രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍ഐസി ആഭ്യന്തര ഇക്വിറ്റി വിപണിയിലെ വലിയ നിക്ഷേപകര്‍ കൂടിയാണ്. മികച്ച പഠനത്തിന്റെ പിന്‍ബലത്തോടെ എല്‍ഐസി നടത്തുന്ന വലിയ തുകയുടെ നിക്ഷേപം റീട്ടെയില്‍ നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് സ്വാഭാവികം. എല്‍ഐസി പോര്‍ട്ട്ഫോളിയോ തിരഞ്ഞാല്‍ പെന്നി ഓഹരികളുടെ ഒരു പട്ടിക തന്നെ കാണാം. എല്‍ഐസിക്ക് നിക്ഷേപമുള്ള വിവിധ പെന്നി ഓഹരികളെയാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.
നാഷണല്‍ ഫെര്‍ട്ടിലൈസര്‍
നീം കോട്ടഡ് യൂറിയ, ബയോ ഫെര്‍ട്ടിലൈസര്‍സ്, വ്യവാസിയ ഉത്പ്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് നാഷണല്‍ ഫെര്‍ട്ടിലൈസര്‍. 3.6 മില്യണ്‍ ടണ്‍ നിര്‍മാണ ശേഷിയുള്ള കമ്പനി രാജ്യത്തെ രണ്ടാമത്തെ വലിയ യൂറിയ ഉത്പാദകരാണ്. 2023 ജൂണ്‍ പാദത്തിലെ കണക്ക് പ്രകാരം എല്‍ഐസിക്ക് കമ്പനിയില്‍ 9.6 ശതമാനം നിക്ഷേപമുണ്ട്.
പൊതുമേഖല കമ്പനിയായ നാഷണല്‍ ഫെര്‍ട്ടിലൈസറിന്റെ 74.7 ശതമാനം ഓഹരികളും സര്‍ക്കാറിന്റെ ഉടമസ്ഥതയിലാണ്. നിലവില്‍ 73.60 രൂപയില്‍ ലഭ്യമായ ഓഹരിയുടെ 52 ആഴ്ച ഉയര്‍ന്ന വില 89.70 രൂപയും താഴ്ന്ന വില 43.20 രൂപയുമാണ്.

ബ്ലിസ് ജിവിഎസ് ഫാര്‍മ
സപ്പോസിറ്ററികള്‍, പെസറികള്, ഗുളികകള്‍, സിറപ്പുകള്‍ എന്നി ഫാര്‍മ ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്ന മുംബൈ ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ബ്ലിസ് ജിവിഎസ് ഫാര്‍മ. മലേറിയ, ഡെര്‍മറ്റോളജി, ആന്റി-ഇന്‍ഫ്ലമേറ്ററി എന്നിവയ്ക്കായി വരുന്നുകള്‍ നിര്‍മിക്കുന്ന കമ്പനിക്ക് സബ്-സഹാറന്‍ ആഫ്രിക്കയില്‍ മികച്ച വിപണി വിഹിതമുണ്ട്.
2023 ജൂണ്‍ പാദത്തിലെ ഷെയര്‍ ഹോള്‍ഡിംഗ് ഡാറ്റ പ്രകാരം 6.60 ശതമാനം ഓഹരികള്‍ എല്‍ഐസിക്ക് കമ്പനിയിലുണ്ട്. പ്രമോട്ടര്മാര്ക്ക കമ്പനിയില്‍ 35.1 ശതമാനം ഓഹരികളുണ്ട്. കഴിഞ്ഞ 2 പാദങ്ങളിലായി പ്രമോട്ടര്‍മാര്‍ ഓഹരി വിഹിതം വര്‍ധിപ്പിക്കുകയാണ്. 91.15 രൂപയില്‍ ലഭ്യമായ ഓഹരിയുടെ 52 ആഴ്ച ഉയര്‍ന്ന/ താഴ്ന്ന വില യഥാക്രമം 104 രൂപ 69.20 രൂപ എന്നിങ്ങനെയാണ്.
വക്രംഗീ
സാങ്കേതിക വിദ്യാധിഷ്ഠിതമായി രാജ്യത്തെ ഗ്രാമീണ, നഗര മേഖകളിൽ ബാങ്കിംഗ് ഫിനാൻഷ്യൽ സർവീസ് ഇൻഷൂറൻസ് സേവനങ്ങളെത്തിക്കുന്ന കമ്പനിയാണ് വക്രംഗീ. 2023 ജൂണിലെ കണക്ക് പ്രകാരം എല്‍ഐസി വക്രംഗീയുടെ 6.62 ഓഹരികളാണ് ഹോള്‍ഡ് ചെയ്യുന്നത്. അതേസമയം വിദേശ സ്ഥാപന നിക്ഷേപകര്‍ ഓഹരിയെ കൈ ഒഴിയുന്നത് കാണാം. 2023 മാര്‍ച്ച് പാദത്തില്‍ 7.7 ശതമാനമായിരുന്ന വിദേശ നിക്ഷേപകരുടെ ഹോള്‍ഡിംഗ് 4.11 ശതമാനമായാണ് കുറഞ്ഞത്.
ജിടിഎല്‍ ഇന്‍ഫ്രാസ്ടെക്ചര്‍
ടെലികോം മേഖലയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്കുന്ന കമ്പനിയാണ് ജിടിഎല്‍ ഇന്‍ഫ്രാസ്ടെക്ചര്‍. പ്രധാനമായും ടവര്‍ ബിസിനസിലാണ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്. കമ്പനിയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ദീര്‍ഘകാല ടെലികോം കരാറുകളില്‍ നിന്നാണ്. 2023 ജൂണിലെ ഷെയര്‍ഹോള്‍ഡിംഗ് കണക്കുകള്‍ പരിശോധിച്ചാല്‍ എല്‍ഐസിക്ക് ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ 3.33 ശതമാനം ഓഹരികള്‍ സ്വന്തമായുണ്ട്. 1.10 രൂപയില്‍ ലഭ്യമായ ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 1.65 രൂപയാണ്. 52 ആഴ്ച താഴ്ന്ന വില 60 പൈസയാണ്.
ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍
പഞ്ചസാര, എത്തനോള്‍, ആല്‍ക്കഹോള്‍, പവര്‍ എന്നി ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയല്‍ ആല്‍ക്കഹോള്‍ നിര്‍മാതാക്കളാണ് കമ്പനി. ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍ ലിമിറ്റഡിന്റെ ഷെയര്‍ഹോള്‍ഡിംഗ് പട്ടിക നോക്കിയാല്‍ എല്‍ഐസിക്ക് 3.2 ശതമാനം ഓഹരി സ്വന്തമായുള്ളതായി കാണാം.
പ്രമോട്ടര്‍മാര്‍ 25 ശതമാനം ഓഹരികളാണ് കൈവശം വെയ്ക്കുന്നത്. ഇവ പൂര്‍ണമായും ഈട് നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ 2 പാദങ്ങളിലായി വിദേശ നിക്ഷേപകരും ഓഹരികള്‍ വാങ്ങുന്നുണ്ട്. 1.6 ശതമാനം ഓഹരികള്‍ എഫ്ഐഐയുടെ കൈവശമുണ്ട്. 26.85 രൂപയില്‍ ലഭ്യമായ ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 29.85 രൂപയാണ്. താഴ്ന്ന വില 10.05 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
