ഓഹരി വിപണിയിൽ വാല്യു ഇൻവെസ്റ്റ്മെന്റിംഗ് ഉപയോഗിക്കുന്നൊരു പ്രധാന മാനദണ്ഡമാണ് പ്രതിയോഹരി വരുമാനവും വിപണി വിലയും തമ്മിലുള്ള അനുപാതമായ പിഇ അനുപാതം. കുറഞ്ഞ പിഇ അനുപാതമുള്ള ഓഹരികൾ നിക്ഷേപകർക്ക് എപ്പോഴും ആകർഷകമാണ്. ഇൻഡസ്ട്രി പിഇ യേക്കാളും സമാന കമ്പനികളെക്കാളും കുറഞ്ഞ പിഇ നിലനിർത്തുന്ന കമ്പനികൾ മികച്ചവയായി കണക്കാക്കാം.
പുതിയ പദ്ധതികളിൽ വലിയ തോതിൽ നിക്ഷേപിച്ച കമ്പനികളിലോ വളർച്ചയുടെ പാതയിലുള്ളതും മികച്ച പ്രകടനം, ഉയർന്ന ലാഭ വിഹിതം എന്നിവ നൽകുന്ന കമ്പനിയിലും പിഇ അനുപാതം ഉയർന്നു നിൽക്കാം. അതിനാൽ തന്നെ നിക്ഷേപത്തിന് മുന്നോടിയായി ഓഹരിയുടെ 10 വർഷത്തെ ഹിസ്റ്റോറിക്കൽ പിഇ റേഷ്യോ പരിശോധിക്കുന്നത് ഉചിതമായിരിക്കും.10 വർഷത്തെ ശരാശരി പിഇ അനുപാതത്തേക്കാൾ താഴ്ന്ന നിലവാരത്തിൽ ട്രേഡ് ചെയ്യുന്ന ഓഹരികളും അവയുടെ മുന്നേറ്റ സാധ്യതകളുമാണ് ഈ ലേഖനത്തിൽ വിശദമാക്കുന്നത്.
ഒഎൻജിസി
ഒഎൻജിസി ഓഹരികളുടെ കഴിഞ്ഞ 10 വർഷത്തെ ശരാശരി പിഇ 8.3 മടങ്ങാണ്. കഴിഞ്ഞ 12 മാസത്തെ പിഇ അനുപാതം 3.6 മടങ്ങിലാണ്. ഇത് 56 ശതമാനം കിഴിവ് കാണിക്കുന്നു. ട്രെൻഡ്ലൈൻ പ്രകാരം ഒഎൻജിസിയുടെ ശരാശരി ലക്ഷ്യ വില 187 രൂപയാണ്. നിലവിലെ ഓഹരി വിലയായ 153.60 രൂപയേക്കാൾ 20 ശതമാനം വർധനവാണിത്.

ടാറ്റാ സ്റ്റീൽ
ടാറ്റ സ്റ്റീൽ ഓഹരികളുടെ 12 മാസത്തെ പിഇ അനുപാതം 9.3 മടങ്ങാണ്. ഇത് 10 വർഷത്തെ ശരാശരിയേക്കാൾ 52 ശതമാനം ഡിസ്ക്കൗണ്ടിലാണ് 19.4 മടങ്ങാണ് 10 വർഷത്തെ ശരാശരി പിഇ. ഓഹരിയുടെ ശരാശരി ടാർഗെറ്റ് വിലയായ 127 രൂപയാണ്. നിലവിലെ വിലയായ 109 രൂപയിൽ നിന്ന് 16 ശതമാനം നേട്ടമാണിത്.
കോൾ ഇന്ത്യ
അടുത്തിടെ ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) പൂർത്തിയാക്കിയ കോൾ ഇന്ത്യ ഓഹരികൾ 10 വർഷ പിഇ ശരാശരിയേക്കാൾ 33 ശതമാനം കിഴിവിലാണ് വ്യാപാരം നടത്തുന്നത്. 10 വർഷത്തെ കാലയളവിലെ ശരാശരി 10.9 മടങ്ങാണ്. അതേസമയം, മേയ് അവസാനത്തോടെ ഓഹരിയുടെ പിഇ 7.3 മടങ്ങായിരുന്നു. കോൾ ഇന്ത്യ ഓഹരിയുടെ ശരാശരി ലക്ഷ്യവില വില 255 രൂപയാണ്. 227.80 രൂപയാണ് നിലവിലെ വില. ഓഹരികൾക്ക് 11 ശതമാനം ഉയർച്ച സാധ്യതയാണുള്ളത്.
മറ്റു ഓഹരികൾ
അപ്പോളോ ഹോസ്പിറ്റൽസും ഡോ.റെഡ്ഡീസ് ലാബുകളും യഥാക്രമം 29 ശതമാനവും 28 ശതമാനവും കിഴിവിലാണ് വ്യാപാരം നടത്തുന്നത്. ഡോ.റെഡ്ഡീസ് ലാബ്‌സിന് 4,968 രൂപയാണ് ശരാശരി വില നൽകിയിട്ടുള്ളത്. ഇത് 8 ശതമാനം വളർച്ച സൂചിപ്പിക്കുന്നു. അപ്പോളോ ഹോസ്പിറ്റലുകൾക്കുള്ള ലക്ഷ്യവില 5,238 രൂപയാണ്. സമാന മുന്നേറ്റമാണ് ട്രെൻഡ്ലൈൻ ഡാറ്റ സൂചിപ്പിക്കുന്നത്.
ഐഷർ മോട്ടോഴ്‌സ് (19 ശതമാനം കിഴിവ്), ഹീറോ മോട്ടോകോർപ്പ് (16 ശതമാനം കിഴിവ്), മാരുതി സുസുക്കി (11 ശതമാനം കിഴിവ്), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (10 ശതമാനം കിഴിവ്) തുടങ്ങിയ ഓട്ടോ ഓഹരികൾ ഹിസ്റ്റോറിക്കൽ ശരാശരിയിൽ കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
സിമന്റ് നിർമ്മാതാക്കളായ അൾട്രാടെക് സിമന്റ് (2 ശതമാനം കിഴിവ്), ഹെൽത്ത് കെയർ കമ്പനികളായ അപ്പോളോ ഹോസ്പിറ്റൽസ് (29 ശതമാനം കിഴിവ്), സൺ ഫാർമ (21 ശതമാനം കിഴിവ്), സിപ്ല (20 ശതമാനം കിഴിവ്) എന്നിവയും ഇക്കൂട്ടത്തിലുള്ളത്.
ജെഎസ്ഡബ്ല്യു സ്റ്റീൽ (28 ശതമാനം), ഹിൻഡാൽകോ (10 ശതമാനം) എന്നിവ വിലക്കിഴിവിൽ വ്യാപാരം നടത്തുന്ന സ്റ്റീൽ കമ്പനികളാണ്. നിഫ്റ്റിയിലെ ബാങ്കിംഗ്, ഫിനാൻഷ്യൽ, ഇൻഷുറൻസ് ഓഹരികളൊന്നും മുൻകാല പിബി വാല്യുവിനേക്കാൾ കിഴിവിൽ ട്രേഡ് ചെയ്യുന്നില്ല.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

നിഫ്റ്റി 24,395-ൽ; ടാറ്റ മോട്ടോഴ്‌സ് ഓഹരിയിൽ എന്ത് സംഭവിക്കും? ബ്രോക്കറേജ് റിപ്പോർട്ടുകൾ പുറത്ത്

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications