ഇന്ത്യൻ സൂചികകൾ ഏഴ് ദിവസമായി റാലി തുടരുകയാണ്. മുന്നേറ്റം നിഫ്റ്റിയെ തിങ്കളാഴ്ച 20,000 എന്ന ചരിത്രപരമായ ഉയരത്തിൽ കൊണ്ടെത്തിച്ചു. ഇന്ന് വ്യാപാരത്തിനിടെ പുതിയ ഉയരത്തിലെത്തിയ നിഫ്റ്റി നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് ആകട്ടെ 67,000 നിലവാരത്തിന് മുകളിൽ നിലയുറപ്പിച്ചു.
സെൻസെക്സും നിഫ്റ്റിയും അനുദിനം പുതിയ കൊടുമുടികൾ കയറുമ്പോൾ ബുൾ മാർക്കറ്റിലെ ഓവർ വാല്യുവേഷനിൽ പല നിക്ഷേപകരും ആശങ്കയിലാണ്. ഏത് ഓഹരികളാണ് ഇപ്പോൾ വില കുറവിൽ ലഭ്യമായതെന്ന ചിന്തയിലാണ് നിക്ഷേപകർ. ചരിത്രപരമായ മൂല്യനിർണയം, വ്യവസായ സമപ്രായക്കാർ എന്നിവ അടിസ്ഥാനമാക്കി പ്രഭുദാസ് ലില്ലാധർ പിഎംഎസ് കണ്ടെത്തിയ ചില വാല്യു സ്റ്റോക്ക്സ് പരിചയപ്പെടാം.
ഏജിസ് ലോജിസ്റ്റിക്സ്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓയിൽ, ഗ്യാസ്, കെമിക്കൽ ലോജിസ്റ്റിക്സ് കമ്പനിയാണ് ഏജിസ് ലോജിസ്റ്റിക്സ്. 2024 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിന്റെ അവസാനത്തോടെ ഓഹരിയുടെ ഇവി/ഇബിഐടിഡിഎ അനുപാതം 10.81 ആണ്. ഓഹരിയുടെ പിബി അനുപാതം 5.19 മടങ്ങും പിഇ അനുപാതം 13.81 മടങ്ങുമാണ്. 5 പാദങ്ങളിലെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ താഴ്ന്ന നിലവാരത്തിലാണ് ഓഹരി ട്രേഡ് ചെയ്യുന്നതെന്ന് കാണാം.
ഇവി/ ഇബിഐടിഡിഎ 11.78 ആണ്. ഓഹരിയുടെ 5 പാദങ്ങളിലെ ശരാശരി പിബി, പിഇ അനുപാതം യഥാക്രമം 5.34, 14.83 മടങ്ങുമാണ്. ഓഹരി വില 345.85 രൂപയും 52 ആഴ്ചയിലെ ഉയർന്ന/ താഴ്ന്ന നിലവാരം യഥാക്രമം 410.50 രൂപ, 254.30 രൂപ എന്നിങ്ങനെയാണ്.
അമരരാജ ബാറ്ററീസ്
വ്യാവസായിക, ഓട്ടോമോട്ടീവ് ബാറ്ററികൾ നിർമിക്കുന്ന കമ്പനിയാണ് അമരരാജ ബാറ്ററീസ്. അശോക് ലെയ്‌ലാൻഡ്, ഫിയറ്റ്, ജനറൽ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ്, ഹോണ്ട, ഹ്യുണ്ടായ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ വൻകിട കമ്പനികളാണ് ഉപഭോക്താക്കൾ.
2024 രണ്ടാം പാദത്തിന് ശേഷം ഓഹരിയുടെ പിഇ അനുപാതം 14.12 മടങ്ങും ഇവി/ ഇബിഐടിഡിഎ അനുപാതം 6.86 ആണ്. 2022 മാര്‍ച്ചിന് ശേഷമുള്ള കുറഞ്ഞ നിലാവരത്തിലാണ് ഓഹരി ട്രേഡ് ചെയ്യുന്ന്ത്. 2022 മാര്‍ച്ച് പാദത്തില്‍ 17.92 മടങ്ങാണ് പിഇ അനുപാതം. 8.29 ആണ് ഇവി/ ഇബിഐടിഡിഎ. 645.35 രൂപയില്‍ ലഭ്യമായ ഓഹരിയുടെ 52 ആഴ്ച താഴ്ന്ന വില 479.15 രൂപയും ഉയര്‍ന്ന വില 709 രൂപയുമാണ്.
ബയോകോൺ
ബംഗളൂരു ആസ്ഥാനമായ ആഗോള ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ബയോകോൺ. കമ്പനി 120 രാജ്യങ്ങളിൽ ഫാർമസ്യൂട്ടിക്കൽ ഉത്പ്പന്നങ്ങൾ വിൽക്കുന്നു. 2024 രണ്ടാം പാദത്തില്‍ ഓഹരിയുടെ ഇവി/ ഇബിഐടിഡിഎ, പിബി, പിഇ അനുപാതങ്ങള്‍ യഥാക്രമം 90.77, 2.88, 10.88 എന്നിങ്ങനെയാണ്.
2022 മാര്‍ച്ചിലെ അനുപാതങ്ങളുമായി താരമ്യം ചെയ്യുമ്പോള്‍ ഓഹരി അണ്ടര്‍ വാല്യുവേഷനിലാണെന്ന് കാണാം. ഇവ യഥാക്രമം 159.80, 5,03, 467.97 എന്നിങ്ങനെയാണ്. 267.20 രൂപയിൽ ലഭ്യമായ ഓഹരിയുടെ 52 ആഴ്ച ഉയർന്ന നിലവാരം 307.35 രൂപയും താഴ്ന്ന നിലവാരം 191.55 രൂപയുമാണ്.

സിറ്റി യൂണിയൻ ബാങ്ക്
തമിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 100 വർഷം പഴക്കമുള്ള സ്വകാര്യ ബാങ്കാണ് സിറ്റി യൂണിയൻ ബാങ്ക്. 2023 മാർച്ചിൽ ഓഹരുയുടെ ഇവി/ ഇബിഐടിഡിഎ അനുപാതം, പിബി അനുപാതം, പിഇ അനുപാതം എന്നിവ ഏറ്റവും കുറഞ്ഞ നിരക്കായ 6.33, 1.28, 10.03 എന്നിങ്ങനെയായിരുന്നു.
അതേസമയം 2022 മാർച്ചിൽ ഇത് യഥാക്രമം 9.49, 1.91, 15.86 എന്നിങ്ങനെ ഏറ്റവും ഉയർന്ന അനുപാതത്തിലായിരുന്നു. 130.80 രൂപയിൽ ലഭ്യമായ ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന താഴ്ന്ന വില യഥാക്രമം 205 രൂപ, 119.50 രൂപ എന്നിങ്ങനെയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
