കഴിഞ്ഞ ദിവസങ്ങളിലായി പേപ്പർ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ബുധനാഴ്ച ഓഹരികൾ ഭൂരിഭാഗവും ഇൻട്രാഡേയിൽ ഇരട്ടയക്ക നേട്ടം നൽകി. കുറച്ചു നാളുകൾക്ക് മുൻപ് തന്നെ ഓഹരികളിൽ ബുള്ളിഷ് ട്രെൻഡ് തുടങ്ങിയെന്നാണ് വിശകലന വിദഗ്ധരുടെ നിരീക്ഷണം. പേപ്പർ സെക്ടറിലെ മിക്ക ഓഹരികളിലും മുൻ വർഷത്തെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ നടപ്പ് സാമ്പത്തിക വർഷത്തിൽ റാലി പ്രതീക്ഷിക്കാമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.
ബ്രോക്കറജ് സ്ഥാപനമായ നുവാമയുടെ റിപ്പോർട്ട് പ്രകാരം, പേപ്പർ ഉത്പ്പന്നങ്ങൾക്കുള്ള ഡിമാന്റ് വർധിക്കുന്നത് കമ്പനികൾക്ക് ഗുണകരമാകും. എഫ്എംസിജി, റീട്ടെയിൽ തുടങ്ങിയ മേഖലകളിൽ പ്ലാസ്റ്റിക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പുതിയ പാക്കിംഗ് രീതിയിലേക്ക് കടക്കുന്നതിനാൽ പേപ്പർ ഉത്പ്പന്നങ്ങൾ ആവശ്യക്കാർ വർധിക്കുകയാണ്. ഇ-കൊമേഴ്‌സ് ഷോപ്പിംഗിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതി, റെഡി-ടു-ഈറ്റ്, പാക്ക് ചെയ്ത ഭക്ഷണങ്ങളുടെ ഉപഭോഗം എന്നിവയും പേപ്പർ സ്റ്റോക്കുകൾക്ക് ഗുണം ലഭിക്കും.
ഈ സാഹചര്യത്തിൽ പേപ്പർ ബിസിനസിൽ ഏർപ്പെടുന്ന കമ്പനികളുടെ മികച്ച ഓഹരികളിൽ കണ്ണുവെയ്ക്കാം. 100 കോടി രൂപയിൽ കൂടുതൽ വിപണി മൂല്യമുള്ള ജൂൺ പാദത്തിൽ 100 കോടി രൂപയുടെ വിൽപ്പന കവിഞ്ഞ ഓഹരികളാണ് ചുവടെ വിശദമാക്കുന്നത്. ട്രെൻഡ്ലൈൻ ഡാറ്റ അനുസരിച്ച് SWOT വിശകലനത്തിൽ 5 പേപ്പർ സ്റ്റോക്കുകളും ശക്തമായ കാഴ്ചപാടുള്ളവയാണ്.

പക്ക
ബ്രൗൺ, വൈറ്റ് ടിഷ്യു നിർമിക്കുന്ന കമ്പനിയാണ് യാഷ് പേപ്പർ ലിമിറ്റഡ്. ഉയർന്ന പ്രതിയോഹരി വരുമാനമുള്ള കമ്പനി സമീപ കാല ഫലങ്ങളിൽ മികച്ച ത്രൈമാസ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 2 വർഷങ്ങളിലായി മെച്ചപ്പെ RoCE, മികച്ച ലാഭ മാർജിനോടെയുള്ള അറ്റാദായ വളർച്ച എന്നി ഓഹരിക്ക് ഗുണകരമാണ്.
219.45 രൂപയിൽ ലഭ്യമായ ഓഹരി വ്യാഴാഴ്ച 222.55 രൂപയിലെത്തി 52 ആഴ്ചയിലെ പുതിയ ഉയർന്ന വില കുറിച്ചു. 2024 സാമ്പത്തിക വർഷത്തിൽ 116 ശതമാനം റിട്ടേൺ ഓഹരി ഇതുവരെ നൽകി.
ജെനസ് പേപ്പർ ആൻഡ് ബോർഡ്
സ്റ്റീൽ, പേപ്പർ ബിസിനസിൽ ഏർപ്പെട്ട കമ്പനിയാണ് ജെനസ് പേപ്പർ ആൻഡ് ബോർഡ്. ക്രാഫ്റ്റ് പേപ്പറുകൾ, പ്രാക്ടികിൾ ബോർഡ്, മൈൽഡ് സ്റ്റീൽ (എംഎസ്) ഇൻഗോട്ട് എന്നിവ കമ്പനി നിർമിക്കുന്നു. സിഗ്നൽ ലൈനിന് മുകളിലുള്ള MACD ക്രോസ്ഓവർ ബുള്ളിഷ് ട്രെൻഡ് ഉറപ്പാക്കുന്നു.
