ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടം നിലനിർത്തിയ ആഭ്യന്തര സൂചികകളിൽ പുതിയ ഉയരത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 28 പോയിന്റും സെൻസെക്സ് 103പോയിന്റുമാണ് ഉയർന്നത്. നിഫ്റ്റി നേരിയ ഇടിവില്‍ 20,965.30 ലാണ് വ്യാപാരം ആരംഭിച്ചത്. 21,026.10 ല്‍ പുതിയ ഉയരം കുറിച്ച നിഫ്റ്റി 28 പോയിന്റ് നേട്ടത്തോടെ 20,997.10 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്സ് നേട്ടത്തോടെ 69,925.63 ലാണ് വ്യാപാരം ആരംഭിച്ചത്. ആദ്യമായി 70,000 ത്തിന് മുകളിലെത്തിയ സെന്‍സെക്സ് 70,57.83 ല്‍ പുതിയ ഉയരം കുറിച്ചു. 103 പോയിന്റ് ഉയര്‍ന്ന് 69,928.85 ലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്.
നിഫ്റ്റിയിൽ യുപിഎൽ, അൾട്രാടെക് സിമന്റ്, ബജാജ് ഓട്ടോ, അദാനി എന്റർപ്രൈസസ്, എൽടിഐമിൻഡ്ട്രീ എന്നിവ മികച്ച നേട്ടമുണ്ടാക്കി. ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, സിപ്ല, ആക്സിസ് ബാങ്ക്, ബിപിസിഎൽ, എം ആൻഡ് എം എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

സെക്ടറൽ സൂചികകളിൽ പൊതുമേഖലാ ബാങ്ക്, എഫ്എംസിജി, ക്യാപിറ്റൽ ഗുഡ്സ്, പവർ, മെറ്റൽ, റിയൽറ്റി 0.5-1 ശതമാനം ഉയർന്നു. നിഫ്റ്റി ഫാർമ സൂചിക 0.4 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ് സൂചിക ഒരു ശതമാനവും സ്മോൾകാപ് സൂചിക 0.7 ശതമാനവും നേട്ടത്തിലും വ്യാപാരം അവസാനിച്ചു.
രാജീവ് ജെയിനിന്റെ ജിക്യുജി പാര്‍ട്ണേഴ്സ് നിക്ഷേപം നടത്തിയ ജിഎംആര്‍ എയര്‍പോര്‍ട്സ് വെള്ളിയാഴ്ച നേട്ടം തുടര്‍ന്നു. ഓഹരി 6 ശതമാനം ഉയര്‍ന്ന 15 വര്‍ഷത്തെ ഉയരത്തിലെത്തി. സീ ഉടമകള്‍ക്കെതിരായ പാപ്പരത്ത ഹര്‍ജി കേള്‍ക്കാനുള്ള സുപ്രീംകോടതി തീരുമാനതക്തിന് പിന്നാലെ സീ ഓഹരികള്‍ 2 ശതമാനം ഉയര്‍ന്നു. എച്ച്സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അള്‍ട്രടെക് സിമന്റ് എന്നിങ്ങനെ 370ഓഹരികള്‍ 52 ആഴ്ചയിലെ ഉയരത്തിലെത്തി.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം 349.2 ലക്ഷം കോടിയില്‍ നിന്ന് 351.1 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഒറ്റ ദിവസം കൊണ്ട് 1.90 ലക്ഷം കോടി രൂപയാണ് നിക്ഷേപകരുടെ വരുമാനത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഡോളറിനെതിരെ രൂപ 83.39 നിലവാരത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
