ഒരു തവണ പറ്റിയ തെറ്റ് ആവർത്തിക്കാതിരിക്കാനാണ് പൊതുവെ എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ ഓഹരി വിപണി നിക്ഷേപകർ നിരന്തരം വരുത്തി വെയ്ക്കുന്ന തെറ്റുകളിലൊന്നാണ് പണം നഷ്ടപ്പെടുത്തുക എന്നത്. മികച്ച ഓഹരികളെ കണ്ടെത്തുന്നതിൽ പരാജയപ്പെടുന്നതാണ് മിക്കവർക്കും ഓഹരി വിപണിയിൽ പണം നഷ്ടപ്പെടാനുള്ള പ്രാഥമിക കാരണം. മികച്ച ഓഹരികളെ കണ്ടെത്താൻ നിക്ഷേപകർക്ക് വമ്പൻ നിക്ഷേപകരുടെ പോർട്ട്ഫോളിയോ പിന്തുടരാം. ഇത്തരത്തിലൊന്നാണ് ഇൻഷൂറൻസ് സ്ഥാപനമായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ പോർട്ട്ഫോളിയോ.
എൽഐസി പോർട്ടഫോളിയോ
രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളിലൊന്നാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷൻ. ഫണ്ട് മാനേജർമാർക്ക് കീഴിൽ മികച്ച പഠനത്തോടൊപ്പം വലിയ തുകയുടെ നിക്ഷേപം നടത്തുന്ന എൽഐസി നടത്തുന്നുണ്ട്. എയ്സ് ഇക്വിറ്റിയിൽ നിന്നുള്ള ഡാറ്റ പ്രകാരം സെപ്റ്റംബർ പാദത്തിന്റെ അവസാനത്തിൽ എൽഐസിക്ക് കുറഞ്ഞത് 260 ഓഹരികളിൽ നിക്ഷേപം ഉണ്ടെന്നാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇവയിൽ 15 ഓഹരികളാണ് മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയത്. 307 ശതമാനം റിട്ടേണ്‍ നല്‍കിയ സുസ്ലോള്‍ എനര്‍ജിയാണ് മുന്നിൽ.

മൾട്ടിബാഗർ ഓഹരികൾ
എൽഐസിക്ക് നിക്ഷേപമുള്ള സ്മോൾകാപ്, മിഡ് കാപ് ഓഹരികളിൽ 5 രൂപയിൽ താഴെയുള്ള ഓഹരികളുമുണ്ട്. പോളികെം, റസ്‌പോണ്‍സീവ് ഇന്‍ഡസ്ട്രീസ്, ഗോകക് ടെക്‌സ്‌റ്റൈല്‍സ്, പ്രീമിയര്‍, എച്ച്എല്‍വി, ആര്‍വിഎന്‍എല്‍, വെല്‍സ്പണ്‍ ലിവിംഗ്, ഐഎഫ്‌സിഐ, പിടിസി ഇന്ത്യ ഫിനാന്‍ഷ്യല്‍ സര്‍വീസ്, ജമ്മു കാശ്മീര്‍ ബാങ്ക്, വെല്‍സ്പണ്‍ കോര്‍പ്പറേഷന്‍, ഡിസിഎം ശ്രീറാം ഇന്‍ഡസ്ട്രീസ്, ജിഎംആര്‍ പവര്‍ ആന്‍ഡ് അര്‍ബന്‍ ഇന്‍ഫ്രാ, ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍ എന്നിവ 2024 ൽ മൾട്ടിബാഗർ റിട്ടേൺ നൽകിയവയാണ്.
പ്രീമിയർ ഓഹരി 4.20 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഐഎഫ്സിഐ 22.15 രൂപയിൽ ബുധനാഴ്ച ലഭ്യമാണ്. 28.30 രൂപ വിലയുള്ള ഓഹരിയാണ് പിടിസി ഇന്ത്യ ഫിനാന്‍ഷ്യല്‍ സര്‍വീസ്. എച്ച്എൽവി - 20.45 രൂപ, ജിഎംആര്‍ പവര്‍ ആന്‍ഡ് അര്‍ബന്‍ ഇന്‍ഫ്രാ- 30.33 രൂപ എന്നിങ്ങനെയാണ് നിലവിലെ വിപണി വില.
സെപ്റ്റംബർ പാദത്തിലെ ഇടപാടുകൾ
വിപണിയിലെ ദീർഘകാല നിക്ഷേപകരായ എൽഐസി ഈയിടെ ചില മൾട്ടിബാഗർ ഓഹരികളിൽ നിന്ന് ഭാഗികമായി ലാഭമെടുത്തിരുന്നു. ഏറ്റവും മികച്ച ലാഭം നൽകിയ ഓഹരിയായ സുസ്ലോണിൽ 0.90 ശതമാനം ഓഹരികളാണ് എൽഐസി സെപ്റ്റംബർ പാദത്തിൽ വിറ്റത്. 1.03 ശതമാനം ഓഹരികളാണ് നിലവിൽ കെെവശം വെയ്ക്കുന്നത്. പൊതുമേഖലാ റെയിൽവെ ഓഹരിയായ റെയിൽ വികാസ് നിഗം (ആർവിഎൻഎൽ)ത്തിൽ ചെറിയ തോതിൽ ലാഭമെടുത്ത എൽഐസി നിക്ഷേപം 5.62 ശതമാനമായി കുറച്ചു.
വെൽസ്പൺ കോർപ്പറേഷന്റെ ഓഹരികൾ എൽഐസി വലിയ തോതിൽ വിറ്റു. ജൂൺ പാദത്തിലെ 7.6 ശതമാനമായിരുന്ന ഓഹരി പങ്കാളിത്തം 4.93 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കൂടാതെ ഹിന്ദുസ്ഥാൻ കോപ്പർ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, എച്ച്എഎൽ, കാനറ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എൻടിപിസി, ഫൈസർ, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ 84 ഓഹരികളിൽ നിക്ഷേപം കുറഞ്ഞു.
നിക്ഷേപം ഉയർത്തിയവയിൽ ടാറ്റ കെമിക്കൽസ്, ദീപക് നൈട്രൈറ്റ്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്‌സ്, ഐആർസിടിസി, ടിസിഎസ്, ടെക് മഹീന്ദ്ര, എൽ ആൻഡ് ടി തുടങ്ങിയ കമ്പനികളുടെ ഓഹരികളാണുള്ളത്. അദാനി ഓഹരികൾക്ക് പുറമെ എൽഐസിയുടെ പോർട്ട്‌ഫോളിയോയിലെ ഏറ്റവും വലിയ നഷ്ട കച്ചവടം വേദാന്തയാണ്. 2024 സാമ്പത്തിക വർഷത്തിൽ 21ശതമാനത്തിന്റെ ഇടിവാണ് വേദാന്തയുടെ ഓഹരി വിലയിലുണ്ടായത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ്, ആർഐഎൽ, അതുൽ ലിമിറ്റഡ് എന്നിവയും നഷ്ട കണക്കിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications