ചൊവ്വാഴ്ച വിപണി ക്ലോസ് ചെയ്യുമ്പോൾ 52 ആഴ്ചയിലെ ഉയർന്ന വിലയിലെത്തിയ ഓഹരികളിലൊന്നാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ചൊവ്വാഴ്ച വ്യാപാരത്തിനിടെ 90.95 രൂപയെന്ന ഇൻഡ്രാടേ ഉയർച്ചയിലെത്തിയ ഓഹരി 52 ആഴ്‌ചയിലെ പുതിയ ഉയർന്ന നിരക്കും കുറിച്ചു. തുടർച്ചയായ നാല് സെഷനുകളായി ഇന്ത്യൻ ഓയിൽ ഓഹരികൾ 52 ആഴ്‌ചയിലെ പുതിയ ഉയർന്ന നിലയിലേക്ക് കുതിക്കുകയാണ്.
തിങ്കളാഴ്ച 90.05 രൂപയിൽ വ്യാപാരം അവസാനിച്ച ഓഹരികൾ 90 രൂപയിലാണ് ചൊവ്വാഴ്ച വ്യാപാരം തുടങ്ങിയത്. 89.80 രൂപയിലേക്ക് താഴ്ന്ന ഓഹരികൾ 0.28 ശതമാനം നേട്ടത്തിൽ 90.30 രൂപയിലാണ് ക്ലോസ് ചെയ്തത്. 65.20 രൂപയാണ് 52ആഴ്ചയിലെ താഴ്ന്ന വില. ഒരു മാസത്തിനിടെ 10.93 ശതമനമാണ് ഓഹരികള്‍ മുന്നേറിയത്.
6 മാസത്തിനിടെ 17.81 ശതമാനവും 1 വര്‍ഷത്തിനിടെ 16.67 ശതമാനം റിട്ടേണും ഇന്ത്യൻ ഓയിൽ ഓഹരികൾ നൽകി. 2023 ല്‍ ഇതുവരെ 15.90 ശതമാനം മുന്നേറ്റമാണ് ഓഹരി വിലയിലുണ്ടായത്. മികച്ച ലാഭവിഹിതം നൽകുന്ന ഓഹരിയുടെ ഡിവിഡന്റ് യീൽഡും ലക്ഷ്യവിലയും അറിയാം.

ഡിവിഡന്റ് ചരിത്രം
വിപണിയിലെ മുൻനിര ഡിവിഡന്റ് ഓഹരികളിലൊന്നാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഈ പൊതുമേഖലാ പൊതുമേഖലാ എണ്ണ കമ്പനി ഓഹരികൾ 2022 ൽ രണ്ട് തവണയാണ് എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്തത്. 2022 ൽ ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 10 ശതമാനത്തിലധികമായിരുന്നു.
2022 ഫെബ്രുവരി 9 നാണ് ആദ്യ എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്തത്. ഓഹരി ഉടമകൾക്ക് പ്രതിയോഹരി 4 രൂപ ഇടക്കാല ലാഭവിഹിതം നൽകി. 2022 ഓഗസ്റ്റ് 11 ന് ഇടക്കാല ലാഭവിഹിതമായി 2.40 രൂപയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഹരിയുടമകൾക്ക് നൽകിയത്. 2022ൽ മൊത്തത്തിൽ ഓഹരിയൊന്നിന് 6.40 രൂപ ഓഹരി ഉടമകൾക്ക് ലാഭവിഹിതം ലഭിച്ചു.
ബോണസ് ഓഹരികൾ
2022 ലെ രണ്ട് ഇടക്കാല ലാഭവിഹിതങ്ങൾക്കിടയിൽ ഇന്ത്യൻ ഓയിൽ ഓഹരികൾ 1:2 അനുപാതത്തിൽ ബോണസ് ഓഹരികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് 2022 പുതുവർഷാംരംഭത്തിൽ ഇന്ത്യൻ ഓയിൽ ഓഹരികളിൽ നിക്ഷേപമുണ്ടായിരുന്നവർക്ക് ആകെ ഓഹരികളുടെ എണ്ണം 50 ശതമാനം ഉയരുമായിരുന്നു.
അതിനാൽ, ദീർഘകാല നിക്ഷേപകന് ലഭിക്കുന്ന മൊത്ത ലാഭവിഹിതം 7.60 രൂപ (4 + 2.4 + 1.2) ആകും. 1:2 ബോണസ് ഷെയറുകൾക്ക് ശേഷം ഓഹരി ഉടമകൾക്ക് ലഭിച്ച ബോണസ് ഷെയറുകൾ വഴി ഓഹരി ഉടമകൾക്ക് 1.20 രൂപ അധിക ലാഭവിഹിതം ലഭിച്ചു.
ഡിവിഡന്റ് യീൽഡ്
2022 ന്റെ ആരംഭത്തിൽ ഇന്ത്യൻ ഓയിൽ ഓഹരികളുടെ വില 74.50 രൂപയായിരുന്നു. അതേസമയം ലഭിച്ച ആകെ ലാഭവിഹിതം 7.60 രൂപയായിരുന്നു. ഇതുപ്രകാരം 2022 ൽ ഇന്ത്യൻ ഓയിൽ ഓഹരികളുടെ ഡിവിഡന്റ് യീൽഡ് 10.20 ശതമാനമാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, , എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, ബാങ്ക് സ്ഥിര നിക്ഷേപം എന്നിവയേക്കാൾ ഉയർന്ന നിരക്കാണിത്.
ലക്ഷ്യവില
പ്രഭുദാസ് ലില്ലേധാറിലെ റിസര്‍ച്ച് അനലിസ്റ്റ് അവിഷേക് ദത്തയുടെ വിശകലനത്തിൽ വിപണന മാര്‍ജിനുകള്‍ മെച്ചപ്പെടുത്തുന്നതിനും റിഫൈനിംഗ് ലാഭക്ഷമതയില്‍ നിന്നും ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ മികച്ച നേട്ടമുണ്ടാക്കും. 125 രൂപ ലക്ഷ്യ വിലയിൽ ഓഹരികൾ വാങ്ങാനാണ് പ്രഭുദാസ് ലില്ലേധാറിന്റെ നിർദ്ദേശം. 105 രൂപ ലക്ഷ്യ വിലയിൽ ഓഹരികൾ വാങ്ങാനാണ് മോത്തിലാൽ ഓസ്വാളിന്റെ നിർദ്ദേശം.
മറ്റൊരു ബ്രോക്കറേജായ ഐസിഐസിഐ സെക്യൂരിറ്റീസ് ഇന്ത്യൻ ഓയിൽ ഓഹരികൾക്ക് നൽകുന്ന ലക്ഷ്യ വില 115 രൂപയാണ്. എംകെ ഗ്ലോബൽ ഫിനാൻഷ്യൽ 100 രൂപയാണ് ഓഹരിക്ക് നൽകുന്ന ലക്ഷ്യവില.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

നിഫ്റ്റി 24,395-ൽ; ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ എന്ത് സംഭവിക്കും? ബ്രോക്കറേജ് റിപ്പോർട്ടുകൾ പുറത്ത്

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?



Click it and Unblock the Notifications