യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ തൽസ്ഥിതി തുടർന്നതോടെ അനുകൂലമായ ആഗോള സാഹചര്യത്തിൽ ഇന്ത്യൻ വിപണികൾ നേട്ടത്തിൽ. കഴിഞ്ഞ രണ്ട് സെഷനിലെ നഷ്ടങ്ങൾ മറികടന്ന ബെഞ്ച്മാർക്ക് സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 489.57 പോയിന്റ് നേട്ടത്തോടെ 64,080.90ലും നിഫ്റ്റി 144.10 പോയന്റ് ഉയർന്ന് 19,133.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയിൽ ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഇൻഡസ്ഇൻഡ് ബാങ്ക്, അപ്പോളോ ഹോസ്പിറ്റൽസ്, ഐഷർ മോട്ടോഴ്സ് എന്നിവയാണ് നേട്ടമുണ്ടാക്കിയത്. സൂചികകൾ തിരിച്ചുവരവ് നടത്തിയപ്പോഴും ഹീറോ മോട്ടോകോർപ്പ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ഒഎൻജിസി എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
മെറ്റൽ, ക്യാപിറ്റൽ ഗുഡ്‌സ്, എഫ്എംസിജി, പവർ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി എന്നിവ 1-2 ശതമാനം വീതം ഉയർന്നതോടെ എല്ലാ മേഖലാ സൂചികകളും നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു. നിഫ്റ്റി ബാങ്ക് 316 പോയിന്റ് നേട്ടമുണ്ടാക്കി.

ബുധനാഴ്ചയിലെ ക്ലോസിംഗായ 18,989.15 നേക്കാൾ നേട്ടത്തിൽ 19,120 ലാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. വ്യാഴാഴ്ച 19,175.25 നും 19,064.15 ഇടയിലാണ് നിഫ്റ്റി വ്യാപാരം നടത്തിയത്. സെൻസെക്സ് 64,033.40 ലാണ് വ്യാപാരം ആരംഭിച്ചത്. 63,815.35 നും 64,202.64 ഇടയിലാണ് സെൻസെക്സ് വ്യാപാരം നടത്തിയത്.
വ്യാഴാഴ്ച ആദ്യ പകുതിയിൽ, ആഗോള ഇക്വിറ്റികളിലെ അനുകൂല ഘടകം മുതലാക്കിയ ബെഞ്ച്മാർക്ക് സൂചികകൾ ഏകദേശം 1 ശതമാനത്തിനടുത്ത് ഉയർന്നിരുന്നു. യുഎസ് ഫെഡറൽ റിസർവിൽ നിന്നുള്ള സമീപകാല നയ തീരുമാനങ്ങളും പ്രസ്താവനകളുമാണ് നിക്ഷേപകരുടെ വികാരത്തെ ഉണർത്തിയത്.
വിപണിയിൽ ഇന്ന്
മാർജിൻ വിപുലീകരണത്തിന് പിന്നാലെ ബ്രിട്ടാനിയ, ഡാബർ തുടങ്ങിയ എഫ്എംസിജി ഓഹരികൾ 3 ശതമാനം വീതം ഉയർന്നു. മികച്ച രണ്ടാം പാദഫലത്തിന് പിന്നാലെ ഹീറോ മോട്ടോക്രോപ്പിൽ ലാഭമെടുപ്പ് നടന്നു. 3 ശതമാനം ഇടിവിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. വോഡഫോൺ ഐഡിയ അഞ്ചാം ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്തു. ഈ ആഴ്ച ഇതുവരെ 26 ശതമാനം നേട്ടമുണ്ടാക്കി.
ബ്രോക്കറേജുകൾ എസ്റ്റിമേറ്റ് ഉയർത്തിയതിന് പിന്നാലെ ആർഇസി ഓഹരിയിൽ ശക്തമായ വാങ്ങൽ നടന്നു. ഓഹരി 52-ആഴ്‌ച ഉയരത്തിലേക്ക് എത്തി. ഗോദ്‌റെജ് പ്രോപ്പർട്ടീസ് രണ്ടാംപാദത്തിൽ വരുമാനം ഉയർത്തിയതോടെ റിയൽ എസ്റ്റേറ്റ് ഓഹരികൾ ഉയർന്നു. വ്യാഴാഴ്ച വിപണി നേട്ടത്തിലെത്തിയതോടെ ഒറ്റ ദിവസം കൊണ്ട് നിക്ഷേപകരുടെ സമ്പത്തിൽ 3.1ലക്ഷം കോടി രൂപ കൂട്ടിച്ചേർത്തു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം മുൻ സെഷനിലെ 310.2 ലക്ഷം കോടി രൂപയിൽ നിന്ന് 313.3 ലക്ഷം കോടി രൂപയായി ഉയർന്നു. ഇൻഡസ്ഇൻഡ് ബാങ്ക്, കോൾഗേറ്റ് പാമോലിവ് (ഇന്ത്യ), വോഡഫോൺ ഐഡിയ, മാക്രോടെക് ഡെവലപ്പേഴ്‌സ്, ഒബ്‌റോയ് റിയൽറ്റി, പെർസിസ്റ്റന്റ് സിസ്റ്റംസ് എന്നിവയുൾപ്പെടെ 170 ഓളം ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
യുഎസ് ഫെഡ് നയ തീരുമാനം വിപണി വികാരം ഉയർത്തിയതോടെ ക്രൂഡ് ഓയിൽ വില ഒരു ശതമാനത്തിലധികം ഉയർന്നു. ബ്രെന്റ് ക്രൂഡ് 1.29 ശതമാനം ഉയർന്ന് ബാരലിന് 85.72 ഡോളറിലെത്തി. രൂപയും നേട്ടമുണ്ടാക്കി. ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയർന്ന് 83.25 ലാണ് ക്ലോസ് ചെയ്തത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്‌റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications