ഓഹരി വിപണിയിൽ നിക്ഷേപകർ കാത്തിരിക്കുന്നൊരു പ്രമുഖ പ്രാരംഭ ഓഹരി വില്പന (ഐപിഒ) ആണ് ടാറ്റ ടെക്നോളജീസിന്റേത്. 2004 ൽ ടാറ്റ കൺസൾട്ടൻസി സർവീസ് ഐപിഒയ്ക്ക് ശേഷം ടാറ്റ ഗ്രൂപ്പിൽ നിന്ന് വിപണിയിലേക്ക് ഇറങ്ങുന്നത് ടാറ്റ മോട്ടോഴ്സിന്റെ ഉപ കമ്പനിയായ ടാറ്റ ടെക്നോളജീസ്. ഈ വര്‍ഷത്തില്‍ തന്നെ ടാറ്റ ടെക്‌നോളജീസിന്റെ പ്രാരംഭ ഓഹരി വില്പന (ഐപിഒ) ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഐപിഒ പേപ്പറുകള്‍ നേരത്തെ തന്നെ കമ്പനി സെബിക്ക് കൈമാറിയിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സിന്റെ അനുബന്ധ കമ്പനിയാണ് എന്‍ജീനിയറിംഗ് സര്‍വീസ് നല്‍കുന്ന ടാറ്റ ടെക്‌നോളജീസ്. സെബിക്ക് സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രൊസ്‌പെക്ടേഴ്‌സ് പ്രകാരം ഓഫര്‍ ഫോര്‍ സെയില്‍ രീതിയിലാണ് ടാറ്റ ടെക്നോളജീസ് ഐപിഒ നടക്കുക. വിശദാംശങ്ങൾ നോക്കാം.
ഓഫർ ഫോർ സെയിൽ
പ്രമോട്ടര്‍മാരുടെ കയ്യിലെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ വഴിയാണ് കമ്പനി ഐപിഒ നടത്തുന്നത്. 2 രൂപ മുഖവിലയുള്ള 9.57 കോടി ഓഹരികളാണ് കമ്പനി ഐപിഒയിലൂടെ നിക്ഷേപരിലേക്ക് എത്തിക്കുന്നത്. കമ്പനിയുടെ ആകെ ഓഹരികളുടെ 23.6 ശതമാനം വരുമിത്.

ടാറ്റ മോട്ടോഴ്‌സ്, ആള്‍ഫാ ടിസി ഹോള്‍ഡിംഗ്‌സ്, ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട് എന്നിവരാണ് ഓഹരികള്‍ വിറ്റഴിക്കുക. നിലവില്‍, ടാറ്റ മോട്ടോഴ്‌സിന് കമ്പനിയില്‍ 74.69 ശതമാനം ഓഹരിയുണ്ട്, ആല്‍ഫ ടിസി ഹോള്‍ഡിംഗ്‌സിന് 7.26 ശതമാനവും ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ടിന് 3.63 ശതമാനം ഓഹരിയുമുണ്ട്.
ഓഹരി വിറ്റഴിക്കൽ ഇങ്ങനെ
ടാറ്റ ടെക്‌നോളജീസിലെ ഏറ്റവും വലിയ ഓഹരി ഉടമകളായ ടാറ്റ മോട്ടോഴ്‌സിന്റെ 8,11,33,706 ഓഹരികളും ആല്‍ഫ ടിസി ഹോള്‍ഡിംഗിന്റെ 97,16,853 ഓഹരികളും ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ടിന്റെ 48,58,425 ഓഹരികളുമാണ് ഐപിഒയിലേക്ക് എത്തുന്നത്. മൊത്തെ 9,57,08,984 ഓഹരികള്‍ നിക്ഷേപകർക്ക് ലഭ്യമാകും.
സെബിക്ക് നൽകിയ രേഖകൾ പ്രകാരം, ടാറ്റ മോട്ടോഴ്സിന് ഒരു ടാറ്റ ടെക്നോളജീസ് ഓഹരിക്ക് വരുന്ന ശരാശരി ചെലവ് 7.40 രൂപയാണ്. ആല്‍ഫ ടിസി ഹോള്‍ഡിംഗ്സിനും ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ടിനും ഇത് 25.10 രൂപ വീതമാണ്.
ഐപിഒ തീയതി
ടാറ്റ ടെക്നോളജീസ് ഐപിഒ രേഖകൾ സമർപ്പിച്ചെങ്കിലും ഇതുവരെ ഐപിഒ വിലയും തീയതിയും പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ കെപിഐടി ടെക്നോളജീസ്, എൽ ആൻഡ്‍ ടി ടെക്നോളജി സർവീസ്സ, ടാറ്റ എക്സലക്സി എന്നിവയാണ് ടാറ്റ ടെക്‌നോളജീസിന്റെ എതിരാളികൾ.ജെഎം ഫിനാന്‍ഷ്യല്‍, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ, ബോഫ സെക്യൂരിറ്റീസ് ഇന്ത്യ എന്നിവയാണ് ടാറ്റ ടെക്‌നോളജീസ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.
സാമ്പത്തികം
2022 സാമ്പത്തിക വർഷത്തില്‍ 3,578.38 കോടി രൂപയാണ് ടാറ്റ ടെക്നോളജീസിന്റെ മൊത്തം വരുമാനം. 436.99 കോടി രൂപ ലാഭമുണ്ടാക്കാൻ ടാറ്റ ടെക്നോളജീസിനായി. 2023 സാമ്പത്തിക വർഷത്തിലെ ഏപ്രില്‍-ഡിസംബര്‍ പാദത്തിൽ 3,052.30 കോടി രൂപയുടെ വരുമാനം നേടാൻ കമ്പനിക്കായി. അറ്റാദായം 407.47 കോടി രൂപയാണ്.
ഗ്രേ മാർക്കറ്റ് പ്രീമിയം
പ്രാരംഭ ഓഹരി വില്പനയെ സ്വാധീനിക്കുന്നൊരു ഘടകമാണ് ഗ്രേ മാർക്കറ്റ് പ്രീമിയം അഥവാ ജിഎംപി. ഇഷ്യൂ വിലയ്ക്ക് മുകളിൽ നിക്ഷേപകർ എത്ര രൂപ പ്രീമിയം അടയ്ക്കാൻ തയ്യാറാകുന്നു എന്നാണ് ഗ്രേ മാർക്കറ്റ് പ്രീമിയം പറയുന്നത്. വിപണി നിരീക്ഷകരുടെ അഭിപ്രായത്തില്‍ ടാറ്റ ടെക്‌നോളജീസ് ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഏകദേശം 80 - 82 രൂപയാണ്.
ഇതിനര്‍ത്ഥം ടാറ്റ ടെക്‌നോളജീസിന്റെ ഓഹരികള്‍ ഗ്രേ മാര്‍ക്കറ്റില്‍ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ 80-82 രൂപ കൂടുതലാണെന്നാണ്. ഓഹരിക്ക് 100 രൂപ ഇഷ്യൂ വില നിശ്ചയിച്ചാൽ 182 രൂപയിൽ ലിസ്റ്റ് ചെയ്യും എന്നാണിത് കാണിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ്‍ ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications