നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ നാലിൽ മൂന്നും വിജയിച്ച് നേട്ടമുണ്ടാക്കിയ ഭരണ കക്ഷിയായ ബിജെപിയുടെ പ്രകടനത്തിന്റെ പ്രതിഫലനം ഓഹരി വിപണിയിലും. തിങ്കളാഴ്ച വ്യാപാരത്തിൽ പുതിയ ഉയരം താണ്ടിയ സൂചികകളിൽ വലിയ മുന്നേറ്റമാണുണ്ടായത്. നിഫ്റ്റി 419 പോയിന്റ് നേട്ടത്തിൽ 20,686.80 ലും സെൻസെക്സ് 1384 പോയിൻറ് ഉയർന്ന് 68,865.12 ലുമാണ് ക്ലോസ് ചെയ്തത്. സൂചികകളുടെ റെക്കോർഡ് ക്ലോസിംഗ് നിലവാരമാണിത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയം 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി മുന്നിലെന്ന അഭിപ്രായത്തെ ശക്തിപ്പെടുത്തിയതും ഇതുവഴിയുള്ള പോളിസി തുടർച്ചയുമാണ് വിപണിയിൽ ഉണ്ടായ വലിയ മുന്നേറ്റത്തിന് കാരണം.
രാവിലെ 9.30 ഓടെ സെൻസെക്‌സ് 1,000 പോയിന്റ് ഉയർന്ന് 68,525ലും നിഫ്റ്റി 300 പോയന്റ് നേട്ടത്തിൽ 20,600 ലും എത്തിയിരുന്നു. വ്യാപാരത്തിനിടെ നിഫ്റ്റി 20,702.65 ൽ പുതിയ ഉയരം കുറിച്ചു. ഇൻട്രാ ഡേയിൽ 68,918.22 ലേക്ക് കുതിച്ച സെൻസെക്സിന് ഇതാണ് പുതിയ ഉയരം. ഒരു വർഷത്തിനിടെ ഇൻട്രാഡേയിൽ ഏറ്റവും മികച്ച നേട്ടമാണ് സൂചികകളിലുണ്ടായത്.

50 നിഫ്റ്റി ഓഹരികളിൽ 44 എണ്ണവും നേട്ടത്തിലാണ്. വിപണിയിലെ കുതിപ്പിനിടെ ഐഷർ മോട്ടോഴ്‌സ്, അദാനി എന്റർപ്രൈസസ്, അദാനി പോർട്‌സ്, ബിപിസിഎൽ, ഐസിഐസിഐ ബാങ്ക് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. ഈ സമയത്തും ഇടിവ് നേരിട്ടത് എച്ച്ഡിഎഫ്സി ലൈഫ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, വിപ്രോ, സൺ ഫാർമ, ടൈറ്റൻ കമ്പനി എന്നി ഓഹരികൾക്കാണ്.
നിഫ്റ്റി ഫാർമയും മീഡിയയും ഒഴികെ മറ്റെല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇ മിഡ്‌കാപും സ്‌മോൾകാപും 1 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി ബാങ്ക് 2022 ഏപ്രിലിനു ശേഷമുള്ള ഏറ്റവും മികച്ച നേട്ടത്തിൽ 1,617 പോയിന്റ് ഉയർന്ന് 46,431 ൽ എത്തി.
ശ്രദ്ധേയമായ ഓഹരികൾ
അദാനി ഗ്രൂപ്പ് ഓഹരികൾ 10 ശതമാനം വരെ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്കിലെ എല്ലാ ഓഹരികളും നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ എന്നിവയാണ് മുന്നിൽ. നവംബറിലെ വിൽപ്പന പ്രതീക്ഷിച്ചതിലും താഴെയാണെങ്കിലും ഐഷർ മോട്ടോഴ്‌സ് 7 ശതമാനം ഉയർന്നു. നെഗറ്റീവ് ബ്രോക്കറേജ് നോട്ടിൽ മിഡ്‌കാപിൽ സീ എന്റർടെയിൻമെന്റ് നഷ്ടം നേരിട്ടു. ഫാർമ ഓഹരികൾ നഷ്ടത്തിലാണ്. ലുപിൻ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 337.7 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 343.5 ലക്ഷം കോടി രൂപയായി ഉയർന്നു. ഒറ്റ സെഷനിൽ നിക്ഷേപ മൂല്യം ഏകദേശം 5.8 ലക്ഷം കോടി രൂപ വർധിച്ചു.
കാരണങ്ങൾ
ബിജെപിയുടെ വിജയത്തിനൊപ്പം ആഗോള പശ്ചാത്തലവും അനുകൂലമായിരുന്നു. യുഎസിലെ ബെഞ്ച്മാർക്ക് സൂചികകൾ ഡിസംബർ 1 ന് ശക്തമായ നേട്ടമുണ്ടാക്കുകയും ഏഷ്യൻ വിപണികൾ പകൽ വ്യാപാരത്തിൽ ഉയർന്ന നിലയിലാവുകയും ചെയ്തു. പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനകൾ ശക്തമായതോടെ യുഎസ് ഫെഡറൽ റിസർവ് ഡിസംബർ 12-13 തീയതികളിൽ പലിശ നിരക്ക് വർധനവിന് അവസാനം വരുത്തുമെന്ന വികാരവും ബോണ്ട് യീൽഡ് കുറയുന്നതും ഇക്വിറ്റി വിപണിയെ ആകർഷമാക്കി.
തുടർച്ചയായി മൂന്ന് മാസം വിൽപ്പനക്കാരായ ശേഷം നവംബർ അവസാനത്തോടെ വിദേശ സ്ഥാപന നിക്ഷേപകർ തിരിച്ചെത്തിയതും വിപണി ആഘോഷമാക്കി. 5,795.05 കോടി രൂപയുടെ ഓഹരികളാണ് നവംബറിൽ വിദേശ നിക്ഷേപകർ വാങ്ങിയത്. ഡിസംബറിൽ മാസത്തിലെ ആദ്യ സെഷനിൽ 1,589.61 കോടി രൂപയുടെ ഓഹരികളും വാങ്ങി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
