വിവിധ സെക്ടറുകളിൽ ലാഭമെടുക്കൽ നടന്നതോടെ ഇന്ത്യൻ ആഭ്യന്തര സൂചികകൾ ചൊവ്വാഴ്ച നേരിയ നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 68 പോയിന്റ് നഷ്ടത്തോടെ 66,459.31 ലും നിഫ്റ്റി 17 പോയിന്റ് നഷ്ടത്തിൽ 19,737.30 ലും ക്ലോസ് ചെയ്തു. നിഫ്റ്റിയിൽ നേട്ടത്തിലെത്തിയ ഓഹരികൾ കോൾ ഇന്ത്യ, എൻടിപിസി, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌നോളജീസ്, എൽടിഐഎംഡ്‌ട്രീ എന്നിവയാണ്. പവർ ഗ്രിഡ് കോർപ്പ്, ഹീറോ മോട്ടോകോർപ്പ്, അപ്പോളോ ഹോസ്‌പിറ്റൽസ്, ബജാജ് ഫിൻസെർവ്, അദാനി പോർട്ട്‌സ് എന്നിവ നഷ്ടത്തിലുമാണ്.
സെക്ടറൽ സൂചികളിൽ റിയൽറ്റി സൂചിക ഏകദേശം 2 ശതമാനവും പിഎസ്‌യു ബാങ്ക് സൂചിക 0.5 ശതമാനവും ഇടിഞ്ഞു. ഐടി സൂചിക 1 ശതമാനവും മെറ്റൽ സൂചിക 0.8 ശതമാനവും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്കാപ് സൂചിക 0.2 ശതമാനം ഇടിഞ്ഞു. സ്മോൾകാപ് സൂചിക 0.5 ശതമാനം കൂട്ടിച്ചേർത്തു. സമ്മിശ്ര ആഗോള സൂചനകൾക്കിടെ റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവയുൾപ്പെടെ മുൻനിര ഓഹരികളിലെ ലാഭമെടുപ്പാണ് നഷ്ടത്തിലേക്ക് എത്തിച്ചത്.

പൊതു ചിത്രം
ജൂലായിലെ കൽക്കരി ഉത്പ്പാദനത്തിൽ 13.4 ശതമാനം വളർച്ച കൈവരിച്ചതിനെ തുടർന്നാണ് കോൾ ഇന്ത്യുടെ മുന്നേറ്റം. 5.21 ശതമാനം ഉയർന്ന് ഓഹരി 242 രൂപയിലെത്തി. 2022 ജൂലായിലെ 47.3 മെട്രിക് ടൺ ഉത്പ്പാദനവുമായി താരതമ്യം ചെയ്യുമ്പോൾ 6.3 മെട്രിക് ടൺ വർധനവാണുള്ളത്. ജൂൺ-ത്രൈമാസ ലാഭത്തിൽ 24 ശതമാനം കുതിപ്പ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് തുടർച്ചയായ രണ്ടാം സെഷനിലും എൻടിപിസി ഉയർന്നു. 2.36 ശതമാനം ഉയർന്ന ഓഹരിയാണ് നിഫ്റ്റിയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്.
അമേരിക്കയിലെ പണപ്പെരുപ്പം മിതമാകുന്ന എന്ന സൂചനകളെത്തുടർന്ന് തിങ്കളാഴ്ച ഐടി ഓഹരികൾ മുന്നേറി. തുടർച്ചയായി നേട്ടത്തിലെത്തിയ ഹിന്ദുസ്ഥാൻ കോപ്പർ ഓഹരികൾ 2 സെഷനുകളിൽ 18 ശതമാനം ഉയർന്നു.
ആദ്യ പാദ ലാഭത്തിൽ 5 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ട ഓഹരി. 4.62% ഇടിഞ്ഞ ഓഹരി 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിലെത്തി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയെന്ന വാർത്തയ്ക്ക് പിന്നാലെ ഹീറോ മോട്ടോകോർപ്പ് 5 ശതമാനം ഇടിഞ്ഞു.
52 ആഴ്ചയിലെ ഉയർന്ന/ താഴ്ന്ന നിലവാരം
ബികെഎം ഇൻഡസ്ട്രീസ്, ഫ്യൂച്ചർ സപ്ലൈ ചെയിൻ സൊല്യൂഷൻസ്, ഗോയൽ അലൂമിനിയംസ്, ജിവിപി ഇൻഫോടെക്, സേതുബന്ധൻ ഇൻഫ്രാസ്ട്രക്ചർ തുടങ്ങി 11 ഓഹരികൾ ചൊവ്വാഴ്ച 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. അപ്പോളോ ടയേഴ്സ്, ബജാജ് കൺസ്യൂമർ കെയർ, ക്യുമ്മിൻസ് ഇന്ത്യ, എൻജിനേഴ്സ് ഇന്ത്യ, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഐഡിബിഐ ബാങ്ക്, ഐആർഎഫ്സി, കല്യാണി സ്റ്റീൽസ് തുടങ്ങി 220 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലതൊട്ടു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

നിഫ്റ്റി 24,395-ൽ; ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ എന്ത് സംഭവിക്കും? ബ്രോക്കറേജ് റിപ്പോർട്ടുകൾ പുറത്ത്

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ



Click it and Unblock the Notifications