വാങ്ങലുകാരിൽ നിന്ന് മാറി നിലവിൽ വിൽക്കാരുടെ കുപ്പായമാണ് ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകരുടേത്. എൻഎസ്ഇ ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) 758.55 കോടി രൂപയുടെ ഓഹരികളാണ് സെപ്റ്റംബർ 7-ാം തീയതി മാത്രം വിറ്റത്. സെപ്റ്റംബർ മാസത്തിൽ ഇതുവരെ എഫ്‌ഐഐകൾ 8,609.25 കോടി രൂപയുടെ ഓഹരികൾ വിറ്റു.
കഴിഞ്ഞ മാസത്തിലും വിൽപ്പനകാരുടെ റോളാണ് എഫ്ഐഐകൾക്ക്. ഓഗസ്റ്റ് മാസത്തിൽ 20,620.65 കോടി രൂപയുടെ ഓഹരികൾ വിൽപ്പന നടത്തി. എന്നാലും ഇന്ത്യൻ വിപണിയിൽ പ്രധാന സ്ഥാനം വിദേശ നിക്ഷേപകർക്കുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരെയും അവരുടെ പോർട്ട്ഫോളിയോയയും വിശദമായി പരിശോധിക്കാം.
ഗവൺമെൻ് ഓഫ് സിംഗപ്പൂർ
ഏറ്റവും പുതിയ കോര്‍പ്പറേറ്റ് ഷെയര്‍ ഹോള്‍ഡിംഗ് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ എഫ്ഐഐ ഗവൺമെൻ് ഓഫ് സിംഗപ്പൂർ ആണ്. 49 ഓഹരികളിൽ നിക്ഷേപമുള്ള സിഗപ്പൂര്‍ ഗവണ്‍മെന്റിന്റെ പോർട്ട്ഫോളിയോ മൂല്യം 1,80,225 രൂപയാണ്. ജൂണ്‍ പാദത്തില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയിലെ മുന്‍നിര വിദേശ നിക്ഷേപകര്‍ 5 ഓഹരികളാണ് വാങ്ങിയത്. ഒന്നാം പാദത്തില്‍ പോര്‍ട്ട്‌ഫോളിയോ മൂല്യത്തില്‍ 4 ശതമാനം മുന്നേറ്റമാണിത് ഉണ്ടാക്കിയത്. ജൂൺ പാദത്തിൽ വാങ്ങിയ ഓഹരികളിവയാണ്.

അപ്പോളോ ടയര്‍സ്
അപ്പോളോ ടയര്‍സിന്റെ 323 കോടി രൂപ മൂല്യമുള്ള 8,466,631 ഓഹരികളാണ് സിംഗപ്പൂര്‍ ഗവണ്‍മെന്റ് ഹോള്‍ഡ് ചെയ്യുന്നത്. ആകെ ഓഹരിയുടെ 1.3 ശഥമാനം വിഹിതം സിംഗപ്പൂര്‍ സര്‍ക്കാറിന്റെ കയ്യിലുണ്ട്. 2023 ല്‍ ഇതുവരെ 17.68 ശതമാനം റിട്ടേണ്‍ അപ്പോളോ ടയര്‍സ് നല്‍കി. 1 വര്‍ഷത്തെ റിട്ടേണ്‍ 37.88 ശതമാനാമാണ്.
കൊട്ടക് മഹീന്ദ്ര ബാങ്ക്
സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ 1.3 ശതമാനം ഓഹരികളാണ് സിംഗപ്പൂര്‍ സര്‍ക്കാറിന്റെ കയ്യിലുള്ളത്. 4,551 കോടി രൂപ മൂല്യമുള്ള 25,403,003 ഓഹരികള്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ഹോള്‍ഡ് ചെയ്യുന്നു.
