ഉയർന്ന പലിശ നിരക്ക് ഭീഷണിയും സാമ്പത്തിക വളർച്ച ആഘാതവും നിലനിൽക്കുന്നതിനാൽ വിപണി വികാരം ദുർബലമായ തിങ്കളായ ഇന്ത്യൻ ഇക്വിറ്റി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഫ്ലാറ്റ് ക്ലോസിംഗ് നടത്തി. സെൻസെക്‌സ് നേട്ടത്തോടെ 66,082.99 ലാണ് വ്യാപാരം ആരംഭിച്ചത്.
വ്യാപാരത്തിനിടെ 66,225.63 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരം സൂചിക കുറിച്ചു. 65,764.03 ആണ് തിങ്കളാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരം. വ്യാപാര അവസാനത്തിൽ സെൻസെക്‌സ് 15 പോയിന്റ് ഉയർന്ന് 66,023.69 ലാണ് ക്ലോസ് ചെയ്തത്.
വെള്ളിയാഴ്ചയിലെ ക്ലോസിംഗ് നിലവാരമായ 19,674.25 ന് എതിരെ നേരിയ നേട്ടത്തിൽ 19,678.20 ലാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. തിങ്കളാഴ്ച സെഷനിൽ 19,734.15 നിലവാരത്തിലെത്തി ഇൻട്രാഡേ ഉയർ്ന നിലവാരത്തിലും 19,601.55ൽ ഇൻട്രാഡേയിലെ താഴ്ന്ന നിലവാരത്തിലും സൂചികയെത്തി. ഒടുക്കും 19,674.55 ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. നിഫ്റ്റി 0.30 പോയിന്റാണ് ഉയർന്നത്.

സമ്മിശ്ര ആഗോള സൂചനകളുടെ പിൻബലത്തിൽ വിപണി പൊതുവെ ഇടിവിലായിരുന്നു. ഉച്ചകഴിഞ്ഞുള്ള സെഷൻ വീണ്ടെടുക്കൽ കാണിച്ചെങ്കിലും അവസാന മണിക്കൂറിലെ വിൽപ്പനയാണ് ഫ്ലാറ്റ് ക്ലോസിംഗിലേക്ക് വിപണിയെ എത്തിച്ചത്. ഇതോടെ തുടർച്ചയായ നാലാം സെഷനിലെ നഷ്ടത്തിന് വിരാമമായി.
ബജാജ് ഫിനാൻസ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്, അപ്പോളോ ഹോസ്പിറ്റൽസ്, ബജാജ് ഫിൻസെർവ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഹീറോ മോട്ടോകോർപ്പ്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇ മിഡ്‌കാപ് സൂചിക 0.46 ശതമാനം ഉയർന്ന് 32,094.28 ലും ബിഎസ്‌ഇ സ്‌മോൾകാപ് സൂചിക 0.12 ശതമാനം നേട്ടത്തോടെയുമാണ് ക്ലോസ് ചെയ്തത്.
വിപണി ഫ്ലാറ്റ് ക്ലോസിംഗ് ആണെങ്കിലും കോൾ ഇന്ത്യ, മാരുതി സുസുക്കി, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ട്രെന്റ് എന്നിവയുൾപ്പെടെ 195 ഓഹരികൾ തിങ്കളാഴ്ച 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ധനസമാഹരണത്തിനുള്ള പദ്ധതിക്ക് പിന്നാസെ ബജാജ് ഫിനാൻസ് 5 ശതമാനം ഉയർന്നു. ബജാജ് ഫിൻസെർവും നേട്ടമുണ്ടാക്കി. എംസിഎക്സ് 10 ശതമാനം ഉയർന്നു.
പഞ്ചാസാരയുടെ വില വർധവനവിന് പിന്നാലെ പഞ്ചസാര കമ്പനികളുടെ ഓഹരികൾ 7 ശതമാനം വരെ ഉയർന്നു, ബൽറാംപൂർ ഷുഗർ കാര്യമായ നേട്ടമുണ്ടാക്കി. പുതിയ ഭവന പദ്ധതി ഗോദ്‌റെജ് പ്രോപ്പർട്ടിക്ക് 4 ശതമാനം നേട്ടമുണ്ടാക്കി. വില വർധനയെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ സിമന്റ് ഓഹരികൾ മുന്നേറി. രാംകോ സിമന്റ് 5.37 ശതമാനം മുന്നേറി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
