ബള്‍ക്ക്, ബ്ലോക്ക് ഡീലുകളിലൂടെ വ്യാഴാഴ്ച വിപണിയില്‍ വമ്പന്‍ കൈമാറ്റങ്ങള്‍ നടന്ന ഓഹരിളാണ് കോഫോര്‍ജ്, മാകസ് ഫിനാന്‍സഷ്യല്‍, മണപ്പുറം ഫിനാന്‍സ്, ആര്‍ബിഎല്‍ ബാങ്ക്, സഫൈയര്‍ ഫുഡ്‌സ് എന്നിവ. ബ്ലോക്ക് ഡീലിന് പിന്നാലെ കോഫോര്‍ജ് ഓഹരികള്‍ 9 ശതമാനം നേട്ടമുണ്ടാക്കി 5,403.85 രൂപയിലാണ്‌ക്ലോസ് ചെയ്തത്.
ബ്ലോക്ക് ഡീലിന് പിന്നാലെ മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസ് 3 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ബള്‍ക്ക് ഡീല്‍ നടന്ന മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ 2.70 ശതമാനം ഇടിഞ്ഞാണ് ക്ലോസ് ചെയ്തത്. എന്താണ് ബ്ലോക്ക്, ബള്‍ക്ക് ഡീലെന്നും ആരൊക്കെ തമ്മിലാണ് ഓഹരി കൈമാറ്റമെന്നും നോക്കാം.
ബള്‍ക്ക് ഡീലും ബ്ലോക്ക് ഡീലും
ഒരു കമ്പനിയുടെ 5 ശതമാനം ഇക്വിറ്റി ഓഹരിയെങ്കിലും ഒരു സമയം കൈമാറ്റം ചെയ്യപ്പെടുന്ന ഇടപാടുകളാണ് ബള്‍ക്ക് ഡീല്‍ എന്നറിയപ്പെടുന്നത്. സാധാരണ ട്രേഡിംഗ് സമയത്താണ് ബള്‍ക്ക് ഡീല്‍ ട്രാന്‍സാക്ഷന്‍ നടക്കുന്നത്. 5 ലക്ഷം ഓഹരികളോ 10 കോടി മൂല്യമുള്ള ഓഹരി കൈമാറ്റങ്ങളോ ആണ് ബ്ലോക്ക് ഡീലുകള്‍. ഇരു കക്ഷികളും നിശ്ചിത വിലയില്‍ 5 ലക്ഷം ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും തയ്യാറാകുമ്പോഴാണ് ബ്ലോക്ക് ഡീല്‍ സംഭവിക്കുന്നത്.

കോഫോര്‍ജ്
എൻഎസ്ഇ ഡാറ്റ പ്രകാരം, ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ട് കോഫോർജിന്റെ 3,18,195 ഓഹരികൾ 4,703 രൂപ ശരാശരി വിലയ്ക്ക് വാങ്ങി. ഹൾസ്റ്റ് ബിവി 1,62,71,260 ഓഹരികൾ 4,722.15 രൂപ ശരാശരി വിലയ്ക്ക് വിൽപ്പന നടത്തി. ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി 4,27,387 ഓഹരികളാണ് വാങ്ങിയത്. ശരാശരി വില 4,703 രൂപ.
കൊട്ടക് ഫണ്ട്സ് - ഇന്ത്യ മിഡ്‌ക്യാപ് ഫണ്ട് 4,703 രൂപ ശരാശരി വിലയിൽ 8,65,328 ഓഹരികളും വാങ്ങി.
മോർഗൻ സ്റ്റാൻലി ഏഷ്യ സിംഗപ്പൂർ പിടിഇ 4,879.43 രൂപയ്ക്ക് 3,50,000 ഓഹരികൾ വാങ്ങി. എസ്‌ബിഐ മ്യൂച്വൽ ഫണ്ട് വ്യത്യസ്ത ഇടപാടുകളിലായി മൊത്തം 25,81,000 ഓഹരികൾ 4,703 രൂപ ശരാശരി വിലയ്ക്കാണ് വാങ്ങിയത്. സ്മോൾകാപ് വേൾഡ് ഫണ്ട് 6,61,812 ഓഹരികൾ 4,703 രൂപ ശരാശരി വിലയ്ക്ക് സ്വന്തമാക്കി. സൊസൈറ്റി ജെനറൽ ശരാശരി വില 4,950 രൂപയ്ക്ക് 4,36,761 ഓഹരികളാണ് ബ്ലോക്ക് ഡീലിലൂടെ സ്വന്തമാക്കിയത്.
മാക്സ് ഫിനാൻഷ്യൽ സർവീസ്
മാക്സ് വെഞ്ചേഴ്സ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡാണ് മാക്സ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ 12,50,000 ഓഹരികൾ ശരാശരി വില 873 രൂപ നിരക്കിൽ വിറ്റത്. പ്ലൂട്ടസ് വെൽത്ത് മാനേജ്‌മെന്റ് എൽഎൽപി സമാന നിരക്കിൽ മുഴുവൻ ഓഹരികളും വാങ്ങി.
കൂടാതെ, ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്, എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ്, മോർഗൻ സ്റ്റാൻലി ഏഷ്യ സിംഗപ്പൂർ, യുബിഎസ് (യുഎസ്) ഗ്രൂപ്പ് ട്രസ്റ്റ് എന്നിവയും വ്യാഴാഴ്ചയിലെ ബ്ലോക്ക് ഡീലുകളിലൂടെ മാക്‌സ് ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരികൾ വാങ്ങി.
മണപ്പുറം ഫിനാൻസ്
ബിഎസ്ഇ ബൾക്ക് ഡീൽ ഡാറ്റ അനുസരിച്ച് ചാർട്ടേഡ് ഫിനാൻസ് ആൻഡ് ലീസി എൻജി ലിമിറ്റഡാണ് മണപ്പുറം ഫിനാൻസിന്റെ 50 ലക്ഷം ഓഹരികൾ 140.30 രൂപ ശരാശരി വിലയിൽ വാങ്ങിയത്. ക്വിനാഗ് അക്വിസിഷൻ (എഫ്പിഐ) ലിമിറ്റഡ് 83,785,880 ഓഹരികൾ 140.50 രൂപ ശരാശരി നിരക്കിൽ വിറ്റു. ബോഫാ സെക്യൂരിറ്റീസ് യൂറോപ്പ് എസ്എ 6,260,002 ഓഹരികൾ 140.17 രൂപയ്ക്ക് വാങ്ങി.
ആർബിഎൽ ബാങ്ക്
സിഡിസി ഗ്രൂപ്പ് പിഎൽസി 230.02 രൂപ നിരക്കിൽ 9,942,312 ആർബിഎൽ ബാങ്ക് ഓഹരികളാണ് വിറ്റഴിയച്ചത്. 235.6 കോടി രൂപ മൂല്യമുള്ള 1.02 കോടി ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടു.
സഫയർ ഫുഡ്സ്
വിറ്റനം കോമൺ ട്രസ്റ്റ് ഫണ്ട്‌സ് ട്രസ്റ്റ് എമർജിംഗ് മാർക്കറ്റ് ഓപ്പർച്യുണിറ്റീസ് പോർട്ട്‌ഫോളിയോ 1,114,727 സഫയർ ഫുഡ്‌സ് ഓഹരികൾ 1,355 രൂപ ശരാശരി വിലയ്ക്ക് വാങ്ങി. ഡബ്ലുഎംപി ഡുബ്ലിൻ പിഎൽസി എമർജിംഗ് മാർക്കറ്റ് ഓപ്പർച്യുണിറ്റീസ് പോർട്ട്‌ഫോളിയോ 2,63,832 ഓഹരികളാണ് 1,355 രൂപ ശരാശരി വിലയ്ക്ക് വാങ്ങിയത്.
ന്യൂയോർക്ക് സ്റ്റേറ്റ് കോമൺ റിട്ടയർമെന്റ് ഫണ്ട് 1,355 വിലയ്ക്ക് 47,492 ഓഹരികൾ വാങ്ങി. സഫയർ ഫുഡ്സ് മൗറീഷ്യസ് ലിമിറ്റഡ് സഫയർ ഫുഡ്‌സിന്റെ 1,624,834 ഓഹരികൾ 1,355 രൂപ നിരക്കിൽ വിറ്റഴിച്ചു.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications