സമീപ കാലത്ത് വിപണി ബുള്ളിഷ് മൂഡിലാണ്. മിക്ക ഓഹരികളും വിപണിയുടെ കുതിപ്പിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ എപ്പോഴും സാഹചര്യം ഇതായിരിക്കില്ല. വിപണി വികാരങ്ങൾ പരിഗണിക്കാതെ സ്ഥിരമായ വരുമാനം നിക്ഷേപകർക്ക് നൽകുന്നവയാണ് ഡിവിഡന്റ് ഓഹരികൾ. വിപണി ഇടിയുന്ന സാഹചര്യത്തിൽ ഒരു പരിധി വരെ സുരക്ഷിത ഇടം കൂടിയാണ് ഡിവിഡന്റ് ഓഹരികൾ. അതിനാൽ തന്നെ നിക്ഷേപകരുടെ പോർട്ട്ഫോളിയോകളിൽ ഡിവിഡന്റ് ഓഹരികൾ ഉൾപ്പെടുത്താറുണ്ട്.
ഉയർന്ന ഓഹിര വിലയും ഉയർന്ന ലാഭവിഹിതവും നിക്ഷേപത്തിന് മികച്ച വരുമാനം നൽകാൻ സാധിച്ചെന്ന് വരില്ല. ഇവയുടെ ഡിവിഡന്റ് യീൽഡ് കുറവായിരിക്കും. ഓഹരിയുടെ വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നത്. കുറഞ്ഞ വിലയിൽ എന്നാൽ മികച്ച ഡിവിഡന്റ് യീൽഡോടെ നിക്ഷേപത്തിന് മികച്ച വരുമാനം നൽകുന്ന പൊതുമേഖലാ ഓഹരികളുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ ഏറ്റവും ഉയർന്ന ഡിവിഡന്റ് യീൽഡുള്ള 10 പൊതുമേഖലാ ഓഹരികളെ പരിചയപ്പെടാം.

കോൾ ഇന്ത്യ- പൊതുമേഖലയിലുള്ള കൽക്കരി ഉത്പാദക കമ്പനിയായ കോൾ ഇന്ത്യ കഴിഞ്ഞ 12 മാസത്തിനുള്ളിൽ 23.25 രൂപയാണ് ലാഭവിഹിതമായി നൽകിയത്. 10 ശതമാനം എന്ന ഉയർന്ന ഡിവിഡന്റ് യീൽഡ് ഓഹരിക്കുണ്ട്. 227.55 രൂപയാണ് ഓഹരി വില.
ഒഎൻജിസി- എണ്ണ കമ്പനികളിലൊന്നായ ഒഎൻജിസി രാജ്യത്തെ പ്രകൃതി വാഹത ബിസിനസിന്റെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ ഓഹരിയൊന്നിന് 14 രൂപ ലാഭവിഹിതം നൽകാൻ കമ്പനിക്ക് സാധിച്ചു. ഡിവിഡന്റ് യീൽഡ് 9 ശതമാനമാണ്. ഓഹരി വില 158.55.
ആർഇസി- രാജ്യത്തെ വൈദ്യുത പദ്ധതികൾക്ക് ധനസഹായം നൽകുന്ന വൈദ്യുത മന്ത്രാലയത്തിന് കീഴിലുള്ള കമ്പനിയാണ് റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ. കഴിഞ്ഞ 12 മാസത്തിനിടെ കമ്പനി പ്രതിയോഹരി 13.05 രൂപ ലാഭവിഹിതം നൽകിയിട്ടുണ്ട്. ഡിവിഡന്റ് യീൽഡ് 8 ശതമാനം ആണ്. കമ്പനി 2023 സാമ്പത്തിക വർഷത്തിലെ അന്തിമ ലാഭവിഹിതമായി 4.35 പ്രഖ്യാപിചിട്ടുണ്ട്. ഓഹരി വില 166.75 രൂപ.
ഓയിൽ ഇന്ത്യ- ഹൈഡ്രോകാര്‍ബണ്‍ പരിവേഷണ/ ഉത്പാദന മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ സ്ഥാപനമാണ് ഓയില്‍ ഇന്ത്യ. 12 മാസ കാലയളവിൽ ഓഹരിയൊന്നിന് 19.50 രൂപയാണ് കമ്പനി ലാഭവിഹിതം നൽകിയത്. ഡിവിഡന്റ് യീൽഡ് 8 ശതമാനമാണ്. ഓഹരി വില 242.80 രൂപ.
ബാൽമർ ലൗറി ഇൻവെസ്റ്റ്മെന്റ് - പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിലുള്ള ബാൽമർ ലൗറി കമ്പനിയുടെ ഓഹരികൾ കൈവശം വെയ്ക്കുന്ന കമ്പനിയാണ് ബാൽമർ ലൗറി ഇൻവെസ്റ്റ്മെന്റ്. 7.35 ശതമാനമാണ് ഓഹരിയുടെ ഡിവിഡന്റ് യീൽഡ്. കഴിഞ്ഞ 12 മാസത്തിനിടെ ഓഹരിയൊന്നിന് 30 രൂപ മൊത്തം ലാഭവിഹിതം നൽകാൻ കമ്പനിക്ക് സാധിച്ചു. ഓഹരി വില 408.25.
ബാങ്ക് ഓഫ് മഹാരാഷ്ട്ര- പൊതുമേഖാ ബാങ്കിംഗ് ഓഹരി കഴിഞ്ഞ 12 മാസത്തിനിടെ 1.80 രൂപ ലാഭവിഹിതം നൽകി. 6 ശതമാനം ഡിവിഡന്റ് യീൽഡുള്ള ബാങ്കിംഗ് ഓഹരിയാണിത്. 28.45 രൂപയാണ് ഓഹരി വില.
കാനറ ബാങ്ക്- ആദ്യ പത്തിൽ ഇടം പിടിച്ച മറ്റൊരു ബാങ്കിംഗ് ഓഹരിയാണ് കാനറ ബാങ്ക്. കഴിഞ്ഞ 12 മാസത്തിനിടെ കാനറ ബാങ്ക് ഓഹരിയൊന്നിന് 18.50 രൂപ ലാഭവിഹിതം നൽകി. ഡിവിഡന്റ് യീൽഡ് 6 ശതമാനം ആണ്. ഓഹരി വില 296.60 രൂപ.
നാൽകോ- നാഷണൽ അലൂമിനിയം കമ്പനി 12 മാസത്തിനിടെ പ്രതിയോഹരി 5 രൂപ ലാഭവിഹിതം നൽകി. 6 ശതമാനമാണ് ഓഹരിയുടെ ഡിവിഡന്റ് യീൽഡ്. ഓഹരി വില 81.95 രൂപ.
എച്ച്പിസിഎൽ- പെട്രോളിയം കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഡിവിഡന്റ് യീൽഡ് 5 ശതമാനമാണ്. കഴിഞ്ഞ 12 മാസത്തിനിടെ ഓഹരിയൊന്നിന് 14 രൂപയാണ് ലാഭവിഹിതം നൽകിയത്. ഓഹരി വില 269.25 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications