ആദ്യ രണ്ട് ദിവസത്തെ നഷ്ടത്തിന് വിരമാമിട്ട് തുടരെ രണ്ടാം ദിവസത്തിലും ഇന്ത്യൻ ആഭ്യന്തര ഇക്വിറ്റി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച നിഫ്റ്റി 108 പോയിന്റ് നേട്ടത്തിൽ 19,653.50 ലും സെൻസെക്സ് 364 ഉയർന്ന് 65,995.63 ലും ക്ലോസ് ചെയ്തു.
നിഫ്റ്റിയിൽ ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ടൈറ്റാൻ കമ്പനി, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് എന്നിവ നേട്ടമുണ്ടാക്കി. ഹിന്ദുസ്ഥാൻ യൂണിലിവർ, ഒഎൻജിസി, കോൾ ഇന്ത്യ, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ് എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കിലും പോളിസി നയത്തിലും മാറ്റമില്ലാത്ത സ്ഥിതി തുടർന്നത് വിപണിക്ക് ആവേശമായി. അതേസമയം ആഗോള സൂചനകളും അനുകൂലമായിരുന്നു. നിഫ്റ്റി നേട്ടത്തോടെ 19,621.20 ലാണ വ്യാപാരം അവസാനിപ്പിച്ചത്. 19,675.75 ൽ ഇൻട്രാഡേ ഉയർന്ന നിലവാരത്തിലെത്തിയ സൂചികയുടെ ഇൻട്രാഡേ താഴ്ന്ന നിലവാരം 19,589.40 ആണ്.

സെൻസ്കെസ് 200 ലധികം പോയിന്റ് നേട്ടത്തിൽ 65,867.54 ലാണ് വ്യാപാരം ആരംഭിച്ചത്. 66,095.81 വരെ ഉയർന്ന സൂചിക 65,762.33 ൽ ഇൻട്രാഡേ താഴ്ന്ന നിലവാരം തൊട്ടു. പലിശ നിരക്കിൽ തൽസ്ഥിതി തുടർന്ന വാർത്ത റിയൽറ്റി ഓഹരികളിൽ മുന്നേറ്റമുണ്ടാക്കി. സൂചിക 3 ശതമാനം ഉയർന്നു.
ഐടി , എഫ്എംസിജി, മെറ്റൽ, ഓട്ടോ, പവർ, ഹെൽത്ത്കെയർ എന്നിവ 0.40- 1 ശതമാനം വരെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികൾ 0.50 ശതമാനം വീതം ഉയർന്നു. സെക്ടറൽ സൂചികകളിൽ എല്ലാം നേട്ടത്തിലാണ്. നിഫ്റ്റി ബാങ്ക് 159 പോയിന്റ് ഉയർന്നു.
നേട്ടത്തോടെ വിപണി
നേട്ടത്തോടെയാണ് സെൻസെക്സും നിഫ്റ്റിയും ഈ വ്യാപാര ആഴ്ച അവസാനിപ്പിക്കുന്നത്. സെൻസെക്സ് 0.3 ശതമാനവും നിഫ്റ്റി 0.10 ശതമാനവും നേട്ടമുണ്ടാക്കി. മിഡ്കാപ് സൂചിക കഴിഞ്ഞ വാരത്തിലെ നേട്ടം മുഴുവനും ഇല്ലാതാക്കി. 1 ശതമാനത്തിന് അടുത്ത് ഇടിഞ്ഞു. ഈ വാരം 18 നിഫ്റ്റി ഓഹരികളാണ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്.
ബജാബ് ഫിൻസെർവ്, ടൈറ്റാൻ, ബജാജ് ഫിനാൻസ് എന്നിവ നേട്ടമുണ്ടാക്കിയവരിൽ മുൻനിരയിലാണ്. ഒഎൻജിസി, എൻടിപിസി, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, മാരുതി എന്നിവരാണ് നഷ്ടത്തിൽ ക്ലോസ് ചെയ്യുന്നത്.
വിപണിയിൽ ഇന്ന്
8,800 കോടി രൂപയുടെ ക്യുഐപി വാർത്തകൾക്ക് പിന്നാലെ ബജാജ് ഫിനാനൻസ് 52 ആഴ്ച ഉയരത്തിലേക്ക് കുതിച്ചു. രണ്ടാം പാദഫലത്തിന് മുന്നോടിയായി ടൈറ്റാൻ ഓഹരികൾ മൂന്ന് ശതമാനത്തോളം ഉയർന്നു. പാദഫലം വരുന്നതിന് മുന്നോടിയായി ഐടി ഓഹരികളും മുന്നേറി. ടിസിഎസ് 52 ആഴ്ച ഉയരത്തിലെത്തി. ഇൻഫോസിസ് 1.04 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു.
എടിഎഫ് വില വർധനവിനെിരെ ഫ്യുവൽ സർച്ചാർജ് തീരുമാനിച്ചതോടെ ഇൻഡിഗോ ഓഹരികൾ 2 ശതമാനം ഇടിഞ്ഞു. വോഡാഫോൺ ഐഡിയ ഓഹരികൾ 3 ശതമാനം ഇടിഞ്ഞു. പാദഫലത്തിന് പിന്നാലെ ഗോദറേജ് കൺസ്യൂമർ പ്രൊഡക്ട്സ്, ദാബർ എന്നിവയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
ഡോളറിനെതിരെ രൂപ 1 പൈസ നേട്ടത്തിൽ 83.24 നിലവാരത്തിൽ ക്ലോസ് ചെയ്തു. വ്യാഴാഴ്ച 83.25 രൂപയിലായിരുന്നു രൂപയുടെ ക്ലോസിംഗ്.
More From GoodReturns

നിഫ്റ്റി 24,395-ൽ; ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ എന്ത് സംഭവിക്കും? ബ്രോക്കറേജ് റിപ്പോർട്ടുകൾ പുറത്ത്

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ



Click it and Unblock the Notifications