ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര നിക്ഷേപകരാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്പ്പറേഷന് (എല്‍ഐസി). മികച്ച പോര്‍ട്ട്ഫോളിയോ മാനേജര്‍മാരുടെ നേതൃത്വത്തില്‍ പഠന ശേഷം വലിയ നിക്ഷേപമാണ് എല്‍ഐസി ഓഹരികളില്‍ നടത്തുന്നത്. മാര്‍ച്ച്- ജൂണ്‍ പാദത്തില്‍ മെറ്റല്‍, കെമിക്കല്‍, ഐടി, എനര്‍ജി എന്നീ മേഖലകളിലെ ഓഹരികളാണ് എല്‍ഐസി വാങ്ങിയത്. നിലവിലുണ്ടായിരുന്ന 40 ഓഹരികളില്‍ അധിക നിക്ഷേപം നടത്തിയും 75 ഓഹരികളില്‍ വിഹിതം കുറയ്ക്കുകയുമാണ് എല്‍ഐസി ഇകഴിഞ്ഞ പാദത്തില്‍ ചെയ്തത്.
പ്രധാന വാങ്ങലുകള്‍
വളം നിര്‍മാണ കമ്പനിയായ കോത്താരി ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷനില്‍ എല്‍ഐസി നിക്ഷേപം 4.09 ശതമാനം ഉയര്‍ത്തി. 2023 മാര്‍ച്ച് പാദത്തില്‍ 7.7 ശതമാനമായിരുന്ന നിക്ഷേപം 11.79 ശതമാനമായി വര്‍ധിച്ചു. ടാറ്റ കെമിക്കല്‍ ഓഹരിയില്‍ 3.01 ശതമാനവും സെയിലില്‍ 2.40 ശതമാനം അധിക ഓഹരികളും ജൂണില്‍ എല്‍ഐസി വാങ്ങി.
ടാറ്റ കെമിക്കല്‍സിന്റെ 7.14 ശതമാനം ഓഹരികളും സെയിലിന്റെ 9.33 ശതമാനം ഓഹരികളും എല്‍ഐസിയുടെ പക്കലാണ്. ബാറ്റ ഇന്ത്യ- 1.73 ശതമാനം, ഐഇഎക്സ്- 1.64 ശതമാനം എന്നിങ്ങനെയാണ് നിക്ഷേപം ഉയര്‍ത്തിയ മറ്റു ഓഹരികള്‍.

വാങ്ങിയവയും വിറ്റവയും
ടെക്ക് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി ടെക്നോളജി സര്‍വീസ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ടാറ്റ പവര്‍, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, വിപ്രോ, ടിസിഎസ്, എച്ച്സിഎല്‍ ടെക്നോളജീസ് എന്നിവയാണ് നിക്ഷേപം ഉയര്‍ത്തിയ 40 ഓഹരികളിലെ പ്രമുഖര്‍. ജൂണ്‍പാദത്തില്‍ 75 ഓഹരികളിലാണ് എല്‍ഐസി നിക്ഷേപം കുറച്ചത്. ടിവിഎസ് മോട്ടോര്‍, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ആര്‍വിഎന്‍എല്‍, ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, ടൈറ്റാന്‍, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണിവ.
മികച്ച റിട്ടേൺ നൽകിയവ
എല്‍ഐസി പോര്‍ട്ട്ഫോളിയോയയില്‍ മികച്ച നേട്ടം നല്കിയ ഓഹരി എന്‍ജിനീയേഴ്സ് ഇന്ത്യയാണ്. 2023 ല്‍ 96 ശതമാനം മുന്നേറ്റമാണ് ഈ ഓഹരി നല്‍കിയത്. കമ്പനിയുടെ 4.34 ശതമാനം ഓഹരികളാണ് എല്‍ഐസി കൈവശം വെയ്ക്കുന്നത്. മികച്ച റിട്ടേണ്‍ രേഖപ്പെടുത്തിയ മറ്റൊരു ഓഹരി ഔരോബിന്ഡോ ഫാര്‍മയാണ്. 91 ശതമാനം മുന്നേറ്റം നടത്തിയ ഓഹരിയില്‍ നിന്ന് എല്‍ഐസി ലാഭമെടുത്തു. 0.2 ശതമാനം ഓഹരികള്‍ വിറ്റ് 5.55 ശതമാനമാണ് നിലവിലെ ഹോള്‍ഡിംഗ്.
എല്‍ഐസി പോര്‍ട്ട്ഫോളിയോയിലെ 12 ഓഹരികളാണ് ഈ വര്‍ഷത്തില്‍ 50 ശതമാനം റിട്ടേണ്‍ നല്‍കിയത്. ഗ്ലാന്മാര്ക്ക് ഫാര്‍മ, ആര്‍വിഎന്‍എല്‍, സുസ്ലോണ്‍ എനര്‍ജി, ടാറ്റ മോട്ടോഴ്സ്, എച്ച്എഎല്‍, എല്‍ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ് എന്നിവയാണ്. 41 ശതമാനം റിട്ടേണ്‍ നല്കിയ ഐടിസിയില്‍ 0.10 ശതമാനം ഓഹരികള്‍ എല്‍ഐസി വിറ്റു. 15.26 ശതമാനം ഓഹരികളാണ് നിലവില്‍ കൈയ്യിലുള്ളത്.
മോശം പ്രകടനം കാഴ്ച വെച്ചവരിൽ പ്രധാനപ്പെട്ടവ അദാനി ഓഹരികളാണ്. അദാനി ടോട്ടൽ ഗ്യാസും അദാനി എനർജി സൊല്യൂഷനുമാണ് 2023 ൽ എൽഐസി പോർട്ട്ഫോളിയോയിലെ ഏറ്റവും മോശം പ്രകടനം നടത്തിയവ. പിസി ജുവലർ, ജെറ്റ് എയർവേസ്, രാജേഷ് എക്സ്പോർട്ട്സ്, വക്രംഗി, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയാണ് മോശം പ്രകടനം നടത്തിയ ഓഹരികൾ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
