ഇന്ത്യൻ സൂചികകൾ ഇന്ന് ശക്തമായ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 11850 ലെവലിൽ എത്തി. രാവിലെ 09:16ന് സെൻസെക്സ് 319.59 പോയിൻറ് അഥവാ 0.80% ഉയർന്ന് 40302.57 ൽ എത്തി, നിഫ്റ്റി 86.40 പോയിൻറ് അഥവാ 0.73% ഉയർന്ന് 11848.90 ൽ എത്തി. ഏകദേശം 739 ഓഹരികൾ രാവിലെ മുന്നേറിയപ്പോൾ 212 ഓഹരികൾ ഇടിഞ്ഞു. 67 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. സെൻസെക്സിൽ ടിസിഎസിന്റെ ഓഹരിയാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. യുപിഎൽ, അദാനി പോർട്സ്, ഹീറോ മോട്ടോർ, ഐഷർ മോട്ടോഴ്‌സ് എന്നിവയും നഷ്ടത്തിലാണ്.

ഒൻജിസി, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ആക്സിസ് ബാങ്ക്, എൻടിപിസി എന്നിവയാണ് ഇന്ന് സെൻസെക്സിൽ മുന്നേറുന്ന ഓഹരികൾ. യുഎസ് വിപണികളിലെ സമ്മിശ്ര ക്ലോസിംഗിനെത്തുടർന്നും ഏഷ്യൻ വിപണികൾ ഇന്ന് മികച്ച തുടക്കമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ 0.5 ശതമാനം വീതം ഉയർന്നു. സെപ്റ്റംബർ പാദത്തിൽ എച്ച്ഡിഎഫ്സി ബാങ്ക് പ്രതീക്ഷിച്ചതിലും മികച്ച വരുമാനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളും ഇന്ന് മികച്ച നേട്ടത്തിൽ മുന്നേറുകയാണ്.
ലോക വിപണിയെ തകര്‍ത്ത് യൂറോപ്പിലെ കൊവിഡിന്റെ രണ്ടാം തരഗം; പ്രതിഫലനം ഇന്ത്യയിലും
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
