2024 ലെ ആദ്യ വ്യാപാര ദിനത്തിൽ ഇന്ത്യൻ ആഭ്യന്തര സൂചികകൾക്ക് ഫ്ലാറ്റ് ക്ലോസിംഗ്. ബെഞ്ച്മാർക്ക് സൂചികകൾ നേരിയ നേട്ടത്തിൽ അവസാനിച്ചപ്പോൾ മിഡ്‌കാപ്, സ്മോൾകാപ് സൂചികകൾ ആരോഗ്യകരമായ നേട്ടമുണ്ടാക്കി. 22 പോയിന്റ് താഴ്ന്ന് 72,218.39 നിലവാരത്തിൽ വ്യാപാരം തുടങ്ങിയ സെൻസെക്‌സ് ഇൻട്രാഡേയിൽ 72,031.23 നും 72,561.91 നും ഇടയിൽ വ്യാപാരം നടത്തി. സെൻസെക്സ് 32 പോയിന്റ് ഉയർന്ന് 72,271.94 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി നഷ്ടത്തോടെ 21,727.75 ലാണ് വ്യാപാരം ആരംഭിച്ചത്. 21,680.85 നും 21,834.35 നും ഇടയിലായിരുന്നു സൂചിക വ്യാപാരം നടത്തിയത്. 11 പോയിന്റ് ഉയർന്ന് 21,741.90 ലാണ് സൂചികയുടെ ക്ലോസിംഗ്. നിഫ്റ്റിയിൽ നെസ്‌ലെ ഇന്ത്യ, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്‌സ്, ടെക് മഹീന്ദ്ര, വിപ്രോ എന്നിവ നേട്ടുമുണ്ടാക്കി. ഐഷർ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, എം ആൻഡ് എം, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ നഷ്ടത്തിലാണ്.
സെക്ടറൽ സൂചികകളിൽ ഹെൽത്ത് കെയർ, പിഎസ്‌യു ബാങ്ക് എന്നിവ 0.5 ശതമാനം വീതം ഉയർന്നു. ബാങ്ക് സൂചിക 0.5 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 0.54 ശതമാനവും 0.73 ശതമാനവും നേട്ടത്തോടെ ക്ലോസ് ചെയ്തു.

അനുകൂലമായ സാമ്പത്തിക ഡാറ്റകളും നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും കാരണം കഴിഞ്ഞ രണ്ട് മാസത്തെ ശക്തമായ നേട്ടത്തിലായിരുന്നു വിപണി. ഉയർന്ന മൂല്യ നിർണയം കാരണം വിപണിയിൽ ഏകീകരണം ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. കമ്പനികളുടെ ഡിസംബർ പാദ വരുമാനം വരും ആഴ്ചകളിൽ പ്രഖ്യാപിക്കും. ഇത് ഓഹരികളുടെ പ്രകടനത്തെ സ്വാധീനിക്കും.
ശ്രദ്ധേയമായ ഓഹരികൾ
ജനുവരി 3-ന് നിശ്ചയിച്ച ബോർഡ് യോഗത്തിന് മുന്നോടിയായി അദാനി പോർട്ട്‌സ് ഏകദേശം 3 ശതമാനം നേട്ടമുണ്ടാക്കി. എൻപിഎ പോർട്ട്‌ഫോളിയോ വിൽപ്പനയ്‌ക്ക് ശേഷം 150 കോടി രൂപ സ്വീകരിക്കുമെന്ന ബാങ്കിന്റെ പ്രഖ്യാപനം യെസ് ബാങ്ക് ഓഹരിയെ ചലിപ്പിച്ചു. ഓഹരി 7 ശതമാനം ഉയർന്നു. എൻഎൽസിയുടെ ഒഡീഷ പ്രോജക്റ്റിൽ എൽ ആൻഡ് ടിയെ പിന്തള്ളി ഏറ്റവും കുറഞ്ഞ ലേലകാരായ ഭെൽ 5 ശതമാനം വരെ ഉയർന്നു.
പ്രതീക്ഷിച്ചതിലും കുറഞ്ഞ ഡിസംബർ വിൽപ്പനയ്ക്ക് ശേഷം ഓട്ടോ ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തി. മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. 131 കോടി രൂപയുടെ ജിഎസ്ടി ഡിമാൻഡ് നോട്ടീസ് ലഭിച്ചതിന് ശേഷം ഐഷർ മോട്ടോഴ്സ് ഇടിഞ്ഞു. ടാറ്റ മോട്ടോഴ്‌സും അശോക് ലെയ്‌ലാൻഡും ഡിസംബറിലെ വിൽപ്പനയ്ക്ക് മുന്നോടിയായി നേട്ടത്തിലാണ്. വെള്ളിയാഴ്ചയിലെ നേട്ടം വോഡഫോൺ ഐഡിയ തുടർന്നു. രണ്ട് സെഷനുകളിലായി ഓഹരി 25 ശതമാനത്തിലധികം ഉയർന്നു.
ഗുജറാത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ 5-6 ശതമാനം വരെ ഉയർന്നു. നെസ്‌ലെ, ടാറ്റ സ്റ്റീൽ, വിപ്രോ, ബാങ്ക് ഓഫ് ബറോഡ, കോൾ ഇന്ത്യ, ഡിഎൽഎഫ്, ഗെയിൽ, ഹിൻഡാൽകോ, ഇന്റർഗ്ലോബ് ഏവിയേഷൻ (ഇൻഡിഗോ), ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയുൾപ്പെടെ 400 ഓളം ഓഹരികൾ തിങ്കളാഴ്ച 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം കഴിഞ്ഞ സെഷനിലെ ഏകദേശം 364.3 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 365.8 ലക്ഷം കോടി രൂപയായി ഉയർന്നു. നിക്ഷേപകരുടെ സമ്പാദ്യം ഏകദേശം 1.5 ലക്ഷം കോടി രൂപ വർധിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