ശ്രീറാം ഫിനാന്‍സ്
ബാങ്കിതര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാന്‍സില്‍ 3.3 ശതമാനം ഓഹരികളും സിംഗപ്പൂര്‍ സര്‍ക്കാര്‍ ഹോള്‍ഡ് ചെയ്യുന്നത്. 2,401 കോടി രൂപയുടെ 12,281,234 ഓഹരികലാണ് സിഗംപ്പൂര്‍ ഗവണ്‍മെന്റിന്റെ കയ്യിലുള്ളത്.
വരുണ്‍ ബീവറേജ്‌സ്
പെപ്‌സിക്കോയുടെ ഇന്ത്യന്‍ ഫ്രാഞ്ചൈസിയായ വരുണ്‍ ബീവറേജ്‌സിലും ജൂണ്‍ പാദത്തില്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ഓഹരികള്‍ വാങ്ങി. ജൂണ്‍ പാദത്തിന് ശേഷം 1.1 ശതമാനം ഓഹരികളാണ് സര്‍ക്കാറിന്റെ കയ്യിലുള്ളത്. 1,295 കോടി രൂപ മൂല്യമുള്ള 14,219,001 ഓഹരികളാണ് വരുണ്‍ ബീവറേജ്‌സില്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ഹോള്‍ഡ് ചെയ്യുന്നത്.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ ജൂണ്‍ പാദത്തില്‍ 1 ശതമാനം ഓഹരികലാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ വാങ്ങിയത്. 1,421 കോടി രൂപ മൂല്യമുള്ള 3,460,817 ഓഹരികലാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ ഹോള്‍ഡ് ചെയ്യുന്നത്.
നിക്ഷേപം ഉയർത്തിയതും വിറ്റതുമായ ഓഹരികൾ
ജൂൺ പാദത്തിൽ സിംഗപ്പൂർ ഗവൺമെന്റ് മാക്‌സ് ഹെൽത്ത്‌കെയർ ഇൻസ്റ്റിറ്റ്യൂട്ട്, സോന ബിഎൽഡബ്ല്യു പ്രിസിഷൻ ഫോർജിംഗ്‌സ്, എം ആൻഡ് എം, ഐഷർ മോട്ടോഴ്‌സ് എന്നി ഓഹരികളിലെ നിക്ഷേപം വർധിപ്പിച്ചു. പെട്രോനെറ്റ് എല്‍എന്‍ജി, റെയിന്‍ബോ ചില്‍ഡ്രേണ്‍സ് മെഡികെയര്‍, ദാനുക അഗ്രിടെക്, സന്‍സെറ എന്‍ജിനിയറിംഗ്, ഇക്വിറ്റിസാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ 6 ഓഹരികൾ സിംഗപ്പൂര്‍ സര്‍ക്കാര്‍ വില്‍പ്പന നടത്തിയവയില്‍ ഉള്‍പ്പെടുന്നു.
ഗവണ്‍മെന്റ് ഓഫ് സിംഗപ്പൂർ പോര്‍ട്ട്‌ഫോളിയോ
കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് കോണ്‍ട്രാക്ടിംഗ്, സ്വകാര്യ ബാങ്കുകള്‍, പേഴ്‌സണല്‍ കെയര്‍ കമ്പനികള്‍ എന്നിവയിലാണ് സിംഗപ്പൂര്‍ സര്‍ക്കാറിന് ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത്. പോര്‍ട്ട്‌ഫോളിയോയുടെ 6 ശതമാനം വീതം ഈ മൂന്ന് സെക്ടറുകളിലാണ്. ഓട്ടോ, ഹോസ്പ്പിറ്റല്‍ ഫാര്‍മ സെക്ടറുകളില്‍ 4 ശതമാനം വീതം നിക്ഷേപമുണ്ട്.
പ്രധാന ഓഹരികൾ നോക്കിയാൽ, ടാറ്റ മോട്ടോഴ്‌സ്, എല്‍ ആന്‍ഡ് ടി, ഗോദറേജ് പ്രൊപ്പർട്ടീസ്, കാസ്ട്രോൾ ഇന്ത്യ, സിപ്ല, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി എര്‍ടെല്‍, ബജാജ് ഫിനാൻസ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ് എന്നിവ കാണാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
