ചാഞ്ചാട്ടത്തിനൊടുവിൽ ഇന്ത്യൻ ആഭ്യന്തര സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 92.47 പോയിന്റ് കൂട്ടിച്ചേർത്ത് 66,023.24 ലും നിഫ്റ്റി 28.40 പോയിന്റ് നേട്ടത്തോടെ 19,811.80 ലും ക്ലോസ് ചെയ്തു. സമ്മിശ്ര ആഗോള സൂചനകളുടെ പിൻബലത്തിൽ, സൂചികകൾ ഫ്ലാറ്റ് ഓപ്പണിംഗാണ് നടത്തിയത്.
19,784 ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇൻട്രാഡേയിൽ 19,825.55 നും 19,703.85 നും ഇടയിൽ വ്യാപാരം നടത്തി. സെൻസെക്സ് നേരിയ ഇടിവിൽ 65,839.62 ലാണ് വ്യാപാരം ആരംഭിച്ചത്. ഇൻട്രാഡേയിൽ 65,664.85 വരെ താഴ്ന്ന സൂചിക 66,063.43 ലേക്കും വ്യാപാരം നടത്തി.
ആദ്യ പകുതിയിൽ വിപണി നേട്ടമുണ്ടാക്കിയെങ്കിലും മിഡ്-സെഷനിലെ വിൽപ്പന സൂചികകളെ ഇടിച്ചു. ആസ്‍തി ഗുണനിലവാരവുമായി ബന്ധപ്പെട്ട അപകട സാധ്യതകളെ കുറിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ബാങ്കുകള്‍ക്കും എന്‍ബിഎഫ്‍സികള്‍ക്കും മുന്നറിയിപ്പ് നല്‍കിയതോടെയാണ് സൂചികകൾ ഇടിഞ്ഞത്. നിഫ്റ്റിയെ 19,700-ലേക്ക് വീണെങ്കിലും അവസാന മണിക്കൂറിലെ വാങ്ങൽ നഷ്ടം ഇല്ലാതാക്കി.

നിഫ്റ്റിയിൽ ബിപിസിഎൽ, സിപ്ല, എൻടിപിസി, ഇൻഫോസിസ്, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവ മികച്ച നേട്ടമുണ്ടാക്കി. ഇൻഡസ്ഇൻഡ് ബാങ്ക്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ് എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്ക്, മെറ്റൽ, റിയൽറ്റി എന്നിവ 0.5 ശതമാനം വീതം ഇടിഞ്ഞു. ഐടി, ക്യാപിറ്റൽ ഗുഡ്‌സ്, ഓയിൽ ആൻഡ് ഗ്യാസ്, പവർ, ഹെൽത്ത് കെയർ, എഫ്എംസിജി എന്നിവ 0.3-1 ശതമാനം ഉയർന്നു.
ശ്രദ്ധേയമായ ഓഹരികൾ
മിഡ്‌കാപ് സൂചികകൾ റെക്കോർഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. ജൂബിലന്റ്, അരബിന്ദോ ഫാർമ എന്നിവ നേട്ടത്തിൽ ക്ലോസ് ചെയ്തു. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയിലെ ഇടിവ് നിഫ്റ്റി ബാങ്കിനെ നഷടത്തിലേക്ക് എത്തിച്ചു. എല്ലാ അദാനി ഗ്രൂപ്പ് ഓഹരികളും നഷ്ടത്തിലാണ്. ഓഹരികൾ 1.7 ശതമാനം വരെ ഇടിഞ്ഞു. ഇടക്കാല ലാഭവിഹിതം പരിഗണിക്കാൻ ബോർഡ് യോഗം ചേരുന്നതിന് മുന്നോടിയായി ബിപിസിഎൽ നേട്ടമുണ്ടാക്കി.
റെയ്മണ്ട് ഓഹരികൾ ഏഴാം ദിവസവും നഷ്ടം തുടർന്നു. 1,500 കോടി രൂപയുടെ വിപണി മൂല്യം കമ്പനിക്ക് നഷ്ടമായി. എഫ്ബെമലെനോഗ്രാസ്റ്റിം ആൽഫ കുത്തിവയ്പ്പിനുള്ള യുഎസ് എഫ്ഡിഎ അംഗീകാരം ലഭിച്ചത് അരബിന്ദോ ഫാർമയെ ഏകദേശം 3 ശതമാനം ഉയർത്തി.
ഐഡിബിഐ ബാങ്ക് 3 ശതമാനം ഇടിഞ്ഞു. ഓഹരി വിറ്റഴിക്കലിനായി അസറ്റ് വാല്യൂവറെ നിയമിക്കുന്നതിനുള്ള ബിഡ് സർക്കാർ റദ്ദാക്കിയതാണ് കാരണം. ഓട്ടോ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോയും മുൻപന്തിയിൽ.
ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ്, സിപ്ല, ലുപിൻ, സൺ ഫാർമ, ടൈറ്റൻ എന്നിവയുൾപ്പെടെ 300-ലധികം ഓഹരികൾ ബുധനാഴ്ച 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. അതേസമയം ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. ബ്രെന്റ് ക്രൂഡ് 0.80 ശതമാനം ഇടിഞ്ഞ് 81.80 ഡോളറിൽ വ്യാപാരം നടത്തുന്നത്. രൂപ ഡോളറിനെതിരെ 83.33 നിലവാരത്തിൽ ക്ലോസ് ചെയ്തു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications