ഉയരുന്ന പലിശ നിരക്ക് കുറയുമെന്ന സൂചന വിപണിയിൽ അനുകൂലമായതോടെ ഇന്ത്യൻ ആഭ്യന്തര സൂചികകൾ തിങ്കളാഴ്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 595 പോയിന്റ് നേട്ടത്തിൽ 64,958.69 ലും നിഫ്റ്റി 183 പോയിന്റ് ഉയർന്ന് 19,413.65 ലും വ്യാപാരം അവസാനിപ്പിച്ചു.
യുഎസിൽ തൊഴിൽ വളർച്ച മന്ദഗതിയിലായെന്ന് കാണിക്കുന്ന തൊഴിൽ ഡാറ്റയ്ക്ക് പിന്നാലെ യുഎസ് ബോണ്ട് യീൽഡ് കുറഞ്ഞത് യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന പ്രതീക്ഷയ്ക്ക് ശക്തമായ പിന്തുണ നൽകുകയാണ്.
115 പോയിന്റിന്റെ മാന്യമായ നേട്ടത്തോടെയാണ് നിഫ്റ്റി വ്യാപാരം തുടങ്ങിയത്. 19,423 ല്‍ ഇന്‍ട്രാഡേ ഉയരം തൊട്ട സൂചിക 19,309.70 വരെ താഴുകയും ചെയ്തു. 471 പോയിന്റ് നേട്ടത്തിലാണ് സെന്‍സെക്‌സ് വ്യാപാരം ആരംഭിച്ചത്. 64,992.54 നും 64,617.48 നും ഇടയിലാണ് സെന്‍സെക്‌സ് തിങ്കളാഴ്ച വ്യാപാരം നടത്തിയത്.

ഡിവിസ് ലബോറട്ടറീസ്, ഹീറോ മോട്ടോകോർപ്പ്, ഐഷർ മോട്ടോഴ്‌സ്, ലാർസൻ ആൻഡ് ടൂബ്രോ, ആക്‌സിസ് ബാങ്ക് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. എസ്‌ബിഐ, എച്ച്‌യുഎൽ, ടാറ്റ മോട്ടോഴ്‌സ്, സിപ്ല, ടൈറ്റൻ കമ്പനി എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെക്ടറൽ സൂചികയിൽ
പിഎസ്‌യു ബാങ്ക് 1 ശതമാനം ഇടിഞ്ഞു.
ഫാർമ, ക്യാപിറ്റൽ ഗുഡ്‌സ്, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, പവർ, റിയൽറ്റി എന്നിങ്ങനെ മറ്റെല്ലാ സെക്ടർ സൂചികകളും 1 ശതമാനം വീതം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു. നിഫ്റ്റി ബാങ്ക് 301 പോയിന്റ് നേട്ടത്തോടെ 43,619 ലെത്തി.
ശ്രദ്ധേയമായ ഓഹരികൾ
ഉത്സവ സീസണില്‍ ഇരുചക്ര വാഹന ഡിമാന്റ് ഉയര്‍ന്നതോടെ ഹീറോ, ഐഷര്‍ ഓഹരികള്‍ 3 ശതമാന്നം വീതം നേട്ടമുണ്ടാക്കി. വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട വലിയ ഓര്‍ഡര്‍ സ്വന്തമാക്കിയതിന് പിന്നാലെ എല്‍ ആന്‍ഡ് ടി 2 ശതമാനം ഉയര്‍ന്നു. മികച്ച പാദഫലം റിപ്പോര്‍ട്ട് ചെയ്തിട്ടും എസ്ബിഐ 1 ശതമാനം ഇടിവില്‍ ക്ലോസ് ചെയ്തു.
മോശം പാദഫലം ബാങ്ക് ഓഫ് ബറോഡയെ നാല് ശതമാനം ഇടിവിലേക്ക് തള്ളിയിട്ടു. ശക്തമായ പാദഫലത്തിന് പിന്നാലെ മിഡ്കാപില്‍ ആരതി ഇന്‍ഡസ്ട്രീസ് 11 ശതമാനം ഉയര്‍ന്നു. ആരതി ഇന്‍ഡസ്ട്രീസിന്റെ ിരകച്ച ഫലം കെമിക്കല്‍ ഓഹരികള്‍ക്ക് നേട്ടമായി. ദീപക് നിട്രൈറ്റ്, എസ്ആര്‍എഫ് എന്നിവ 4 ശതമാനം ഉയര്‍ന്നു.
ജെകെ സിമ്ന്റ്‌സും പാദഫലത്തില്‍ നിന്ന് നേട്ടമുണ്ടാക്കി. ഓഹരി 10 ശതമാനം ഉയര്‍ന്നു. ബ്രോക്കറേജുകള്‍ ബുള്ളിഷ് സൂചന നല്‍കിയതോടെ നേട്ടം തുടരുന്ന സേമാറ്റോ 6 ശതമാനം ഉയര്‍ന്നു.
ക്രൂഡ് ഓയിലിന്റെ പ്രധാന കയറ്റുമതിക്കാരായ റഷ്യയും സൗദി അറേബ്യയും വർഷാവസാനം വരെ എണ്ണ വിതരണം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ എണ്ണ വില ഏകദേശം 2 ശതമാനം ഉയർന്നു. ബ്രെന്റ് ക്രൂഡ് 1.6 ശതമാനം ഉയർന്ന് ബാരലിന് 86 ഡോളറിലെത്തി. ഡോളറിനെതിരെ രൂപ നേട്ടമുണ്ടാക്കി 83.21 രൂപയിൽ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച 83.29 രൂപയിലായിരുന്നു ക്ലോസിംഗ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
