ഓഹരി വിപണിയിൽ അധിക ഓഹരികൾ സൗജന്യമായി സ്വന്തമാക്കാനുള്ള വഴിയാണ് ബോണസ് ഇഷ്യുവും ഓഹരി വിഭജനവും. കമ്പനികൾ ലാഭവിഹിതമായി നിക്ഷേപകർക്ക് കരുതൽ ശേഖരത്തിൽ നിന്ന് സൗജന്യമായി അധിക ഓഹരികൾ നൽകുന്നതാണ് ബോണസ് ഇഷ്യു. ഓഹരി ഉടമകളാണെങ്കിൽ നിശ്ചിത അനുപാതത്തിൽ അധിക ഓഹരികൾ നേടാം. ഓഹരികളുടെ വില ഉയർന്ന് നിൽക്കുകയും ലിക്വിഡിറ്റി പ്രശ്നമാവുകയും ചെയ്യുമ്പോൾ ഓഹരികളുടെ എണ്ണം ഉയർത്താനും വില കുറയ്ക്കാനുമാണ് കമ്പനികൾ ഓഹരി വിഭജനം നടത്തുന്നത്.
ഓഹരി വിഭജനത്തിൽ മുഖവിലയ്ക്ക് നിശ്ചിത അനുപാതത്തിൽ ഓഹരികൾ വിഭജിക്കും. ഓഹരി വിഭജനത്തിനും ബോണസ് ഓഹരിക്കും ശേഷം ഓഹരി വില അതേ അനുപാതത്തിൽ കുറയുമെന്ന കാര്യം നിക്ഷേപകർ ശ്രദ്ധിക്കണം. വരുന്ന വാരം, ഓഗസ്റ്റ് 14 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ 2 ഓഹരികൾ എക്സ് സ്പ്ലിറ്റ് ട്രേഡ് ചെയ്യും. എക്സ് ബോണ്സ് ട്രേഡ് ചെയ്യുന്നത് ഒരു ഓഹരിയാണ്. വിശദാംശങ്ങൾ നോക്കാം.
ലാൻകോർ ഹോൾഡിംഗ്സ്
ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യൻ കൺസ്ട്രക്ഷൻ റിയൽ എസ്റ്റേറ്റ് കമ്പനിയാണ് ലാൻകോർ ഹോൾഡിംഗ്സ് ലിമിറ്റഡ്. റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ നിർമാണം വിൽപ്പന, വാണിജ്യ പ്രൊപ്പർട്ടികളുടെ നിർമാണം പാട്ടത്തിനെടുക്കൽ എന്നി ബിസിനസുകളാണ് കമ്പനി നടത്തുന്നത്. പ്രോപ്പർട്ടി റെന്റൽ, പ്രോജക്ട് മാനേജ്മെന്റ്, മെയിന്റനൻസ്, ബ്രോക്കറേജ്, നിക്ഷേപ പ്രവർത്തനങ്ങൾ തുടങ്ങിയ ബിസിനസുകളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.

ബോണസ് ഓഹരി
ജൂലായ് 14 നാണ് കമ്പനി ബോണസ് ഓഹരി നൽകാൻ തീരുമാനിച്ചത്. 1:2 അനുപാതത്തിലാണ് ബോണസ് ഓഹരികൾ നൽകുന്നത്. 2 രൂപ മുഖവലിയുള്ള ലാൻകോർ ഹോൾഡിംഗ്സിന്റെ 2 ഓഹരികൾ കൈവശം വെയ്ക്കുന്നവർക്ക് 1 ഓഹരി അധികമായി ലഭിക്കും. 20 ഓഹരികൾ കയ്യിലുള്ളവർക്ക് 10 എണ്ണം സൗജന്യമായി നേടാം. ഇതിനുള്ള റെക്കോർഡ് തീയതി ഓഗസ്റ്റ് 18 ആണ്.
ഈ തീയതിക്ക് മുൻപായി ഓഹരികൾ കയ്യിലുള്ളവർക്കാണ് ബോണസ് ഓഹരി ലഭിക്കുക. വെള്ളിയാഴ്ച 55.50 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
അവാന്റൽ ലിമിറ്റഡ്
ടെലികോം സെക്ടറിൽ പ്രവർത്തിക്കുന്ന സ്മോൾ കാപ് കമ്പനിയാണ് അവാന്റൽ ലിമിറ്റഡ്. വയർലെസ്, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഉത്പ്പന്നങ്ങൾ, പ്രതിരോധ ഇലക്ട്രോണിക്‌സ്, റഡാർ സംവിധാനങ്ങൾ എന്നിവയാണ് കമ്പനി നിർമിക്കുന്നത്. പ്രധാനമായും എയ്‌റോസ്‌പേസ്, ഡിഫൻസ്, ടെലികോം സെക്ടറുകളിൽ മേഖലകളിൽ നിന്നുള്ളവരാണ് പ്രധാന ഉപഭോക്താക്കൾ. ഹെെദരാബാദിലെ തെലുങ്കാനയാണ് കമ്പനിയുടെ ആസ്ഥാനം.
ഓഹരി വിഭജനം
1:5 എന്ന അനുപാതത്തിലാണ് അവാന്റൽ ലിമിറ്റഡ് ഓഹരി വിഭജനം നടത്തുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരികൾ 2 രൂപ മുഖവലിയുള്ള 5 ഓഹരികളാണ് വിഭജിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ഓഗസ്റ്റ് 14 ആണ്. കഴിഞ്ഞ 6 മാസത്തിനിടെ മൾട്ടിബാഗർ റിട്ടാണാണ് ഓഹരി നൽകിയത്. 6 മാസം മുൻപ് 409.10 രൂപയിൽ നിന്ന് വെള്ളിയാഴ്ച 840.75 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 110 ശതമാനത്തോളം റിട്ടേണാണ് ഓഹരി ഇക്കാലയളവിൽ നൽകിയത്.
ശ്രീഓസ്വാൾ സീഡ്സ് ആൻഡ് കെമിക്കൽസ്
സംസ്‌കരിച്ചതും ഫിൽട്ടർ ചെയ്തതുമായ കാർഷിക വിത്തുകളുടെ നിർമാതാവും കയറ്റുമതിക്കാരുമാണ് ശ്രീ ഓസ്വാൾ സീഡ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ്. കടുക് വിത്ത്, സോയാബീൻ, ഉഴുന്ന്, ചോളം, ഗോതമ്പ്, ഇസബ്ഗോൾ, മംഗ് എന്നിവയാണ് കമ്പനിയുടെ പ്രധാന ഉത്പ്പന്നങ്ങൾ. മധ്യപ്രദേശിലെ നീമുച്ച് ആസ്ഥനമായ കമ്പനിയുടെ വിപണി മൂല്യം 566.12 കോടി രൂപയാണ്.
ഓഹരി വിഭജനം
1:5 അനുപാതത്തിലാണ് ശ്രീഓസ്വാൾ സീഡ്സ് ആൻഡ് കെമിക്കൽസ് ഓഹരി വിഭജനം നടത്തുന്നത്. 10 രൂപ മുഖവിലയുള്ള കമ്പനിയുടെ ഓഹരികൾ 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കും. ഒരു ഓഹരി കൈവശം വെച്ചവർക്ക് 5 എണ്ണം അധികമായി പോർട്ട്ഫോളിയോയിലെത്തും. ഓഗസ്റ്റ് 18 ആണ് ഇതിനുള്ള റെക്കോർഡ് തീയതി. വെള്ളിയാഴ്ച 330.35 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 1 വർഷത്തിനിടെ 205 ശതമാനം മുന്നേറ്റമാണ് ഓഹരി വിലയിലുണ്ടായത്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?



Click it and Unblock the Notifications