പ്രമോട്ടർമാർ പ്ലെഡ്ജ് ചെയ്ത ഓഹരികളുടെ എണ്ണം കുറയ്ക്കുന്ന ഓഹരി 52 ആഴ്‌ചയിലെ ഉയർന്ന വിലയ്ക്ക് സമീപമാണുള്ളത്. ഒരു മാസത്തിനുള്ളിൽ 20 ശതമാനത്തിലധികം ഉയർന്ന ഓഹരി 19.65 രൂപയിൽ ലഭിക്കും. 21.80 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. താഴ്ന്ന വില 10 രൂപ. 2024 സാമ്പത്തിക വർഷത്തിൽ ഓഹരി 60 ശതമാനം റിട്ടേൺ നൽകി.
സ്റ്റാർ പേപ്പർ മിൽസ്
പേപ്പറിന്റെയും പേപ്പർ ബോർഡിന്റെയും നിർമാണം, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് സ്റ്റാർ പേപ്പർ മിൽസ് ലിമിറ്റഡ്. അടിസ്ഥാനപരമായി മികച്ച് നിൽക്കുന്ന കമ്പനിക്ക് കടമില്ലാ എന്നത് എടുത്ത് പറയേണ്ടതാണ്. വർധിക്കുന്ന വരുമാനം, കഴിഞ്ഞ 2 പാദങ്ങളിലായി തുടർച്ചയായുള്ള ലാഭം, കഴിഞ്ഞ 2 വർഷമായി മെച്ചപ്പെടുന്ന വാർഷിക അറ്റാദായം എന്നിവ ഓഹരിയുടെ ശക്തമായ നിലവാരം സൂചിപ്പിക്കുന്നു.
അതോടൊപ്പം വിദേശ നിക്ഷേപകരുടെ പങ്കാളിത്തം സ്റ്റാർ പേപ്പർ മിൽസിൽ വർധിക്കുന്നതും ഓഹരിക്ക് ശുഭസൂചനയാണ്. 230.10 രൂപയിൽ ലഭ്യമായ ഓഹരി വ്യാഴാഴ്ച 236.70 രൂപ എന്ന പുതിയ 52 ആഴ്ചയിലെ ഉയർന്ന വില കുറിച്ചു. 129.40 രൂപയാണ് താഴ്ന്ന വില. 58 ശതമാനം റിട്ടേണാണ് നടപ്പ് സാമ്പത്തിക വർഷത്തിൽ ഓഹരി നൽകിയത്.
ഓറിയന്റൽ പേപ്പർ ആൻഡ് ഇൻഡസ്ട്രീസ്
പേപ്പർ, പേപ്പർ കരകൗശല നിർമാണ കമ്പനിയാണ് ഓറിയന്റൽ പേപ്പർ ആൻഡ് ഇൻഡസ്ട്രീസ്. കഴിഞ്ഞ 2 വർഷമായി മെച്ചപ്പെടുന്ന ROE, ROA, ത്രൈമാസ അറ്റാദായത്തിലെ വർധനവ്, കുറഞ്ഞ കടം, കഴിഞ്ഞ 2 വർഷമായി മെച്ചപ്പെടുന്ന വാർഷിക അറ്റാദായം എന്നിവയാണ് ഓഹരിയുടെ ഗുണപരമായ ഘടകങ്ങൾ. 58.25 രൂപയിൽ ലഭ്യമായ ഓഹരി വ്യാഴാഴ്ച 59.80 രൂപയിൽ 52 ആഴ്ചയിലെ ഉയർന്ന വില കുറിച്ചു. നടപ്പ് സാമ്പത്തിക വൿഷം ഓഹരി 57 ശതമാനം ഉയർന്നു.
ശേഷസായി പേപ്പർ ആൻഡ് ബോർഡ്‌സ്
തിരുനെൽവേലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് പൾപ്പ്, പേപ്പർ, പേപ്പർ ബോർഡ് നിർമാണ കമ്പനിയാണ് ശേഷസായി പേപ്പർ ആൻഡ് ബോർഡ്‌സ്. കട രഹിത കമ്പനിയിൽ കഴിഞ്ഞ 2 വർഷമായി പ്രവർത്തനത്തിൽ നിന്നുള്ള പണമൊഴുക്ക് മെച്ചപ്പെടുത്തുന്നുണ്ട്. വാർഷിക അറ്റാദായം കഴിഞ്ഞ 2 വർഷത്ത കണക്കിൽ മെച്ചപ്പെടുന്നുണ്ട്.
വിദേശ നിക്ഷേപകർ ശ്രദ്ധപതിപ്പിച്ചകും ഓഹരിക്ക് ഗുണകരമാണ്. 387.45 രൂപയിൽ ലഭ്യമായ ഓഹരി വ്യാഴാഴ്ച 389.90 രൂപ എന്ന 52 ആഴ്ചയിലെ ഉയർന്ന വില കുറിച്ചു. ഈ സാമ്പത്തിക വർഷം 55 ശതമാനമാണ് ഓഹരി വില ഉയർന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications