ചഞ്ചാട്ടത്തിലായ തിങ്കളാഴ്ച സെഷനിൽ ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 63.72 പോയിന്റ് ഉയർന്ന് 0.10 ശതമാനം നേട്ടത്തോടെ 65,344.17 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 24.10 പോയിന്റ് നേട്ടത്തിൽ 0.12 ശതമാനം ഉയർന്ന് 19,355.90 ലും വ്യാപാരം അവസാനിപ്പിച്ചു. 1,454 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 2,123 ഓഹരികൾ ഇടിഞ്ഞു. 144 ഓഹരികളുടെ വിലയിൽ മാറ്റമില്ല.
റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഭാരതി എയർടെൽ എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. എച്ച്‌സിഎൽ ടെക്‌നോളജീസ്, ടൈറ്റൻ കമ്പനി, പവർ ഗ്രിഡ് കോർപ്പറേഷൻ, ടിസിഎസ്, എച്ച്‌യുഎൽ എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 1.80 ശതമാനം മുന്നേറിയ മെറ്റൽ സൂചിക ഒഴികെ എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്കാപ് സൂചിക 0.45 ശതമാനവും സ്മോൾകാപ് സൂചിക 0.25 ശതമാനവും ഇടിഞ്ഞു.
ഇന്ത്യൻ രൂപ 17 പൈസ ഉയർന്ന് ഡോളറിനെതിരെ 82.57 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച 82.74 രൂപയിലായിരുന്നു ക്ലോസിംഗ്. രാവിലെ 9 പൈസ നേട്ടത്തോടെയാണ് രൂപ വ്യാപാരം ആരംഭിച്ചത്. ക്രൂഡ് ഓയിൽ വില ഇടിഞ്ഞതാണ് രൂപയെ നേട്ടത്തിലെത്തിച്ചത്.

റിലയൻസ് ഓഹരികൾ നേട്ടമുണ്ടാക്കി
ജൂൺ പാദഫലങ്ങലും റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയുടെ മുന്നേറ്റവുമാണ് തിങ്കളാഴ്ച വിപണിയെ പിടിച്ചു നിർത്തിയത്. റിലയൻസ് റീട്ടെയിൽ ഓഹരി മൂലധനം കുറയ്ക്കുന്നതിന് അംഗീകാരം നൽകിയതിനെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് 4 ശതമാനത്തിലധികം ഉയർന്നു.
സാമ്പത്തിക വിഭാഗം ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എന്ന പേരിൽ ഡീമേർജ് ചെയ്ത് ലിസ്റ്റു ചെയ്യുന്നതിനുള്ള റെക്കോർഡ് തീയതിയും റിയലൻസ് ഇൻഡസ്ട്രീസ് പ്രഖ്യാപിച്ചിട്ടുണ്ട്. 2,756 രൂപ എന്ന പുതിയ 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ട ഓഹരി 3.85 ശതമാനം നേട്ടത്തില്‍ 2735.05 രൂപയിലാണ് ക്ലോസ് ചെയ്തത്. മുന്നേറ്റത്തോടെ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയുടെ വിപണി മൂല്യത്തിൽ 70,000 കോടി രൂപ വർധനവ് ഉണ്ടായി.
മുന്നേറ്റമുണ്ടാക്കിയവ
ഇൻഷുറൻസ് കമ്പനികൾ നേട്ടം തുടർന്നു. ഓഹരികൾ 1-4 ശതമാനം വരെ ഉയർന്നു. കുതിപ്പ് തുടരുന്ന ടാറ്റ മോട്ടോഴ്‌സിന് ഇന്ന് ഊർജമായത് ജെഎൽആർ ഒന്നാം പാദസംഖ്യകളാണ്. ഓഹരി 634 രൂപ എന്ന 52 ആഴ്ചയിലെ ഉയർന്ന വിലയിലെത്തി. ലാഭമെടുക്കൽ നടന്ന ടൈറ്റൻ ഓഹരികൾ 3 ശതമാനം ഇടിഞ്ഞ് 3,052 രൂപയിലാണ് ക്ലോസ് ചെയ്തത്. ടിസിഎസ്, എച്ച്സിഎൽ എന്നിവ 2-3 ശതമാനം ഇടിഞ്ഞു.
മെറ്റൽ ഓഹരികളിൽ ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു എന്നിവ 3 ശതമാനം വീതം മുന്നേറി. ബജാജ് ഓട്ടോ, ഭാരതി, ജെഎസ്ഡബ്ല്യു എന്നിവയുൾപ്പെടെ അഞ്ച് നിഫ്റ്റി 50 ഓഹരികൾ 52 ആഴ്‌ചയിലെ ഉയർന്ന നിരക്കിലെത്തി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications