കുറഞ്ഞ വിപണി മൂല്യവും കുറഞ്ഞ വിലയുമുള്ള പെന്നി ഓഹരികളെ തിരഞ്ഞ് നിക്ഷേപിക്കുന്നവരുണ്ട്. വില കുതിച്ചുയരുമ്പോൾ ഓഹരി വമ്പൻ നേട്ടം ഉണ്ടാക്കാമെന്ന ധാരണയിലാണ് പലരും പെന്നി ഓഹരികളെ ഇഷ്ടപ്പെടുന്നത്. ലാഭമുണ്ടാക്കാനുള്ള സാധ്യതയ്ക്കൊപ്പം ഉയർന്ന നഷ്ട സാധ്യതയും പെന്നി ഓഹരികളിലുണ്ട്. ആവശ്യത്തിന് വോളിയമില്ലാത്ത ഓഹരികളാണെങ്കിൽ ആവശ്യ സമയത്ത് ഓഹരിയിൽ നിന്ന് പിൻവാങ്ങാൻ കഴിയാത്ത സാഹചര്യം വരും.
പെന്നി ഓഹരികളിൽ നിക്ഷേപിക്കുന്ന പലരും ശ്രദ്ധിക്കുന്ന ഘടകങ്ങളാണ് വിദേശ നിക്ഷേപകരുടെ പങ്കാളിത്തം. ഇവിടെ രാജ്യത്തെ ഏറ്റവും വലിയ സ്ഥാപക നിക്ഷേപകരായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) വൻതോതിൽ നിക്ഷേപം നടത്തിയൊരു പെന്നി ഓഹരിയുണ്ട്.
തുടർച്ചയായ പാദങ്ങളിൽ നിക്ഷേപം തുടരുന്ന ഓഹരി മൂന്ന് വർഷത്തിനിടെ മൾട്ടിബാഗർ റിട്ടേൺ നൽകിയിട്ടുണ്ട്. അതോടൊപ്പം വെള്ളിയാഴ്ച ഓഹരി വിലയിൽ അനക്കം സംഭവിച്ചതും ഓഹരിയെ ചർച്ച വിഷയമാക്കി. 10 രൂപയിൽ താഴെ വിലയുള്ള ഓഹരിയെ പറ്റി വിശദമായി നോക്കാം.

ഇന്റഗ്ര എസെൻഷ്യ ലിമിറ്റഡ്
എൽഐസിക്ക് നിക്ഷേപമുള്ള പെന്നി ഓഹരിയാണ് ഇന്റഗ്ര എസെൻഷ്യ ലിമിറ്റഡ്. ടെക്സൈറ്റൽ ഉത്പ്പന്നങ്ങൾ നിർമിക്കുന്ന കമ്പനി ഡൽഹിയിലാണ് ആസ്ഥാനം. പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള ഷർട്ടുകളും വസ്ത്രങ്ങളുമാണ് കമ്പനി നിർമിക്കുന്നത്. ഒരു വർഷത്തിലേറെയായി ബേസ് ബിൽഡിംഗ് മോഡിൽ തുടരുന്ന ഇന്റഗ്ര എസെൻഷ്യയുടെ ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ റിട്ടേണൊന്നും നിക്ഷേപകർക്ക് നൽകിയിട്ടില്ല. എന്നിട്ടും ഈ ഓഹരി വിൽക്കാൻ എൽഐസി തയ്യാറായിട്ടില്ല.
എൽഐസിയുടെ വിശ്വാസം
ഒരു വർഷത്തിനിടെ റിട്ടേണൊന്നും നൽകാൻ സാധിച്ചില്ലെങ്കിലും മൾട്ടിബാഗർ ഓന്നാണ് ഈ മൈക്രോകാപ് ഓഹരി. കോവിഡിന് ശേഷമുള്ള റീബൗണ്ടിൽ 39 പൈസ നിലവാരത്തിൽ നിന്ന് 5.60 രൂപയിലേക്കാണ് ഈ പെന്നി ഓഹരി ഉയർന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏകദേശം 1,350 ശതമാനം റിട്ടേൺ നൽകാൻ ഓഹരിക്ക് സാധിച്ചു.
എൽഐസി പോലുള്ള വൻകിട നിക്ഷേപകർക്ക് സമീപ വർഷങ്ങളിൽ റിട്ടേൺ നൽകാഞ്ഞിട്ടും പെന്നി ഓഹരിയിൽ നിക്ഷേപം തുടരുന്നതിനുള്ള കാരണവും ഒരുപക്ഷെ ഇതാവാം. ഓഹരിയുടെ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച് 2023 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിലും ഈ പെന്നി ഓഹരിയിൽ എൽഐസിയുടെ വിഹിതത്തിൽ മാറ്റമില്ല.
എൽഐസിയുടെ നിക്ഷേപം
ഇന്റഗ്ര എസെൻഷ്യുടെ ഒന്നാം പാദ റിപ്പോർട്ട് പ്രകാരം, മൾട്ടിബാഗർ പെന്നി സ്റ്റോക്കിന്റെ 48,59,916 ഓഹരികളാണ് എൽഐസിയുടെ പക്കലുള്ളത്. ആകെ 1.06 ശതമാനം ഓഹരികളാണ് എൽഐസി കൈവശം വെയ്ക്കുന്നത്. 2023 ജനുവരി-മാർച്ച് ഷെയർഹോൾഡിംഗ് പാറ്റേണിലും 1.06 ശതമാനം ഓഹരികൾ എൽഐസി കൈവശം വയ്ക്കുന്നുണ്ട്.
നെഗറ്റീവ് റിട്ടേണിലേക്ക് പോയിട്ടും ഓഹരി വിൽക്കാൻ എൽഐസി തുനിഞ്ഞിട്ടില്ലെന്ന് ഇതിൽ നിന്ന് മനസിലാക്കാം. 20.81 ശതമാനം ഓഹരികളാണ് പ്രമോട്ടർമാരുടെ കയ്യിലുള്ളത്. വിദേശ നിക്ഷേപകർക്ക് 1.51 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
ഓഹരി വില, പ്രകടനം
വെള്ളിയാഴ്ച 1.77 ശതമാനം നേട്ടത്തിൽ 5.75 രൂപയിലാണ് ഇന്റെഗ്ര എസെൻഷ്യ ഓഹരികൾ ക്ലോസ് ചെയ്തത്. 5.25 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന വില. 9.45 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. 2023 ൽ 6.85 രൂപയിൽ നിന്ന് 5.60 രൂപ നിലവാരത്തിലേക്ക് ഇടിയുകയാണ് ഓഹരി ചെയ്തത്. 16.67 ശതമാനം നെഗറ്റീവ് റിട്ടേൺ ഇക്കാലത്തുണ്ടായത്. മൂന്ന് മാസത്തിനിടെ 9.45 ശതമാനവും ഓഹരി ഇടിഞ്ഞു.
സാമ്പത്തികം
ജൂൺ പാദഫലത്തിലെ മികച്ച പ്രകടനമാണ് വെള്ളിയാഴ്ച ഓഹരിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. 2024 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ, കമ്പനിയുടെ മൊത്തം വരുമാനം 56.40 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 55.96 കോടി രൂപയായിരുന്നു. അറ്റാദായം 200 ശതമാനം വർധിച്ച് 18.39 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇത് 58.32 ലക്ഷം രൂപയായിരുന്നു. ഇത് ഓഹരി വിലയിൽ മുന്നേറ്റമുണ്ടാകാൻ കാരണമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊഎടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications