ഓഹരി വിപണി മികച്ച മുന്നേറ്റമാണ് കഴിഞ്ഞ ദിവസങ്ങളിലായി കാഴ്ചവെയ്ക്കുന്നത്. നാല് ദിവസങ്ങളിലായി റെക്കോർഡ് ഉയരം തൊട്ട ആഭ്യന്തര സൂചികകൾ ചൊവ്വാഴ്ച ചെറിയ ഇടിവ് നേരിട്ടു. ബുധനാഴ്ച ഇന്ത്യൻ സൂചികകൾ ഫ്ലാറ്റ് ക്ലോസിംഗ് ആണ് രേഖപ്പെടുത്തിയത്. സെൻസെക്സ് 33 പോയിന്റ് ഇടിഞ്ഞ് 65,446.04 ലും നിഫ്റ്റി 10 പോയിന്റ് ഇടിഞ്ഞ് നേരിയ നേട്ടത്തോടെ 19,398.50 ലും ക്ലോസ് ചെയ്തു. ലാഭമെടുപ്പാണ് ബുധനാഴ്ച വിപണിയെ ബാധിച്ചത്.
വിദേശ നിക്ഷേപകരുടെ പിന്തുണയും ശക്തമായ സമ്പദ്വ്യവസ്ഥയും ഇന്ത്യയ്ക്ക് വിപണിക്ക് നേട്ടമാണ്. ഈ സാഹചര്യത്തിൽ നിക്ഷേപകർ നേട്ടം മുതലാക്കേണ്ടതുണ്ട്. 1 വർഷ കാലയളവിൽ ഇപ്പോൾ വാങ്ങാവുന്ന ചില ഓഹരികളെ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഒസ്വാൾ നിർദ്ദേശിക്കുന്നുണ്ട്. ഫിനാൻസ്, റിയൽറ്റി, ഇൻഷൂറൻസ് സെക്ടറുകളിൽ നിന്നുള്ള 5 ഓഹരികളെയാണ് ബ്രോക്കരേജ് നിർദ്ദേശിക്കുന്നത്. വാങ്ങുന്നവർക്ക് 1 വർഷ കാലയളവിനുള്ളിൽ 22 ശതമാനം വരെ റിട്ടേണാണ് പ്രതീക്ഷിക്കുന്നത്.

സ്റ്റാര്‍ ഹെല്‍ത്ത്
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മള്‍ട്ടി നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനിയാണ് സ്റ്റാര്‍ ഹെല്‍ത്ത്. മോത്തിലാല്‍ ഒസ്വാള് സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികള്‍ക്ക് ബൈ റേറ്റിംഗാണ് നല്‍കുന്നത്. 1 വര്‍ഷ കാലയളവിനുള്ളില്‍ ഓഹരി വില 22 ശതമാനം ഉയരാമെന്നാണ് ബ്രോക്കറേജ് നിര്‍ദ്ദേശിക്കുന്നത്. ലക്ഷ്യവില 720 രൂപ. ബുധനാഴ്ച സ്റ്റാര്‍ ഹൈല്‍ത്ത് ഓഹരികള്‍ 601.15 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
സംവര്‍ദ്ധന മദര്‍സണ്‍
പാസഞ്ചര്‍ കാറുകള്‍ക്കുള്ള വയറിംഗ് ഹാര്‍നെസുകള്‍, പ്ലാസ്റ്റിക് ഘടകങ്ങള്‍, റിയര്‍വ്യൂ മിററുകള്‍ എന്നിവ നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനിയാണ് സംവര്‍ധന മദര്‍സണ്‍. ജപ്പാനിലെ സുമിറ്റോമോ ഗ്രൂപ്പിന്റെ സംയുക്ത സംരംഭമാണിത്. ഓഹരി ഒരു വര്‍ഷത്തിനുള്ളില്‍ 18 ശതമാനം മുന്നേറുമെന്നാണ് മോത്തിലാല്‍ ഒസ്വാള് നിര്‍ദ്ദേശിക്കുന്നത്. 100 രൂപയാണ് ബ്രോക്കറേജ് ഓഹരിക്ക് നല്കുന്ന ലക്ഷ്യവില. ബുധനാഴ്ച 90.30 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാന്‍സ്
മുരുഗപ്പ ഗ്രൂപ്പിന് കീഴിലുള്ള 28 ബിസിനസുകളിലൊന്നാണ് ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാന്‍സ. സാമ്പത്തിക, നിക്ഷേപ സ്ഥാപനമായ ചോളമണ്ഡലം ഓഹരികള്‍ 14 ശതമാനം മുന്നേറാമെന്നാണ് മോത്തിലാല്‍ ഒസ്വാള് പറയുന്നത്. ഓഹരിയുടെ ലക്ഷ്യവില 1,350 രൂപയാണ്. ബുധനാഴ്ച 1,191.05 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
എച്ച്ഡിഎഫ്സി ബാങ്ക്
ആസ്തി പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്സി ബാങ്ക്. ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് എച്ച്ഡിഎഫ്സി ബാങ്കുമായുള്ള ലയനം കാര്യമായ നേട്ടം എച്ച്ഡിഎഫ്സി ബാങ്ക് ഓഹരിയിലുണ്ടാക്കിയിട്ടുണ്ട്. അതേസമയം 13 ശതമാനം മുന്നേറ്റമാണ് മോത്തിലാല്‍ ഒസ്വാള് ഈ ബാങ്കിംഗ് ഓഹരിയിൽ കാണുന്നത്. 1,950 രൂപയാണ് ബ്രോക്കറേജ് കാണുന്ന ലക്ഷ്യവില. 1,676.60 രൂപയിലാണ് ബുധാനാഴ്ച ഓഹരികള്‍ ക്ലോസ് ചെയ്തത്.
പ്രസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ട്സ് ലിമിറ്റഡ്
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോപ്പർട്ടി ഡെവലപ്മെന്റ് കമ്പനിയാണ് പ്രസ്റ്റീജ് ഗ്രൂപ്പ്. ബുധനാഴ്ച 576.10 രൂപയിൽ വ്യാപാരം അവസാനിച്ച ഓഹരിയിൽ 17 ശതമാനം മുന്നേറ്റമാണ് ബ്രോക്കറേജ് കാണുന്നത്. ലക്ഷ്യവില 675 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
