ഓഹരി വിപണി നിക്ഷേപകരിൽ പ്രമുഖനാണ് മലയാളിയായ പൊറിഞ്ചു വെളിയത്ത്. മികച്ച സ്‌മോൾ കാപ് ഓഹരികൾ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യം തെളിയിക്കപ്പെട്ടതാണ്. അധികം അറിയപ്പെടാത്തതും എന്നാൽ ഉയർന്ന നിലവാരമുള്ളതുമായ കമ്പനികളുടെ ഓഹരി വാങ്ങുക എന്നതാണ് പൊറിഞ്ചുവിന്റെ നിക്ഷേപ തന്ത്രം.
മൾട്ടിബാഗർ റിട്ടേൺ നൽകുന്ന ഓഹരികളിൽ പൊറിഞ്ചു നിരവധി തവണ നിക്ഷേപം നടത്തി വിജയം നേടിയിട്ടുണ്ട്. മൾട്ടിബാഗർ സ്‌പെഷ്യലിസ്റ്റായ പൊറിഞ്ചു വെളിയത്തിന്റെ പോർട്ടഫോളിയോ പരിശോധിച്ചാൽ ജൂൺ പാദത്തിൽ പുതിയ 2 ഓഹരികൾ വാങ്ങിയതായി കാണാം. അതോടൊപ്പം നിലവിൽ കയ്യിലുള്ള 3 ഓഹരികളിൽ നിക്ഷേപം ഉയർത്തിയിട്ടുമുണ്ട്. ഇവ വിശദമായി അറിയാം.
സെന്റം ഇലക്ട്രോണിക്സ് ലിമിറ്റഡ്
ഇന്ത്യൻ ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ് കമ്പനിയാണ് സെന്റം ഇലക്ട്രോണിക്സ് ലിമിറ്റഡ്. സബ്സിസ്റ്റങ്ങളും മൈക്രോ ഇലക്‌ട്രോണിക്‌സുമാണ് കമ്പനി നിർമിക്കുന്നത്. ട്രെൻഡ്‌ലൈൻ ഡാറ്റ അനുസരിച്ച് 1.30 ലക്ഷം ഓഹരികളാണ് സെന്റം ഇലക്ട്രോണിക്‌സിൽ പൊറിഞ്ചു വെളിയത്ത് വാങ്ങിയത്. ഇതോടെ കമ്പനിയുടെ 1 ശതമനം ഓഹരികൾ പൊറിഞ്ചു സ്വന്തമാക്കി. 18 കോടി നിക്ഷേപ മൂല്യമാണ് ഓഹരിക്കുള്ളത്.

1788 കോടി രൂപ വിപണി മൂല്യമുള്ള ഓഹരിയുടെ 1388 രൂപയിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്.52 ആഴ്ചയിലെ ഉയർന്ന വില 1520 രൂപയും 52 ആഴ്ച താഴ്ന്ന വില 406 രൂപയുമാണ്. 3 മാസത്തിനിടെ 76.75 ശതമാന റിട്ടേണും 1 വർഷത്തിനിടെ 232.03 ശതമാനം റിട്ടേണും ഓഹരി നൽകി.
കൊകുയോ കാംലിൻ
മുംബൈ ആസ്ഥാനമായുള്ള മൾട്ടി നാഷണൽ സ്റ്റേഷനറി നിർമാണ കമ്പനിയാണ് കൊകുയോ കാംലിൻ ലിമിറ്റഡ്. ആർട്ട് ഉത്പ്പന്നങ്ങൾ, കളറുകൾ, സ്കോളാസ്റ്റിക് സ്റ്റേഷനറി ഉത്പ്പന്നങ്ങൾ, ഓഫീസ് സ്റ്റേഷനറി ഉത്പ്പന്നങ്ങൾ, എഴുത്ത് ഉപകരണങ്ങൾ തുടങ്ങിയവയാണ് കമ്പനി നിർമിക്കുന്നത്. നേരത്തെ കാംലിൻ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന കമ്പനിയിൽ ജപ്പാൻ കമ്പനിയായ കൊകുയോ എസ് ആൻഡി ടി നിക്ഷേപം നടത്തിയതോടെയാണ് കൊകുയോ കാംലിൻ എന്ന പേരിലേക്ക് മാറുന്നത്.
പൊറിഞ്ചു വെളിയത്ത് ഇക്വിറ്റി ഇന്റലിജൻസ് വഴി മേയിൽ കൊകുയോ കാംലിനിന്റെ അര ശതമാനത്തിലധികം ഓഹരികൾ സ്വന്തമാക്കിയിരുന്നു. മേയ് മാസത്തിൽ ഓഹരിക്ക് ശരാശരി 105.79 രൂപ നിരക്കിൽ 5.4 ലക്ഷം ഓഹരികളാണ് വാങ്ങിയിരുന്നത്. കമ്പനിയുടെ 0.53 ശതമാനം ഓഹരികളാണിത്. അതേസമയം ജൂൺ പാദത്തിലെ കണക്ക് പ്രരാരം കോകുയോ കാംലിനിൽ 10,10,100 ഓഹരികൾ പൊറിഞ്ചു വെളിയത്ത് ഹോൾഡ് ചെയ്യുന്നുണ്ട്. ആകെ നിക്ഷേപം 1 ശതമാനമാണ്.
1,306കോടി രൂപ വിപണി മൂല്യമുള്ള ഓഹരികൾ 130.20 രൂപയിലാണ് വ്യാവാഴ്ച ക്ലോസ് ചെയ്തത്. 134.50 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില, 56.60 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
നിക്ഷേപം ഉയർത്തിയവ
കേരള ആയുർവേദിക്കിൽ പൊറിഞ്ചു വെളിയത്ത് നിക്ഷേപം ഉയർത്തിയിട്ടുണ്ട്. 1.3 ശതമാനം ഓഹരികളാണ് അധികമായി വാങ്ങിയത്. ഇതോടെ 3.36 ലക്ഷം ഓഹരികളോടെ 3.2 ശതമാനമായി ആകെ നിക്ഷേപം മാറി. ഔറം പ്രൊപ്പോടെക്കിൽ 1.4 ശതമാനം ഓഹരിളാണ് പൊറിഞ്ചു വെളിയത്ത് ജൂൺ പാദത്തിൽ വാങ്ങിയത്.
ആകെ 24.10 ലക്ഷം ഓഹരികൾ പൊറിഞ്ചു വെളിയത്തിന്റെ കയ്യിലുണ്ട്. ഇതോടെ ഓഹരി പങ്കാളിത്തം 3.4 ശതമാനമായി ഉയർത്തി. കായ ലിമിറ്റിൽ 0.3 ശതമാനം ഓഹരികളാണ് അധികമായി വാങ്ങിയത്. ആകെ 3,95,400 ഓഹരികളോടെ 3 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

മിനിമം ബാലൻസ് പിഴയായി ബാങ്കുകൾ ഈടാക്കിയത് 19,000 കോടി രൂപ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications