300 പോയിന്റ് ഉയര്‍ന്ന് സെന്‍സെക്‌സ്; നിഫ്റ്റി 18,250 പോയിന്റിന് മുകളില്‍

മുംബൈ: വെള്ളിയാഴ്ച്ച വലിയ നേട്ടത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടു. ആഗോള മാര്‍ക്കറ്റുകളിലെ ഉണര്‍വും ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പും ഇന്ത്യന്‍ സൂചികകളുടെ ചാഞ്ചാട്ടത്തിന് ഇന്ന് കാരണമാകുന്നുണ്ട്. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 280 പോയിന്റ് ഉയര്‍ന്ന് 61,202 പോയിന്റ് നിലയിലാണ് ഇടപാടുകള്‍ ആരംഭിച്ചത്. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 74 പോയിന്റ് ഉയര്‍ന്നു; 18,248 പോയിന്റ് നിലയിലാണ് നിഫ്റ്റിയുടെ തുടക്കം.

300 പോയിന്റ് ഉയര്‍ന്ന് സെന്‍സെക്‌സ്; നിഫ്റ്റി 18,250 പോയിന്റിന് മുകളില്‍

സെന്‍സെക്‌സില്‍ പവര്‍ഗ്രിഡ്, ടൈറ്റന്‍, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ രാവിലെ നേട്ടം കയ്യടക്കുന്നുണ്ട്. ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് എന്നിവര്‍ ചുവപ്പിലും ഇടപാടുകള്‍ നടത്തുകയാണ്. വിശാല വിപണികള്‍ പരിശോധിച്ചാല്‍ ബിഎസ്ഇ മിഡകാപ്പും സ്‌മോള്‍കാപ്പും 0.4 ശതമാനം വീതം നേട്ടത്തിലാണ് ദിനം തുടങ്ങിയത്. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ഐടിയും ലോഹവും ഒഴികെ മറ്റെല്ലാവരും നേട്ടം കുറിക്കുന്നുണ്ട്. നിഫ്റ്റി ഐടിയില്‍ 0.13 ശതമാനം തകര്‍ച്ച കാണാം. നിഫ്റ്റി ലോഹം 0.4 ശതമാനവും വീഴ്ചയും രേഖപ്പെടുത്തുന്നു.

Also Read: പോസ്റ്റ് ഓഫീസ് എംഐസ്; 4.5 ലക്ഷം രൂപ നിക്ഷേപത്തില്‍ നിന്ന് നേടാം മാസം 2,475 രൂപ പെന്‍ഷന്‍ — വായിക്കാം ഇവിടെ

രാവിലെ നിഫ്റ്റി ബാങ്ക് സൂചിക 40,326 പോയിന്റ് എന്ന പുതിയ റെക്കോര്‍ഡ് കയ്യടക്കുകയുണ്ടായി. എന്നാല്‍ പിന്നാലെ 0.3 ശതമാനം പിന്മാറി 40,179 പോയിന്റ് നിലയിലേക്കും സൂചിക തിരിച്ചെത്തി. നിഫ്റ്റി റിയല്‍റ്റി, മീഡിയ സൂചികകളാണ് നേട്ടക്കാരുടെ പട്ടികയില്‍ മുന്നില്‍. 2 ശതമാനം മുന്നേറ്റം നിഫ്റ്റി റിയല്‍റ്റിയില്‍ കാണം. 1.3 ശതമാനം നേട്ടം നിഫ്റ്റി മീഡിയയിലും.

വെള്ളിയാഴ്ച്ച നിരവധി പ്രമുഖ കമ്പനികള്‍ സെപ്തംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടാനിരിക്കുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ചെന്നൈ പെട്രോ, ക്രോംപ്റ്റണ്‍ ഗ്രീവ്‌സ്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്ദുസ്താന്‍ സിന്‍ക്, ഐനോക്‌സ് ലെഷര്‍, ജൂബിലന്റ് ഫാര്‍മ, കജാരിയ സെറാമിക്‌സ്, മഹീന്ദ്ര ഹോളിഡേയ്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, പിവിആര്‍, ടാറ്റ കണ്‍സ്യൂമര്‍, ടാറ്റ എല്‍എക്‌സി, യെസ് ബാങ്ക് തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്.

വ്യാഴാഴ്ച്ച റെക്കോര്‍ഡ് ഉയരത്തിലാണ് അമേരിക്കന്‍ സൂചികയായ എസ് ആന്‍ഡ് പി 500 വ്യാപാരം നിര്‍ത്തിയത് (0.82 ശതമാനം നേട്ടം). കണ്‍സ്യൂമര്‍, ടെക്‌നോളജി ഷെയറുകള്‍ സൂചികയുടെ കുതിപ്പിന് വഴിതെളിച്ചു. നാസ്ദാഖും 0.62 ശതമാനം നേട്ടം ഇന്നലെ കാഴ്ച്ചവെച്ചു. ഇതേസമയം, ഡൗ ജോണ്‍സ് സൂചിക വലിയ ചലനങ്ങള്‍ കുറിച്ചില്ല. ഏഷ്യന്‍ വിപണികളെടുത്താല്‍ വെള്ളിയാഴ്ച്ച രാവിലെ നിക്കെയ് സൂചിക 0.6 ശതമാനവും സ്‌ട്രെയ്റ്റ്‌സ് ടൈംസ് സൂചിക 0.4 ശതമാനവും മുന്നേറുന്നുണ്ട്. എന്നാല്‍ കോസ്പി, എസ് ആന്‍ഡ് പി എഎസ്എക്‌സ് 200 സൂചികകള്‍ തുടക്ക വ്യാപാരത്തില്‍ വലിയ കയറ്റിറക്കങ്ങള്‍ അവകാശപ്പെട്ടില്ല.

ഹോംങ്കോങ് സൂചികയില്‍ ചൈന എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പ് ഓഹരികള്‍ കാര്യമായ മുന്നേറ്റം കാഴ്ച്ചവെക്കുന്നുണ്ട്. ഡോളര്‍ ബോണ്ട് ആധാരമാക്കി കൂപ്പോണ്‍ വ്യവസ്ഥയില്‍ ബാധ്യതകള്‍ അടച്ചുതീര്‍ക്കാന്‍ എവര്‍ഗ്രാന്‍ഡെ ഒരുങ്ങുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണിത്. ഏഷ്യാ-പസിഫിക്ക് വിപണികളിലെല്ലാം ഈ സംഭവവികാസം പുത്തനുണര്‍വ് സമ്മാനിക്കുന്നത് കാണാം. വ്യാഴാഴ്ച്ച 336 പോയിന്റ് നഷ്ടത്തില്‍ 60,923.50 പോയിന്റ് എന്ന നിലയ്ക്കാണ് ബിഎസ്ഇ സെന്‍സെക്‌സ് സൂചിക വ്യാപാരം നിര്‍ത്തിയത്. നിഫ്റ്റി ഫിഫ്റ്റി സൂചിക 88.5 പോയിന്റ് ഇടറി 18,178 പോയിന്റ് നിലയിലും ഇടപാടുകള്‍ക്ക് തിരശ്ശീലയിടുകയായിരുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X