ഓഹരി വില 1,00,000 രൂപ! എംആർഎഫ് ഓഹരികൾ ചരിത്ര വിലയിൽ; 1 ലക്ഷത്തിലെത്തുന്ന ആദ്യ ഇന്ത്യൻ ഓഹരി

ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്രം കുറിച്ച് മുൻനിര ടയർ നിർമാതാക്കളായ എംആർഎഫ് ലിമിറ്റഡ് ഓഹരികൾ. ചൊവ്വാഴ്ച വ്യാപാരത്തിനിടെ 1 ശതമാനം ഉയർന്ന എംആർഎഫ് ഓഹരികൾ ഏക്കാലത്തെയും ഉയർന്ന വിലയായ 1,00,439.95 രൂപയിലെത്തി. ഇതോടൊ ഒരു ഓഹരിക്ക് ഒരു ലക്ഷം രൂപ എന്ന നിലവാരത്തിലെത്തുന്ന ആദ്യ ഇന്ത്യൻ ഓഹരിയായി എംആർഎഫ് ടയേഴ്സ് മാറി.

എംആർഎഫ് ഓഹരികൾ കഴിഞ്ഞ വർഷം 46 ശതമാനത്തിലധികം ഉയർന്നാണ് ചൊവ്വാഴ്ച ആജീവനാന്ത ഉയർന്ന നിലയിലെത്തിയത്. 1,00,439.95 രൂപയിലെത്തിയ ഓഹരികൾ 52 ആഴ്ചയിലെ പുതിയ ഉയർന്ന വിലയും കുറിച്ചു. ചൊവ്വാഴ്ച രാവിലെ 99,150.20 രൂപയിൽ ആരംഭിച്ച ഓഹരികൾ ആദ്യ സമയത്ത് തന്നെ കുതിച്ചു. 1.48 ശതമാനം ഉയർന്ന് എൻഎസ്ഇയിൽ 1,00,439.95 രൂപയിലെത്തിയ ഓഹരികൾ പിന്നീട് ഇടിഞ്ഞു. 99,800.10 രൂപയിലാണ് 12 മണിക്കുള്ള ഓഹരി വില.

10,000 രൂപ കടക്കാൻ രണ്ടര വർഷം

ത്രൈമാസ ഫലം പ്രഖ്യാപിച്ച സമയത്ത്, മേയ് 8 ന് എംആർഎഫ് ഓഹരികൾ 1 ലക്ഷത്തിനോട് അടുത്തിരുന്നു. മേയ് 8ന് എക്കാലത്തെയും ഉയർന്ന നിരക്കായ 99,933 രൂപയിൽ എത്തിയിരുന്നു. ഈ റെക്കോർഡാണ് ഇന്ന് തകർത്തത്. 2021 ജനുവരിയിൽ ആദ്യമായി 90,000 രൂപയ്ക്ക് മുകളിലെത്തിയ ഓഹരി ഏകദേശം രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ലക്ഷം രൂപ എന്ന നാഴികകല്ല് മറികടക്കുന്നത്. 2012 ഫെബ്രുവരിയിൽ എംആർഎഫ് ഓഹരി വില 10,000 രൂപ കടന്നിരുന്നു.

ഓഹരി വില 1,00,000 രൂപ! എംആർഎഫ് ഓഹരികൾ ചരിത്ര വിലയിൽ; 1 ലക്ഷത്തിലെത്തുന്ന ആദ്യ ഇന്ത്യൻ ഓഹരി

സാമ്പത്തികം

2023 സാമ്പത്തിക വർഷത്തിന്റെ മാർച്ച പാദത്തിൽ എംആർഎഫ് ഓഹരികളുടെ അറ്റാദായം 2 മടങ്ങ് വർധിച്ചിരുന്നു. 410.7 കോടി രൂപയായിരുന്നു മാർച്ച് പാദത്തിലെ ലാഭം. മുൻ സാമ്പത്തികം വർഷം ഇതേ പാദത്തിൽ 157 കോടി രൂപയുമായിരുന്നു ലാഭം. വരുമാനം മാർച്ച് പാദത്തിൽ 10.1 ശതമാനം ഉയർന്ന് 5,725.4 കോടി രൂപയായി. മുൻസാമ്പത്തിക വർഷം 5,200.3 കോടി രൂപയായിരുന്നു. പ്രവർത്തന ലാഭം 59.8 ശതമാനം വർധിച്ച് ഈ പാദത്തിൽ 843.1 കോടി രൂപയായി. 

ഉയർന്ന വിലയുള്ള ഓഹരികൾ

ഇന്ത്യയിൽ ഏറ്റവും ഉയർന്ന വിലയുള്ള ഓഹരികളുടെ പട്ടികയിൽ എംആർഎഫ് ഒന്നാമത് എത്തിയപ്പോൾ ഹണിവെൽ ഓട്ടോമേഷനാണ് രണ്ടാമത്. 41,152 രൂപയ്ക്ക് ഓഹരിയുടെ ഇന്നത്തെ വില പേജ് ഇൻഡസ്ട്രീസ്, ശ്രീ സിമന്റ്, 3 എം ഇന്ത്യ, അബോട്ട് ഇന്ത്യ, നെസ്‌ലെ, ബോഷ് തുടങ്ങിയ ഓഹരികളാണ് അടുത്ത സ്ഥാനങ്ങളിൽ. 

ചെറുകിട നിക്ഷേപകരെ അകറ്റുന്നു

ഓഹരി വിഭജനം വില കുറയ്ക്കുമെങ്കിലും എംആർഎഫിന്റെ ഭാ​ഗത്ത് നിന്ന് ഇതുവരെ ഇത്തരമൊരു നടപടിയുണ്ടായിട്ടില്ല. ചെന്നൈ ആസ്ഥാനമായ ടയർ കമ്പനിക്ക് ആകെ 42,41,143 ഓഹരികളുള്ളത്. അതിൽ 30,60,312 ഓഹരികൾ പബ്ലിക്ക് ഓഹരി ഉടമകളുടെ കയ്യിലാണ്. മൊത്തം ഓഹരിയുടെ 72.16 ശതമാനം വരുമിത്. മൊത്തം ഇക്വിറ്റിയുടെ 27.84 ശതമാനം വരുന്ന 11,80,831 ഓഹരികളാണ് പ്രമോട്ടർമാർ കൈവശം വെയ്ക്കുന്നത്.

ഉയർന്ന ഓഹരി വില റീട്ടെയിൽ നിക്ഷേപകരെ ഓഹരിയിൽ നിന്ന് അകറ്റുന്നുണ്ട്. എംആർഎഫിലെ റീട്ടെയിൽ ഷെയർഹോൾഡിംഗ് പരിശോധിച്ചാൽ 2 ലക്ഷം രൂപയിൽ താഴെ നിക്ഷേപമുള്ളവർ മാർച്ച് പാദത്തിൽ അവസാനത്തിൽ 12.73 ശതമാനമാണ്. മൊത്തത്തിൽ ഏകദേശം 40,000 ചെറുകിട നിക്ഷേപകരാണ് ഓഹരി കൈവശം വെയ്ക്കുന്നത്. 

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X