ഓഹരി വിപണി നിക്ഷേപകർക്ക് സൗജന്യ ഓഹരി ലഭിക്കാനുള്ളൊരു മാർഗമാണ് ബോണസ് ഓഹരികൾ. കമ്പനികൾ ബോണസ് ഓഹരി പ്രഖ്യാപിക്കുന്നതിലൂടെ കൈവശമുള്ള ഓഹരികൾ വർധിക്കുകയും ദീർഘകാലത്തിൽ ഓഹരി വില വർധിക്കുമ്പോൾ അതിന്റെ നേട്ടം ലഭിക്കുകയും ചെയ്യും. ഇത്തരത്തിൽ ബോണസ് ഓഹരി വഴി നിക്ഷേപകർക്ക് വലിയ നേട്ടം സമ്മാനിച്ചൊരു ഓഹരിയാണ് ഐറിസ് ക്ലോത്തിംഗ്സ്. വിശദാംശങ്ങൾ അറിയാം
ഐറിസ് ക്ലോത്തിംഗ്‌സ്
കൊൽക്കത്ത ആസ്ഥാനമായുള്ള റെഡിമെയ്ഡ് വസ്ത്ര നിർമാണ കമ്പനിയാണ് ഐറിസ് ക്ലോത്തിംഗ്സ് ലിമിറ്റഡ്. ഡോർമി എന്ന ബ്രാൻഡിൽ കുട്ടികൾക്കുള്ള വസ്ത്രങ്ങൾ രൂപകൽപ്പനയും നിർമാണവും കമ്പനി നടത്തുന്നു. 2018 ഒക്ടോബറിലാണ് ഐറിസ് ക്ലോത്തിംഗ്‌സ് ലിമിറ്റഡിന്റെ പ്രാരംഭ പബ്ലിക് ഓഫർ നടന്നത്.
90 രൂപ നിരക്കിൽ 1,600 ഓഹരികളാണ് ഐപിഒയ്ക്കുള്ള ലോട്ട് സൈസ്. 92 രൂപ ലിസ്റ്റ് ചെയ്ത ഓഹരി ചൊവ്വാഴ്ച 449.65 രൂപയിലാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. 5 വർഷത്തിനിടെ 400 ശതമാനം മുന്നേറ്റമാണ് ഓഹരി വിലയിലുള്ളത്.

ബോണസ് ഓഹരി
ഐപിഒയിൽ ഓഹരി വാങ്ങിയവർക്ക് മാത്രം ലഭിക്കുമായിരുന്ന റിട്ടേണല്ല ഇത്. ലിസ്റ്റ് ചെയ്ത ശേഷം ഐറിസ് ക്ലോത്തിംഗ്‌സ് ബോണസ് ഓഹരികൾ നൽകിയിരുന്നു. 5:2 അനുപാതത്തിലുള്ള ബോണസ് ഇഷ്യുവിനായി 2020 ഒക്ടോബർ 15-നാണ് എക്‌സ്-ബോണസ് ആയി ട്രേഡ് ചെയ്‌തത്. ഇതുപ്രകാരം റെക്കോർഡ് തീയതിയിൽ ഓഹരി കൈവശം വെച്ചവർക്ക് ഓരോ 2 ഓഹരിക്കും 5 അധിക ഓഹരികൾ ലഭിച്ചു.
ഓഹരി 3.5 മടങ്ങ് ഉയർന്നു
ഐറിസ് ക്ലോത്തിംഗ്സ് ഓഹരി സ്വന്തമായുള്ളവർക്ക് 3.5 മടങ്ങ് [(5 + 2) / 2] വർധനവാണ് ഓഹരി എണ്ണത്തിലുണ്ടായത്. ഐപിഒ ലോട്ട് സൈസ് ആയ 1,600 ഓഹരികൾ ബോണസ് ഷെയർ റെക്കോർഡ് തീയതി വരെ സൂക്ഷിച്ച വ്യക്തിയുടെ ഓഹരികൾ 5,600 എണ്ണം (1,600 x 3.5) ആയി ഉയരുമായിരുന്നു.
മൾട്ടി ബാഗർ റിട്ടേൺ
90 രൂപ നിരക്കിൽ 1,600 ഓഹരികളുടെ ഒരു ലോട്ടിനായുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപം ₹1.44 ലക്ഷം (90 x 1600) രൂപയാണ്. ഇതിനൊപ്പം ഓഹരികളുടെ എണ്ണവും ഓഹരി വിലയും ഉയർന്നു. ചൊവ്വാഴ്ച ഐറിസ് ക്ലോത്തിംഗ്സ് ഓഹരി 450 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇതുപ്രകാരം 1.44 ലക്ഷം രൂപയുടെ നിക്ഷേപത്തിന്റെ ഇന്നത്തെ മൂല്യം 25.20 ലക്ഷം (450 x 5600) രൂപയാണ്.
ഓഹരി വിഭജനം
ഐറിസ് ക്ലോത്തിംഗ് 2023 ജൂണിൽ ഓഹരി വിഭജനവും പ്രഖ്യാപിച്ചിട്ടുണ്ട്. 1:5 അനുപാതത്തിൽ ഓഹരി വിഭജനത്തിനാണ് ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയത്. അതായത് 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി വിഭജിക്കും. ഓഹരി വിഭജനത്തിനായുള്ള റെക്കോർഡ് തീയതി കമ്പനി പിന്നീട് പ്രഖ്യാപിക്കും.
ഓഹരി വില
ചൊവ്വാഴ്ച 449.65 രൂപയില്‍ വ്യാപാരം അവസാനിച്ച ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 485.95 രൂപയാണ്. 177 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. 1 വര്‍ഷത്തിനിടെ 133.10 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരി 2023 ല്‍ ഇതുവരെ 76.96 ശതമാനം റിട്ടേണ്‍ നല്‍കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മാരുതി സുസുക്കി ഓഹരി വാങ്ങാം, 29 ശതമാനം ലാഭം ഉറപ്പെന്ന് മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം അറിയാം

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ



Click it and Unblock the Notifications