യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനത്തിന് മുന്നോടിയായി സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ ഇന്ത്യൻ ആഭ്യന്തര സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 90 പോയിന്റ് ഇടിഞ്ഞ് 18,989.15 ലും സെൻസെക്സ് 284 പോയിന്റ് ഇടിഞ്ഞ് 63,591.33 ലും ക്ലോസ് ചെയ്തു. ബാങ്കിംഗ്, ഫിനാൻഷ്യൽ, മെറ്റൽ ഓഹരികളിലെ ദുർബലാവസ്ഥ കാരണം ബുധനാഴ്ച തുടക്കത്തിൽ തന്നെ സൂചികകൾ ഇടിഞ്ഞിരുന്നു.
നിഫ്റ്റി നേരിയ നഷ്ടത്തിൽ 19,064.05 ലാണ് വ്യാപാരം ആരംഭിച്ചത്. ബുധനാഴ്ച 19,096.05 നും 18,973.70 നും ഇടയിലാണ് നിഫ്റ്റി വ്യാപാരം നടത്തിയത്. സെൻസെക്സ് 63,829.87 ലാണ് വ്യാപാരം ആരംഭിച്ചത്. ചൊവ്വാഴ്ച ക്ലോസ് ചെയ്ത 63,874.93 നേക്കാൾ നേരിയ നഷ്ടത്തിലാണ് സെൻസെക്സിന്റെ ബുധനാഴ്ചയിലെ തുടക്കം. 63,896.05 നും 63,550.46 നും ഇടയിലാണ് ബുധനാഴ്ചയിലെ ക്ലോസിംഗ്.

നിഫ്റ്റിയിൽ അദാനി എന്റർപ്രൈസ്, കോൾ ഇന്ത്യ, അദാനി പോർട്സ്, എസ്ബിഐ ലൈഫ് ഇൻഷൂൻസ്, ഏഷ്യൻ പെയിന്റ്സ് ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സൺ ഫാർമ, ബിപിസിഎൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ബജാജ് ഓട്ടോ, റിലയൻസ് ഇൻഡസ്ട്രീസ് എന്നി ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി ഒഴികെയുള്ള സെക്ടറൽ സൂചികകൾ നഷ്ടത്തിലാണ്. ഓട്ടോ, ക്യാപിറ്റൽ ഗുഡ്സ്, മെറ്റൽ, ഐടി സൂചികകൾ 0.5- 1.50 ശതമാനം വരെ ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.40 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് 145 പോയിന്റ് ഇടിഞ്ഞ് 42,701 ലും മിഡ്കാപ് സൂചിക 102 പോയിന്റ് 38,775 ലും ക്ലോസ് ചെയ്തു.
രണ്ടാം പാദത്തിൽ ജിൻഡാൽ സ്റ്റീൽ പവറിന്റെ പ്രകടനം മോശമായതിനാൽ മെറ്റൽ ഓഹരികൾ 2-7 ശതമാനം വരെ ഇടിഞ്ഞു. ദുർബലമായ രണ്ടാം പാദഫലത്തിന് പിന്നാലെ യുപിഎൽ ഓഹരികൾ 3 സെഷനുകളിലായി നഷ്ടം തുടരുകയാണ്. മൂന്ന് ദിവസത്തിനിടെ ഓഹരി 5 ശതമാനം ഇടിഞ്ഞു.
ക്രൂഡ് ഓഹരികളിൽ ഒഎംസി, ബിപിസിഎൽ, എച്ച്പിസിഎൽ, ഐഒസി എന്നിവയുടെ ഇടിവ് 2-3 ശതമാനം വരെ ഉയർന്നു. ശക്തമായ വരുമാനം ഉണ്ടായിട്ടും ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് സമ്മർദ്ദത്തിലാണ്. ഓഹരി 1 ശതമാനം ഇടിഞ്ഞു. ഇന്ത്യ സിമന്റ്‌സും അംബുജ സിമന്റ് ഓഹരികൾ 4-5 ശതമാനം വരെ ഇടിഞ്ഞു. വിദേശ സ്ഥാപന നിക്ഷേപകർ ചൊവ്വാഴ്ച 696.02 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിവാക്കിയത്.
ഡോളറിനെതിരെ രൂപ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 3 പൈസ നഷ്ടത്തിൽ 83.29 നിലവാരത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡ് ഓയിൽ വില 1 ശതമാനത്തിലധികം ഉയർന്നു. 1.26 ശതമാനം ഉയർന്ന് ബാരലിന് 86.09 ഡോളറിലാണ് ക്രൂഡ് ഓയിൽ വ്യാപാരം നടത്തുന്നത്.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications