ദുർബലമായ ആഗോള സൂചനകളും വിദേശ നിക്ഷേപകരുടെ വിൽപനയും വ്യാഴാഴ്ച ഇന്ത്യൻ ആഗോള സൂചികകളെ തുടർച്ചയായ മൂന്നാം ദിവസത്തെ ഇടിവിലേക്ക് എത്തിച്ചു. സെൻസെക്‌സ് 542 പോയിന്റ് നഷ്ടത്തിൽ 65,240.68 ലും നിഫ്റ്റി 145 പോയിന്റ് ഇടിഞ്ഞ് 19,381.65 ലും ക്ലോസ് ചെയ്തു. യുഎസ് ബോണ്ട് യീൽഡ് കുത്തനെ ഉയർന്നതും ഡോളർ ശക്തിപ്പെട്ടതും ഓഹരി വിപണി വികാരത്തെ ബാധിച്ചതാണ് വ്യാഴാഴ്ച വിപണിയെ പിന്നോട്ടിടിപ്പിച്ചത്. ഇക്കാരണത്താൽ വിദേശ നിക്ഷേപകർ വിൽപ്പനയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചതും വിപണിയെ തളർത്തി.
വ്യാഴാഴ്ച ഗ്യാപ് ഡൗൺ ഓപ്പണിംഗാണ് വിപണിയിലുണ്ടായത്. രണ്ടാം പകുതിയിലെ ലാഭം ബുക്കിംഗ് സെൻസെക്‌സിനെയും നിഫ്റ്റിയെയും 65,000, 19,300 ലെവലിന് താഴേക്ക് എത്തിച്ചു. 232 പോയിന്റ് നഷ്ടത്തിൽ 65,550.82 ൽ ആരംഭിച്ച വിപണി 820 പോയിന്റ് നഷ്ടപ്പെടുത്തി 64,963.08 ലെത്തിയിരുന്നു. എന്നാൽ വ്യാപാരത്തിന്റെ അവസാന മണിക്കൂറിലെ വാങ്ങൽ ദിവസത്തിലെ താഴ്ന്ന നിലയിൽ നിന്ന് കരകയറാൻ സൂചികകളെ സഹായിച്ചു.

റിയൽറ്റി, ബാങ്ക്, ഐടി, ഫിനാൻഷ്യൽ സർവീസ് ഓഹരികളാണ് വ്യാഴാഴ്ച ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. മീഡിയ, ഹെൽത്ത് കെയർ ഓഹരികളിൽ വാങ്ങാൽ നടന്നു. നിഫ്റ്റി 50 ഓഹരികളിൽ, യുപിഎൽ, ടൈറ്റൻ കമ്പനി, ബജാജ് ഫിൻസെർവ്, ഒഎൻജിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നിഫ്റ്റി നഷ്ടത്തിലായി.
അദാനി എന്റർപ്രൈസസ്, ഐഷർ മോട്ടോഴ്‌സ്, ദിവിസ് ലാബ്‌സ്, ഇൻഫോസിസ്, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെക്ടറൽ സൂചികകളിൽ, ഫാർമ സൂചിക ഒരു ശതമാനം നേട്ടമുണ്ടാക്കി. ബാങ്ക്, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി എന്നിവ 1-2 ശതമാനം വീതം ഇടിഞ്ഞു.
പൊതുചിത്രം
നിഫ്റ്റി സൂചികയിൽ 39 ഓഹരികൾ നഷ്ടത്തിലും 11 ഓഹരികൾ നേട്ടത്തിലുമാണ് അവസാനിച്ചത്. അദാനി എന്റർപ്രൈസസ് ഓഹരികൾ 2 ശതമാനത്തിലധികം ഉയർന്നു. പാദഫലത്തിൽ ഏകീകൃത അറ്റാദായം 44 ശതമാനം ഉയർന്ന് 674 കോടി രൂപയിലേക്ക് എത്തിയതാണ് ഓഹരിക്ക് തുണയായത്. അംബുജ സിമന്റ്സ് സംഘി ഇൻഡ്സ്ടീസ് ഏറ്റെടുക്കുന്ന വാർത്ത അദാനി ഓഹരികൾ മൊത്തത്തിൽ ഗുണം ചെയ്തു. ആദ്യമായി ലാഭത്തിലെത്തിയ സൊമാറ്റ ഓഹരിയിൽ 2 ശതമാനം മുന്നേറ്റമുണ്ടായി.
തുടർച്ചയായ രണ്ടാം പാദത്തിലും പ്രതീക്ഷകളെ മറികടക്കുന്ന പ്രകടനം നടത്തിയ എംആർഎഫ് ഏകദേശം അഞ്ച് ശതമാനം ഉയർന്നു. ലുപിൻ, അരവിന്ദോ എന്നീ ഓഹരികളുടെ പ്രകടനം തുടർച്ചയായ രണ്ടാം ദിവസവും ഫാർമ സൂചികയെ നേട്ടിലെത്തിച്ചു. സമ്മിശ്ര വരുമാനം റിപ്പോർട്ട് ചെയ്യുന്ന ബാങ്കിതര ധനാകാര്യ സ്ഥാപനങ്ങൾ നഷ്ടം നേരിടുന്നുണ്ട്. ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് 2.45 ശതമാനം ഇടിഞ്ഞു. പാദഫലം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി എൽഐസി ഹൗസിംഗ് ഫിനാൻസ് മൂന്ന് ശതമാനം ഇടിഞ്ഞു.
നഷ്ടത്തിനുള്ള കാരണം
യുഎസിലെ സ്വകാര്യ പേ റോൾ സംബന്ധിച്ച പുതിയ ഡാറ്റയോടുള്ള പ്രതികരണമായി ഫെഡറൽ റിസർവ് പലിശ നിരക്ക് നീട്ടുമെന്ന ആശങ്കകൾ ഉയർത്തിയതാണ് ആഗോള വിപണികളെ ഉലച്ചത്. യുഎസ് ബോണ്ടുകളുടെ ആദായം ഒമ്പത് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും ഡോളർ ശക്തമാകാനും ഇത് ഈ ആശങ്ക കാരണമായി. ഇതോടെ ഏഷ്യൻ ഓഹരികൾ ഇടിഞ്ഞു. ഏഷ്യൻ വ്യാപാരത്തെ പിന്തുടർന്നാണ് ദലാൽ സ്ട്രീറ്റിലും ഇടിവ് രേഖപ്പെടുത്തിയത്.
അതേസമയം വിദേശ സ്ഥാപന നിക്ഷേപക (എഫ്‌ഐഐകൾ)രുടെ വില്പനയും ഇടിവിനെ ശക്തിപ്പെടുത്തുന്നു. ഓഗസ്റ്റ് രണ്ടിന് 1,877.84 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിവാക്കിയത്. മാസങ്ങൾ നീണ്ട തുടർച്ചയായ വാങ്ങലുകൾക്ക് ശേഷമാണ് എഫ്ഐഐകൾ വിൽപ്പനകാരാകുന്നത്.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഐഷർ മോട്ടോഴ്‌സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications