രാജ്യത്തെ ഏറ്റവും വലിയ സ്ഥാപക നിക്ഷേപകരിലൊന്നാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ. മികച്ച പഠനങ്ങളിലൂടെയാണ് എല്‍ഐസി ഓരോ കമ്പനികളിലും വൻ നിക്ഷേപം നടത്തുന്നത്. അതിനാല്‍ എല്‍ഐസി പോര്‍ട്ട്‌ഫോളിയോ പിന്തുടരുന്ന് മികച്ച ഓഹരികളെ കണ്ടെത്തുന്ന നിരവധി പേരുണ്ട്.
2024 ജൂണിൽ അവസാനിച്ച ആദ്യ പാദത്തിലെ ഷെയര്‍ ഹോള്‍ഡിംഗ് ഡാറ്റ പ്രകാരം എൽഐസി 25 ഓഹരികളിലാണ് നിക്ഷേപം വർധിച്ചിച്ചത്. ഇതിൽ പുതുതായി നിക്ഷേപം നടത്തിയ ഓഹരികളും ഉൾപ്പെടുന്നു. കെമിക്കൽ, ബാങ്കിംഗ്, മെറ്റൽ, ഐടി സെക്ടറുകളിൽ നിന്നായി 25 കമ്പനികളിലാണ് എൽഐസി ഓഹരി വിഹിതം വർധിപ്പിച്ചത്. ഇവ വിശദമായി നോക്കാം.
വിഹിതം ഉയർത്തിയവ
ടാറ്റ കെമിക്കൽസാണ് എൽഐസി അധികമായി വാങ്ങിയ പ്രധാന ഓഹരി. കഴിഞ്ഞ പാദത്തിൽ 4.13 ശതമാനമായിരുന്ന ടാറ്റ കെമിക്കൽസിലെ ഹോൾഡിംഗ് 7.14 ശതമാനമായാണ് എൽഐസി ഉയർത്തിയത്. 2023 മാർച്ച് 31 ലെ 2.40 ശതമാനമായിരുന്നു ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ചിൽ എൽഐസിക്ക് ഉണ്ടാരുന്ന നിക്ഷേപം. ഇത് ജൂൺ പാദത്തിൽ 4.04 ശതമാനമായി വർധിപ്പിച്ചു.

ഗുജറാത്ത് ഗ്യാസിൽ 1.67 ശതമാനമായിരുന്ന ഓഹരി പങ്കാളിത്തം 3.22 ശതമാനമാക്കി ഉയർത്തി. അതുൽ ലിമിറ്റഡിൽ 3.76 ശതമാനവും ടെക് മഹീന്ദ്രയിൽ 9.47 ശതമാനവും ഓഹരി പങ്കാളിത്തം എൽഐസിക്കുണ്ട്.
മറ്റു ഓഹരികൾ
ഐടി മേഖലയിൽ, ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ് സോഫ്‌റ്റ്‌വെയർ, കോഫോർജ്, എംഫാസിസ് എന്നിവയുടെ അധിക ഓഹരിയും എൽഐസി വാങ്ങി. മെറ്റൽ സെക്ടറിൽ നാഷണൽ അലൂമിനിയം കമ്പനിയിലും ഹിന്ദുസ്ഥാൻ സിങ്ക് എന്നിവയിലും ഓഹരി പങ്കാളിത്തം ഉയർത്തി.
ടാറ്റ പവർ കമ്പനി, ഗെയിൽ (ഇന്ത്യ), ഐആർസിടിസി, ലുപിൻ, മാരികോ, എച്ച്പിസിഎൽ, യുപിഎൽ, ബർഗർ പെയിന്റ്‌സ്, ദീപക് നൈട്രൈറ്റ്, ഭാരത് ഡൈനാമിക്‌സ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് എന്നിവയാണ് എൽഐസി അധികമായി നിക്ഷേപം നടത്തിയ മറ്റ് ഓഹരികൾ.
പുതുതായി വാങ്ങിയത്
ജൂൺ പാദത്തിൽ എൽഐസി വാങ്ങിയ 2 ഓഹരികളാണ് എസ്ആർഎഫും ഡിസിബി ബാങ്കും. കെമിക്കൽ കമ്പനിയായ എസ്ആർഎഫിൽ 1.13 ശതമാനവും സ്വകാര്യ ബാങ്കായ ഡിസിബിയിൽ 1.09 ശതമാനം ഓഹരിയും എൽഐസി സ്വന്തമാക്കി.
അദാനിയെ കൈവിട്ടില്ല
ജൂൺ പാദത്തിൽ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ അദാനി ഗ്രൂപ്പ് ഓഹരികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടില്ല. ഏപ്രിൽ മുതൽ മിക്ക അദാനി ഗ്രൂപ്പിന്റെ ഓഹരികളും ഇരട്ട അക്ക റിട്ടേൺ നൽകിയിട്ടുണ്ട്. നിലവിൽ എൽഐസിയുടെ പക്കലുള്ള അദാനി ഗ്രൂപ്പ് ഓഹരികളുടെ 42,944 കോടി രൂപയായി. 9.40 ശതമാനം വർധനവാണ് ഏപ്രിൽ പാദത്തിൽ നിന്നുണ്ടായത്.
അദാനി എന്റർപ്രൈസസ് ഓഹരികൾ ഏപ്രിലിനുശേഷം 38 ശതമാനം റിട്ടേൺ നൽകി. ഈ കമ്പനിയിൽ എൽഐസിക്ക് 4.26 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അദാനി പോർട്ട്‌സ് ഈ സാമ്പത്തിക വർഷം ഇതുവരെ 15 ശതമാനത്തിലധികം വരുമാനം നൽകി. 9.1 ശതമാനം ഓഹരികളാണ് എൽഐസിയുടെ പക്കലുള്ളത്.
1.4 ശതമാനം ഓഹരി പങ്കാളിത്തമുള്ള അദാനി ഗ്രീൻ എനർജി ഏപ്രിൽ മുതൽ ഏകദേശം 13 ശതമാനം റിട്ടേൺ നൽകി. എൽഐസിയുടെ പക്കലുള്ള അദാനി ടോട്ടൽ ഗ്യാസും അദാനി ട്രാൻസ്മിഷനും മാത്രമാണ് ഈ സാമ്പത്തിക വർഷം നെഗറ്റീവ് റിട്ടേൺ നൽകിയവ. ഇതോടൊപ്പം അംബുജ സിമന്റ്, എസിസി സിമന്റ് ഓഹരികളും അദാനി ഗ്രൂപ്പിൽ നിന്ന് എൽഐസി കൈവശം വെയ്ക്കുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications