നാല് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷം ബുധനാഴ്ച ഇന്ത്യൻ സൂചികകൾ ഫ്ലാറ്റ് ക്ലോസിംഗ് ആണ് രേഖപ്പെടുത്തിയത്. സെൻസെക്സ് 33 പോയിന്റ് ഇടിഞ്ഞ് 65,446.04 ലും നിഫ്റ്റി 10 പോയിന്റ് ഇടിഞ്ഞ് നേരിയ നേട്ടത്തോടെ 19,398.50 ലും ക്ലോസ് ചെയ്തു.
വ്യാപാരത്തിന്റെ തുടക്കത്തിൽ കുതിച്ചെങ്കിലും റെക്കോർഡ് ബ്രേക്കിംഗ് റാലിക്ക് ശേഷം ലാഭമെടുപ്പ് ആരംഭിച്ചതോടെ സൂചികകൾ ഇടിയുകയായിരുന്നു. ഫെഡറൽ റിസർവിന്റെ അവസാന നയ യോഗത്തിന്റെ മിനിറ്റസ് പുറത്ത് വരുന്നതിന് മുൻപ് ആഗോള സൂചനകൾ ദുർബലമായതും വിപണിക്ക് തിരിച്ചടിയായി.

ബുധനാഴ്ച ഏകദേശം 1929 ഓഹരികൾ മുന്നേറി. 1481 ഓഹരികൾ ഇടിഞ്ഞു. 119 ഓഹരികളുടെ വിലയിൽ മാറ്റമില്ല. ഐഷർ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, യുപിഎൽ എന്നിവയാണ് ബുധനാഴ്ച നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ. ബജാജ് ഓട്ടോ, ദിവിസ് ലബോറട്ടറീസ്, ഹീറോ മോട്ടോകോർപ്പ്, മാരുതി സുസുക്കി, എച്ച്‌ഡിഎഫ്‌സി ലൈഫ് എന്നിവ നേട്ടത്തിലായി.
ഓട്ടോ, എഫ്എംസിജി, പിഎസ്‌യു ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് എന്നി സെക്ടറൽ സൂചികകൾ 1 ശതമാനം വീതം ഉയർന്നു. ബിഎസ്ഇ മിഡ്കാപ്, സ്മോൾ കാപ് സൂചികകൾ 0.7 ശതമാനം വീതം ഉയർന്നു. ബുധനാഴ്ച ഡോളറിനെതിരെ രൂപ ഇടിഞ്ഞു. 20 പൈസ താഴ്ന്ന് ഡോളറിനെതിരെ 82.22 രൂപ നിലയിലാണ് ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച 82.02 നിലവാരത്തിലായിരുന്നു ക്ലോസിംഗ്.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 29,014.86 എന്ന പുതിയ റെക്കോർഡ് ഉയരത്തിലെത്തി. 0.68 ശതമാനം ഉയർന്ന് 28,994.35 ൽ വ്യാപാരം അവസാനിച്ചു. ബിഎസ്‌ഇ സ്‌മോൾക്യാപ് സൂചികയും എക്കാലത്തെയും ഉയർന്ന റെക്കോർഡിലെത്തി. 33,036.54 ലേക്ക് ഉയർന്ന സൂചിക 33,004.56 ൽ ക്ലോസ് ചെയ്തു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കഴിഞ്ഞ സെഷനിലെ 298.6 ലക്ഷം കോടി രൂപയിൽ നിന്ന് 299.9 ലക്ഷം കോടി രൂപയായി ഉയർന്നു. ഒറ്റ ദിവസം കൊണ്ട് 1.3 ലക്ഷം കോടി രൂപയാണ് മൂല്യം ഉയർന്നത്.
ബജാജ് ഫിനാൻസ്, എച്ച്‌സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐടിസി, മാരുതി, ടെക് മഹീന്ദ്ര, ടൈറ്റൻ എന്നീ ഒമ്പത് ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ ചൊവ്വാഴ്ച 2,134.33 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ചൊവ്വാഴ്ച തുടർച്ചയായ അഞ്ചാം സെഷനിൽ റാലി തുടർന്ന സെൻസെക്സ് 274 പോയിന്റ് ഉയർന്ന് എക്കാലത്തെയും ഉയർന്ന ക്ലോസിംഗായ 65,479.05 ലെത്തിയിരുന്നു. ആജീവനാന്ത ഉയരമായ 65,672.97 ൽ എത്തനും ചൊവ്വാഴ്ച സെൻസെക്സിന് സാധിച്ചു. നിഫ്റ്റി 66.45 പോയിൻറ് ഉയർന്ന് 19,389ലാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. 19,434.15 എന്ന സർവകാല ഉയരത്തിലെത്താനും നിഫ്റ്റിക്ക് സാധിച്ചു.
ആഗോള വിപണി
ഏഷ്യൻ വിപണിയിൽ ടോക്കിയോ ഓഹരികൾ ബുധനാഴ്ച നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബെഞ്ച്മാർക്ക് സൂചിക നിക്കി 83.82 പോയിന്റ് നഷ്ടത്തിൽ 33,338.70 ലും ടോപ്പിക്സ് സൂചിക 0.34 പോയിന്റ് ഇടിഞ്ഞ് 2,306.03 ലും വ്യാപാരം അവസാനിപ്പിച്ചു. ചൊവ്വാഴ്ച യുഎസ് വിപണികൾ അവധിയായിരുന്നു. ബ്രെന്റ് ക്രൂഡ് 0.59 ശതമാനം ഇടിഞ്ഞ് ബാരലിന് 75.80 ഡോളറിലെത്തി.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ



Click it and Unblock the Notifications