കമ്പനി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന് പണസമാഹരണമാണ്. കമ്പനിയുടെ ബിസിനസ് ഏറ്റെടുക്കലുകൾക്കോ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ധനസഹായമോ വായ്പ തിരിച്ചടവുകൾക്കോ കമ്പനികൾ ഈ പണം ഉപയോഗിക്കാം. പണം തിരികെ നൽകേണ്ടതില്ലെന്നതാണ് ഇതിന്റെ മറ്റൊരു നേട്ടം. അതേസമയം കമ്പനി കയ്യിലുള്ള ഓഹരികൾ വിറ്റഴിക്കുമ്പോൾ പ്രമോട്ടർമാർക്ക് കമ്പനിയിലുള്ള ഉടമസ്ഥാവകാശത്തെ നേർപ്പിക്കുകയാണ് ഇത് ചെയ്യുന്നത്.
ഇക്വിറ്റി ഓഹരികൾ സ്വന്തമാക്കുമ്പോൾ ഓഹരി ഉടമകൾക്ക് വോട്ടവകാശവും ലഭിക്കും. അതായത് വലിയൊരളവ് ഓഹരി കൈവശമുള്ളവർക്ക് ഉടമസ്ഥാവകാശത്തിനൊപ്പം കമ്പനി തീരുമാനങ്ങളുടെ ഭാഗമാകാനും സാധിക്കും. ഇതിന് ബദലായി കമ്പനികൾ സ്വീകരിക്കുന്ന മാർഗമാണ് ഡിഫറൻഷ്യൽ വോട്ടിംഗ് റൈറ്റ്സ് (ഡിവിആർ) ഓഹരികൾ. ഡിവിആർ ഓഹരികളുടെ നേട്ടങ്ങൾ പരിശോധിക്കാം.

ടാറ്റ മോട്ടോഴ്സ് ഡിവിആർ ഓഹരികൾ
2008ൽ ബ്രിട്ടീഷ് ആഡംബര ബ്രാൻഡുകളായ ജാഗ്വാർ, ലാൻഡ് റോവർ എന്നിവ വാങ്ങുന്നതിനുള്ള ധന സമാഹരണത്തിനായി ടാറ്റ മോട്ടോഴ്സ് ക്യുഐപി നടത്തിയിരുന്നു. ഇക്വിറ്റി മാർക്കറ്റിൽ നിന്ന് 4,000 കോടി രൂപയിലധികം സമാഹരിക്കാൻ ഡിവിആർ ഓഹരികളാണ് ടാറ്റ മോട്ടോഴ്സ് അനുവദിച്ചത്. വോട്ടിംഗ് അവകാശം കുറഞ്ഞ ഓഹരികളാണിവ. അതായത്, ഓരോ 10 ഓഹരിക്കും 1 വോട്ട് മാത്രമേ ലഭിക്കുകയുള്ളൂ. അതിനാൽ പ്രമോട്ടർമാർക്ക് നിയന്ത്രണാധികാരം തുടരുകയും ചെയ്തു.
എന്താണ് ഡിവിആർ ഓഹരികൾ
ഡിഫറൻഷ്യൽ വോട്ടിംഗ് റൈറ്റ്സ് ഓഹരികൾ സാധാരണ ഓഹരികളേക്കാൾ ഉയർന്നതോ താഴ്ന്നതോ ആയ വോട്ടിംഗ് അവകാശങ്ങളാണ് നൽകുന്നത്. എന്നാൽ ഇത്തരം ഓഹരി ഉടമകൾക്കും ബോണസ് ഓഹരി, അവകാശ ഓഹരി, ലാഭവിഹിതം എന്നിവയ്ക്ക് അർഹതയുണ്ട്. വോട്ടിംഗ് അവകാശം കുറഞ്ഞ ഓഹരികളാണെങ്കിൽ കുറഞ്ഞ വിലയിലാണ് വ്യാപാരം നടക്കുക. ഉദാഹരണത്തിന് ജെയിൻ ഇറിഗേഷൻ ഡിവിആർ ഓഹരികൾ 32.50 രൂപയിൽ ലഭ്യമാകുമ്പോൾ സാധാരണ ഓഹരി 62.65 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സാധാരണ ഓഹരി ഉടമകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിവിആർ ഓഹരി ഉടമകൾക്ക് ഉയർന്ന ലാഭവിഹിതം ലഭിക്കാം. ഉദാഹരണത്തിന്, ടാറ്റ മോട്ടോഴ്സ് ഡിവിആർ ഓഹരി ഉടമകൾക്ക് 2023 ജൂലൈയിൽ 2.10 രൂപ ലാഭവിഹിതം ലഭിച്ചു, ടാറ്റ മോട്ടോഴ്‌സിന്റെ സാധാരണ ഓഹരി ഉടമകൾക്ക് ലഭിച്ച 2 രൂപയാണ് ലാഭവിഹിതമായി ലഭിച്ചത്.
ഡിവിആർ ഓഹരികളുടെനേട്ടം
ഡിവിആർ ഓഹരികൾ സ്വന്തമാക്കുന്നതിലൂടെ ഡിസ്ക്കൗണ്ട് നിരക്കിൽ ഓഹരികൾ സ്വന്തമാക്കാം എന്നാണ് നിക്ഷേപകനുള്ള നേട്ടം. ഓഹരി നിക്ഷേപത്തിൽ നിന്ന് മൂലധന നേട്ടം മാത്രം ആഗ്രഹിക്കുന്ന ബിസിനസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്ത നിക്ഷേപകർക്ക് മികച്ച ഓപ്ഷനാണ് ഡിവിആർ ഓഹരികൾ. കമ്പനികൾക്കാവട്ടെ വോട്ടിംഗ് അധികാരം കുറയുന്നതിനാൽ താൽപ്പര്യം സംരക്ഷിക്കാനും സാധിക്കുന്നു.
എത്ര വോട്ടിംഗ് അവകാശങ്ങൾ നൽകണമെന്നത് കമ്പനിക്ക് നിയന്ത്രിക്കാനും കഴിയും. ഡിവിആർ ഓഹരികൾ ശത്രുതാപരമായ ഏറ്റെടുക്കലുകൾക്കെതിരെ കമ്പനികളെ സംരക്ഷിക്കുകയും ചെയ്യും. വോട്ടവകാശമില്ലാതെ, ഓഹരി ഉടമകൾക്ക് ഭൂരിപക്ഷം നേടാനും കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാനും സാധിക്കില്ല.
ടാറ്റ മോട്ടോഴ്സ് ഡിവിആർ
ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള മുൻനിര ഓഹരികളിലൊന്നായ ടാറ്റ മോട്ടോഴ്സ് ഏകദേശം 620 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ടാറ്റ മോട്ടോഴ്സിന്റെ ഡിവിആർ ഓഹരികൾ 424 രൂപയിൽ ട്രേഡ് ചെയ്യുന്നു.
ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ നിന്ന് മൂലധന നേട്ടം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് 31 ശതമാനം കിഴിവിൽ ടാറ്റ മോട്ടോഴ്സ് ഡിവിആർ ഓഹരികൾ വാങ്ങാം. 2023 ൽ ഇതുവരെ ടാറ്റ മോട്ടോഴ്സ് ഡിവിആർ ഓഹരികൾ 105.47 ശതമാനം മുന്നേറി. ടാറ്റ മോട്ടോഴ്സ് ഓഹരികൾ 60 ശതമാനം റിട്ടേണാണ് നൽകിയത്.
അതേസമയം ഡിവിആർ ഓഹരികൾ തിരിച്ചെടുത്ത് പകരം സാധാരണ ഓഹരികൾ നൽകാൻ 2023 ജൂലായ്25 ന് ടാറ്റ മോട്ടോഴ്സ് തീരുമാനിച്ചിട്ടുണ്ട്. 7:10 അനുപാതത്തിലാണ് ടാറ്റ മോട്ടോഴ്സ് ഡിവിആർ ഓഹരികൾ തിരികെ എടുക്കുക. 10 ഡിവിആർ ഓഹരികൾ കൈവശം വെയ്ക്കുന്നവർക്ക് 7 ടാറ്റ മോട്ടോഴ്സ് ഓഹരികൾ നൽകാനാണ് തീരുമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

മിനിമം ബാലൻസ് പിഴയായി ബാങ്കുകൾ ഈടാക്കിയത് 19,000 കോടി രൂപ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications