ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 83.34 പോയിൻറ് അഥവാ 0.24 ശതമാനം ഉയർന്ന് 34370.58 ൽ എത്തി. നിഫ്റ്റി 25.30 പോയിൻറ് അഥവാ 0.25 ശതമാനം ഉയർന്ന് 10167.50ൽ ക്ലോസ് ചെയ്തു. ഏകദേശം 1779 ഓഹരികൾ ഇന്ന് മുന്നേറി, 844 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 154 ഓഹരികൾ മാറ്റമില്ലീതെ തുടർന്നു.
ഗെയ്ൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ബിപിസിഎൽ, ബജാജ് ഫിനാൻസ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ സീ എന്റർടൈൻമെന്റ്, ശ്രീ സിമൻറ്സ്, ഐഷർ മോട്ടോഴ്സ്, ഭാരതി ഇൻഫ്രാറ്റെൽ, എം ആൻഡ് എം എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്.

മേഖലാ സൂചികകളിൽ ഐടി, ബാങ്ക്, എനർജി, സ്പേസ് എന്നിവ മികച്ച പ്രകടനം കാഴ്ച്ച വച്ചു. ഫാർമ, ഓട്ടോ, മെറ്റൽ, എഫ്എംസിജി എന്നിവ ഇന്ന് നഷ്ടത്തിലായിരുന്നു. നിഫ്റ്റി മീഡിയ, നിഫ്റ്റി ഫാർമ സൂചികകളാണ് ഓഹരി വിപണിയെ ഇന്ന് പിന്നോട്ട് വലിച്ചത്. ബിഎസ്‌ഇ സ്‌മോൾകാപ്പ് സൂചിക ഒരു ശതമാനം ഉയർന്നപ്പോൾ ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക നേരിയ തോതിൽ ഉയർന്നു.
ഡിജിറ്റൽ കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോമിൽ ആഗോള കമ്പനികൾ 20,000 കോടി രൂപയുടെ നിക്ഷേപം നടത്തിയതിനെത്തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ഓഹരികൾ തിങ്കളാഴ്ച റെക്കോർഡ് ഉയരത്തിലെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) ഓഹരി വില ഇന്ന് അഞ്ച് ശതമാനത്തിലധികം ഉയർന്നു.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
