ഏതാനും ദിവസങ്ങളായി ആഭ്യന്തര ഓഹരി വിപണിയില്‍ ആവേശക്കുതിപ്പ് ദൃശ്യമാണ്. അനുകൂല ആഭ്യന്തര, ആഗോള ഘടകങ്ങളാണ് വിപണിയുടെ കുതിപ്പിന് ആധാരം. ഇതിനോടൊപ്പം കോര്‍പറേറ്റ് കമ്പനികളുടെ ഭേദപ്പെട്ട ഒന്നാം പാദഫലവും വിപണിക്ക് നിര്‍ണായക പിന്തുണയേകുന്നുണ്ട്.
ഇതോടെ കഴിഞ്ഞ 13 വ്യാപാര ദിനങ്ങളില്‍ നിന്നും പ്രധാന സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും 9 ശതമാനത്തോളം നേട്ടം കരസ്ഥമാക്കി. സമാനമായി യുഎസ് ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യവും ഒരു മാസത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിച്ചേര്‍ന്നു.
അതേസമയം കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ അടിസ്ഥാന സൂചികയായ നിഫ്റ്റിയുടെ പ്രകടനം സമ്മിശ്ര ഫലമാണ് കാഴ്ചവെച്ചിരിക്കുന്നത്. 2012-നും 2021-നും ഇടയിലുള്ള 10 വര്‍ഷങ്ങളിലെ ഓഗസ്റ്റ് മാസത്തില്‍ 4 തവണ നിഫ്റ്റി ചുവപ്പണിയുകയും ആറ് പ്രാവശ്യം നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുകയും ചെയ്തു്. ഇതില്‍ 2012 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളിലെ ഓഗസ്റ്റ് മാസത്തില്‍ സൂചിക ഒന്നിടവിട്ട് നേട്ടത്തിലേക്കും നഷ്ടത്തിലേക്കും തെന്നിമാറി.
2021-ലെ ഓഗസ്റ്റില്‍ മുന്‍കാല ക്രമം അനുസരിച്ച നഷ്ടത്തിലേക്ക് പോകാതെ നേട്ടം കൈവരിച്ചതാണ് സൂചികയുടെ ഈ 'ചാഞ്ചാട്ടത്തില്‍' ഏക അപവാദം.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നിഫ്റ്റി സൂചിക ഏറ്റവും മികച്ച നേട്ടം കൈവരിച്ച ഓഗസ്റ്റ് മാസം 2021-ലായിരുന്നു. ഏകദേശം 9 ശതമാനത്തോളം നേട്ടമാണ് കഴിഞ്ഞ ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത്. ഇതിനു മുമ്പ് നേട്ടം കൈവരിച്ച 2012, 2014, 2016, 2018, 2020 ഓഗസ്റ്റ് മാസങ്ങളിലെ നേട്ടം 1 മുതല്‍ 3 ശതമാനം വരെ മാത്രമായിരുന്നു.
അതേസമയം 2013-ല്‍ 5 ശതമാനവും 2015-ല്‍ 7 ശതമാനവും 2017-ല്‍ 2 ശതമാനവും 2019 വര്‍ഷത്തില്‍ 1 ശതമാനവും വീതം ഓഗസ്റ്റ് മാസങ്ങളില്‍ നിഫ്റ്റി സൂചിക തിരിച്ചടി നേരിട്ടു.
കഴിഞ്ഞ 10 വര്‍ഷത്തെ നിഫ്റ്റി സൂചികയുടെ പ്രകടനം ശതമാനക്കണക്കില്‍ താഴെ ചേര്‍ക്കുന്നു.
- 2012 +0.56 %
- 2013 -4.71 %
- 2014 +3.02 %
- 2015 -6.58 %
- 2016 +1.71 %
- 2017 -1.58 %
- 2018 +2.85 %
- 2019 -0.85 %
- 2020 +2.84 %
- 2021 +8.69 %
അതേസമയം ഓഗസ്റ്റ് മാസത്തിന് പറയത്തക്ക പ്രത്യേകതകള്‍ ഒന്നുമില്ലെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട കാര്യപരിപാടികളോ ചടങ്ങുകളോ ഇല്ല. എന്തെങ്കിലും ഇനി ഉണ്ടെങ്കില്‍ അത് അപ്രതീക്ഷിത സംഭവങ്ങളാകാം. അത് ഏത് മാസത്തിലും സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
കോര്‍പറേറ്റ് കമ്പനികള്‍ പുറത്തുവിടുന്ന ജൂണ്‍ പാദഫലം അപഗ്രഥിക്കുന്നതും ഉള്‍ക്കൊള്ളുന്നതുമായ സമയമാണ് ഓഗസ്റ്റ് മാസം. ഇതിനോടൊപ്പം രാജ്യത്തെ മണ്‍സൂണ്‍ മഴയുടെ പുരോഗതിയും വിലയിരുത്തപ്പെടുന്ന കാലയളവുമാണ്. പൊതുവില്‍ ശ്രദ്ധേയമായ ചടങ്ങുകളോ പരിപാടികളോ ആഭ്യന്തര/ ആഗോള തലത്തില്‍ ഇല്ലാത്ത മാസമായതിനാല്‍ ഓഗസ്റ്റില്‍ കാര്യമായ ചലനം രേഖപ്പെടുത്താറില്ല. എന്നിരുന്നാലും സെപ്റ്റംബര്‍ മുതലുള്ള രാജ്യത്തെ ഉത്സവ സീസണ് മുന്നോടിയായ മാസം കൂടിയാണ് ഓഗസ്റ്റ്.
ഈ ഓഗസ്റ്റ് എങ്ങനെ ?
നിലവില്‍ വിപണിയില്‍ കാണുന്ന ഉത്സാഹത്തിന്റെ പശ്ചാത്തലത്തില്‍ ഈ ഓഗസ്റ്റിലും നിഫ്റ്റി സൂചിക നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കാനാണ് സാധ്യതയെന്ന് റേലിഗേര് ബ്രോക്കിങ്ങിന്റെ അജിത് മിശ്ര സൂചിപ്പിച്ചു. എന്നാല്‍ തായ്വാന് വിഷയത്തില്‍ ആഗോള ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള ഉരസലിന്റെ ഗതിയാവും 2022 ഓഗസ്റ്റിലെ വിധിയെഴുതുക എന്ന് ഐഡിബിഐ കാപിറ്റലിന്റെ മേധാവി എകെ പ്രഭാകര്‍ ചൂണ്ടിക്കാട്ടി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
