ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഇന്ത്യന്‍ ഓഹരി വിപണി. തുടര്‍ച്ചയായ മൂന്ന് സെഷനിലും നേട്ടം തുടര്‍ന്ന് സെന്‍സെക്സ് 65000 നിലവാരം പിന്നിട്ട് കുതിക്കുകയാണ്. നിഫ്റ്റി 19300 ന് മുകളിലുമെത്തി. വിപണി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിക്കുമ്പോഴും 9 ഓഹരികള്‍ ഇന്‍ഡസ്ട്രി പിഇയേക്കാള്‍ താഴ്ന്നു നില്ക്കുന്നവയായി കാണാം. വിപണി കുതിപ്പിലും വിലകുറവില്‍ ലഭ്യമാകുന്ന ഇവ വാല്യു ഓഹരികളായാണ് പരിഗണിക്കുന്നത്. 9 ഓഹരികളെ വിശദമായി അറിയാം.
എന്താണ് പിഇ
ഓഹരികളെ നിക്ഷേപത്തിനായി പരിഗണിക്കണമോയെന്ന് വിലയിരുത്തതിന് നിരവധി മാര്‍ഗങ്ങളുണ്ട്. അത്തരത്തില്‍ കമ്പനികളെ അടിസ്ഥാനപരമായി അവലോകനം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമാണ് പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ (P/E) പരിശോധിക്കുന്നത്. ഇത് ഓഹരി വിലയും ആ കമ്പനിയുടെ വരുമാനവും തമ്മിലുള്ള അനുപാതമാണ്.

അതായത്, കമ്പനി നേടുന്ന ആകെ വരുമാനത്തെ ഓഹരിയെണ്ണം കൊണ്ട് ഭാഗിക്കുമ്പോള്‍ പ്രതിയോഹരി വരുമാനത്തിന്റെ തോത് ലഭിക്കും. ഇതിനെ ഏര്‍ണിങ് പേര് ഷെയര്‍ (EPS) എന്നു പറയും. ഈ ഇപിഎസിനെ നിലവിലെ ഓഹരി വിലയുമായി താരതമ്യം ചെയ്യുമ്പോഴാണ് പിഇ റേഷ്യോ ലഭിക്കുന്നത്. അതായത്, പിഇ റോഷ്യോ= (ഓഹരി വില/ ഇപിഎസ്) എന്ന രീതിയില്‍ കണക്കാക്കും.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
മഹീന്ദ്ര ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഓട്ടോ, കാര്‍ഷിക ഉപകരണങ്ങള്‍, ഐടി തുടങ്ങി 9 വിഭാഗങ്ങളില്‍ കമ്പനിക്ക് ബിസിനസുണ്ട്. ഓഹരിയുടെ പിഇ അനുപാതം 17.58 മടങ്ങാണ്. ഇന്‍ഡസ്ട്രി പിഇ 32.68 മടങ്ങാണ്. 1,473 രൂപയില്‍ വ്യാപാരം നടക്കുന്ന ഓഹരിയുടെ 52 ആഴ്ച ഉയര്‍ന്ന വില 1498 രൂപയാണ്.
വിപ്രോ
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി കമ്പനിയാണ് വിപ്രോ. 18.81 മടങ്ങ് പിഇയിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. ഇന്‍ഡസ്ട്രി പിഇ 29.44 മടങ്ങാണ്. 394.65 രൂപ നിലവാരത്തിലാണ് ചൊവ്വാഴ്ച ഓഹരിയുള്ളത്. 445 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
മുംബൈ ആസ്ഥാനമായ ഇന്ത്യന്‍ സ്വകാര്യ ബാങ്കാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. 14.34 മടങ്ങ് പിഇയിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. 21.54 മടങ്ങാണ് ഇന്‍ഡസ്ട്രി പിഇ. 1,374.95 രൂപയില്‍ വ്യാപാരം നടക്കുന്ന ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 1,382 രൂപയാണ്.
സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്
മുംബൈ ആസ്ഥാനമായി ഇന്ത്യന്‍ ഫാര്‍മ കമ്പനിയാണ് സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്. 29.77 മടങ്ങ് പിഇയിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. ഫാര്‍മ സെക്ടറിലെ ശരാശരി പിഇ അനുപാതം 40.66 മടങ്ങാണ്. ചൊവ്വാഴ്ച 1,032.50 രൂപയിലാണ് സണ്‍ ഫാര്‍മ ഓഹരികള്‍ വ്യാപാരം നടക്കുന്നത്. 52 ആഴ്ചയിലെ ഉയര്‍ന്ന വില 1,072 രൂപയാണ്.
എച്ച്സിഎല്‍ ടെക്നോളജീസ്
നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി, കണ്‍സള്‍ട്ടിംഗ് കമ്പനിയാണ് എച്ച്സിഎല്‍ ടെക്നോളജീസ്. 21.71 മടങ്ങാണ് ഓഹരിയുടെ പിഇ അനുപാതം. ഇന്‍ഡസ്ട്രിയര്‍ ശരാശരി പിഇ 29.44 മടങ്ങാണ്. 1,182.25 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.52 ആഴ്ചയിലെ ഉയര്‍ന്ന വില 1,194 രൂപയാണ്.
ബജാജ് ഫിന്‍സെര്‍വ്
ബജാജ് ഗ്രൂപ്പിന് കീഴിലുള്ള നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയാണ് ബജാജ് ഫിന്‍സെര്‍വ്. വായ്പ, അസറ്റ് മാനേജ്മെന്റ്, ഇന്‍ഷൂറന്‍സ് ബിസിനസുകള്‍ കമ്പനിക്കുണ്ട്. 37.91 മടങ്ങാണ് ഓഹരിയുടെ പിഇ. ശരാശരി ഇന്‍ഡസ്ട്രിയല്‍ പിഇ 50.76 മടങ്ങാണ്. 1,605.35 രൂപയാണ് ഓഹരി വില. 52 ആഴ്ചയിലെ ഉയര്‍ന്ന വില 1846 രൂപയാണ്.
എന്‍ടിപിസി
വൈദ്യുത ഉത്പാദനത്തിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന പൊതുമേഖലാ കമ്പനിയാണ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പ്പറേഷന്. 10.59 മടങ്ങാണ് ഓഹരിയുടെ പിഇ അനുപാതം. സെക്ടറല്‍ പിഇ 13.84 മടങ്ങാണ്. 190.15 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. 52 ആഴ്ചയിലെ ഉയര്‍ന്ന വില 192 രൂപ.
ടെക് മഹീന്ദ്ര
ഈ മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായി ടെക് മഹീന്ദ്ര ഐടി, കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ്. ഓഹരിയുടെ പിഇ അനുപാതം 22.81 മടങ്ങും ഇന്‍ഡസ്ട്രി ആവറേജ് പിഇ 29.44 മടങ്ങുമാണ്. 1,126.95 രൂപയില്‍ വ്യാപാരം നടക്കുന്ന ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 1,166 രൂപയാണ്.
ഇന്‍ഫോസിസ്
ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ പിഇ അനുപാതം 23 മടങ്ങാണ്. ആവറേജ് ഇന്‍ഡസ്ട്രി പിഇ 29.44 മടങ്ങും. 1,332 രൂപയില്‍ വ്യാപാരം നടക്കുന്ന ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 1,672രൂപയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications