റെയിൽവെ ഓഹരികൾക്ക് നിക്ഷേപിച്ചവർക്ക് മികച്ച റിട്ടേൺ ലഭിച്ചൊരു കാലമാണിത്. ആർവിഎൻഎൽ, ഐആർഎഫ്സി എന്നി പൊതുമേഖലാ റെയിൽവെ ഓഹരികൾ മൾട്ടിബാഗർ റിട്ടേണാണ് ഒരു വർഷത്തിനിടെ നൽകിയത്.
അതേസമയം ഇന്ത്യൻ റെയിൽവെയുടെ സബ്സിഡിയറി സ്ഥാപനമായ ഇന്ത്യൻ റെയിൽവെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) ഓഹരികൾ വിപണി മുന്നേറ്റത്തിന് വിപരീതമായാണ് സമീപ കാലത്ത് നീങ്ങുന്നത്. രണ്ട് വർഷത്തെ മോശം പ്രകടനത്തിന് ശേഷം ഓഹരി തിരിച്ചു വരവിന് ഒരുങ്ങുകയാണ് ഐആർസിടിസി എന്നാണ് ബ്രോക്കറേജുകളുടെ നിഗമനം.
ഐആർസിടിസി
ഇന്ത്യൻ റെയിൽവെ കാറ്ററിംഗ്, ഓൺലൈൻ ടിക്കറ്റിംഗ്, ടൂറിസം പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കുന്ന ഇന്ത്യൻ റെയിൽവെയുടെ സബ്സിഡിയറിയാണ് ഐആർസിടിസി. മിനി രത്ന (കാറ്റഗറി-I) പദവിയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് സ്‌റ്റേഷനുകളിലും ട്രെയിനുകളിലും മറ്റ് സ്ഥലങ്ങളിലും കാറ്ററിംഗ്, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ നൽകുന്നത്. റെയിൽവെ ബിസിനസിൽ ഐആർസിടിസി മോളോപോണിയാണ്.

മൾട്ടിബാഗർ റിട്ടേണിന് ശേഷം തിരുത്തൽ
2019 ല്‍ ലിസ്റ്റ് ചെയ്ത ശേഷം തുടര്‍ന്നുള്ള 2 വര്‍ഷം 1,900 ശതമാനം റിട്ടേണാണ് ഐആര്‍സിടിസി ഓഹരികള്‍ നല്‍കിയത്. 320 രൂപ ഇഷ്യു വിലയില്‍ നിന്ന് 101 ശതമാനം പ്രീമിയത്തില്‍ 644 രൂപയിലാണ് ഓഹരി ലിസ്റ്റ് ചെയ്തത്. 2 വര്‍ഷത്തിനുള്ളില്‍ 2021 ഒക്ടോബറില്‍ 6,375.45 രൂപയിലായിരുന്നു ഓഹരി. ഉയരത്തിലെത്തിയതിന് പിന്നാലെ ഒക്ടോബറില്‍ 1:5 അനുപാതത്തില്‍ ഓഹരി വിഭജനം നടത്തി. ഇതിന് പിന്നാലെ ഓഹരി താഴേക്കാണ്.
2021 ഒക്ടോബറിന് ശേഷം തിരുത്തല്‍ നേരിട്ട ഓഹരി 30 ശതമാനത്തിലധികം ഇടിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയും ഓഹരിയുടെ പ്രകടനം മോശമായിരുന്നു. നിഫ്റ്റി 9 ശതമാനം ഉയര്‍ന്ന ഘട്ടത്തില്‍ ഐആര്‍സിടിസി ഓഹരികള്‍ 5 ശതമാനമാണ് ഇടിഞ്ഞത്. 2023 ല്‍ നിഫ്റ്റി 7 ശതമാനം മുന്നേറിയപ്പോള്‍ ഓഹരിക്ക് 5 ശതമാനം മുന്നേറ്റം മാത്രമെ സാധിച്ചുള്ളൂ.
നിലവില്‍ 682 രൂപയില്‍ വ്യാപരം നടക്കുന്ന ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 775 രൂപയേക്കാള്‍ 11 ശതമാനം താഴേയാണ്. 557 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. ഈ നിലവാരത്തേക്കാള്‍ 18 ശതമാനം നേട്ടത്തിലാണ് ഓഹരിയുള്ളത്.
സാമ്പത്തികം
ജൂൺ പാദഫലത്തിൽ പ്രതീക്ഷിച്ച പ്രകടനം ഐആർസിടിസിയിൽ നിന്നുണ്ടായിട്ടില്ല. അറ്റാദായം 5 ശതമാനം ഇടിഞ്ഞ് 232 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ 245 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ജൂൺ പാദത്തിൽ പ്രവർത്തന വരുമാനം 17 ശതമാനം ഉയർന്ന് 1,001 കോടി രൂപയായി.
മുൻവർഷം 852.6 കോടി രൂപയായിരുന്നു ഇത്. കാറ്ററിംഗ് വിഭാഗത്തിൽ നിന്നുള്ള വരുമാനം 35 ശതമാനം ഉയർന്ന് 471 കോടി രൂപയും റെയിൽ നീർ വിഭാഗത്തിൽ നിന്നുള്ള വരുമാനം 10 ശതമാനം ഉയർന്ന് 96 കോടി രൂപയായി. എന്നാൽ ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്റർനെറ്റ് ടിക്കറ്റിംഗ് നിന്നുള്ള വരുമാനം 4 ശതമാനം കുറഞ്ഞ് 290 കോടി രൂപയിലേക്ക് എത്തി.
ബ്രോക്കറേജുകൾ പറയുന്നത്
ഐഡിബിഐ ക്യാപിറ്റല്‍ 745 രൂപ ലക്ഷ്യവിലയില്‍ ഓഹരികള്‍ വാങ്ങാനാണ് നിര്‍ദ്ദേശിക്കുന്നത്. ഒന്നാം പാദഫലത്തിന് പിന്നാലെ ബ്രോക്കറേജ് 'ബൈ റേറ്റിംഗ്' നിലനിര്‍ത്തുകയാണ് ചെയ്തത്. നിലവിലെ വിലയില്‍ നിന്ന് 10 ശതമാനം മുന്നേറ്റമാണിത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ കാറ്ററിംഗ്, ടൂറിസം രംഗത്ത് വരുമാനം യഥാക്രമം 22.4 ശതമാനവും 22.8 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധനവാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. കാറ്ററിംഗിലേക്ക് പുതുതായെത്തുന്ന 200 തീവണ്ടികളും പുതിയ വന്ദേഭാരത്, ഭാരത് ഗൗരവ് തീവണ്ടികളും ഇതിന് സഹായകമാകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications