ചാഞ്ചാട്ടം പ്രകടമായ ചൊവ്വാഴ്ച ഇന്ത്യൻ ആഭ്യന്തര സൂചികകൾ സമ്മിശ്ര തലത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് 29.07 പോയിന്റ് താഴ്ന്ന് 66,355.71ലും നിഫ്റ്റി 3.35 പോയിന്റ് നേട്ടത്തിൽ 19,675.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മെറ്റൽ, ഓട്ടോ ഓഹരികളിൽ നേട്ടമുണ്ടായപ്പോൾ ബാങ്കിംഗ്, എഫ്എംസിജി, ഐടി ഓഹരികളിൽ വിറ്റഴിക്കൽ കണ്ടു. ചൊവ്വാഴ്ച ഏകദേശം 1,686 ഓഹരികൾ മുന്നേറി. 1,754 ഓഹരികൾ ഇടിഞ്ഞപ്പോൾ 135 ഓഹരികളുടെ വിലയിൽ മാറ്റമില്ല.
നിഫ്റ്റിയിൽ 25 ഓഹരികൾ നേട്ടത്തിലും ബാക്കി 25 ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മെറ്റൽ ഓഹരികളാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയത്. ഏറ്റവും ഉയർന്ന നേട്ടം ഹിൻഡാൽകോ ഇൻഡസ്ട്രീസാണ്, ഓഹരി 4 ശതമാനം ഉയർന്നു. ജെഎസ്‍ഡബ്ലു സ്റ്റീൽ (3.14%), ടാറ്റ സ്റ്റീൽ (3.12%), അൾട്രാടെക് സിമന്റ് (2.2%), എൻടിസിപി (2.09%) എന്നിവ മുന്നേറി.
ഏഷ്യൻ പെയിന്റ് ഓഹരിക്കാണ് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത്. 4.20 ശതമാനം ഇടിവിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഐടിസി (2.12%), ലാർസൻ ആൻഡ് ടൂബ്രോ (1.54%), ബ്രിട്ടാനിയ ഇൻഡസ്ട്രീസ് (1.47%), കൊട്ടക് മഹീന്ദ്ര ബാങ്ക് (1.35%) എന്നീ ഓഹരികളും ഇടിഞ്ഞു.

സെക്ടറൽ സൂചികകൾ
സെക്ടറൽ സൂചികകളിൽ മെറ്റൽ, പവർ സൂചികകൾ 2 ശതമാനം വീതം ഉയർന്നു. പൊതുമേഖലാ ബാങ്ക്, എഫ്എംസിജി, റിയൽറ്റി സൂചികകൾ 0.5-1 ശതമാനം ഇടിഞ്ഞു. ബിഎസ്‌ഇ മിഡ് കാപ്, സ്‌മോൾ കാപ് സൂചികകൾ 0.3 ശതമാനം ഉയർന്നു. രൂപ ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഡോളറിനെതിരെ 81.87 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. തിങ്കളാഴ്ച 81.82 നിലവാരത്തിലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്.
വിപണിയുടെ പൊതു ചിത്രം
ബുധനാഴ്ച യുഎസ് ഫെഡറൽ റിസർവിന്റെ പണനയ യോഗത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചതാണ് ഫ്ലാറ്റ് ക്ലോസിംഗിന് കാരണം. അമേരിക്കൻ സെൻട്രൽ ബാങ്ക് പലിശനിരക്ക് 25 അടിസ്ഥാന നിരക്കിന്റെ വർധനനവാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും മെറ്റൽ ഉത്പ്പാദകരും ഉപഭോക്താവുമായ ചൈനയുടെ സാമ്പത്തിക സഹായ പദ്ധതികളാണ് മെറ്റൽ ഓഹരികളിൽ മുന്നേറ്റമുണ്ടാക്കിയത്.
കോവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്ന കൂടുതൽ പദ്ധതികളാണ് ചൈന പ്രഖ്യാപിച്ചത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ ഇതിനെ തുടർന്ന് നേട്ടമുണ്ടാക്കി.
ടിവിഎസ് മോട്ടോഴ്സിന്റെ ത്രൈമാസ ലാഭം പ്രതീക്ഷിച്ചതിലും ഉയർന്നതോടെ ഓട്ടോ ഓഹരികൾ ഉയർന്നു. ശക്തമായ ഇരുചക്രവാഹന ഡിമാൻഡിന്റും ഓട്ടോ ഓഹരികൾക്ക് സഹായകമായി. അതേസമയം, ഹോട്ടൽ ബിസിനസ് വിഭജിക്കാനുള്ള തീരുമാനം ഐടിസി ഓഹരികളെ തുടർച്ചയായ രണ്ടാം ദിവസത്തിലും നഷ്ടത്തിൽ എത്തിച്ചു. 2.12 ശതമാനം ഇടിവാണ് ചൊവ്വാഴ്ച ഐടിസിയിലുണ്ടായത്.
പാദഫലം പുറത്തു വന്നതിന് പിന്നാലെ ഇടിഞ്ഞ ഓഹരിയാണ് ഏഷ്യൻ പെയിന്റ്സ്. അതേസമയം, പാദഫലത്തിന് പിന്നാലെ 2 ശതമാനം നേട്ടമുണ്ടാക്കി. ശക്തമായ ആദ്യ പാദഫലം ജ്യോതി ലാബ്സ് 20 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തിച്ചു. ഡിക്സൺ ടെക്, ജെകെ പേപ്പർ, ആരതി സർഫക്റ്റന്റ്സ് എന്നിവ 2-4 ശതമാനം വരെ ഉയർന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications