കുറഞ്ഞ വിലയും കുറഞ്ഞ വിപണി മൂല്യവുമുള്ള പെന്നി ഓഹരികളിൽ നിക്ഷേപിക്കുന്നത് ലാഭമുണ്ടാക്കാനുള്ള വഴികൾക്കൊപ്പം അപകട സാധ്യതയും തുറക്കുന്നുണ്ട്. റിസ്കെടുക്കാൻ താൽപര്യമുള്ളവരാണ് മൾട്ടിബാഗർ റിട്ടേണുകൾ പ്രതീക്ഷിച്ച് പൊതുവെ പെന്നി ഓഹരികളിൽ നിക്ഷേപിക്കുന്നത്. ഓഹരിയിൽ നിന്ന് മൂലധന നേട്ടം മാത്രമാണ് ഇക്കൂട്ടർ പ്രതീക്ഷിക്കാറുള്ളത്. എന്നാൽ ബോണസ് ഓഹരിയും ലാഭവിഹിതവും പ്രഖ്യാപിച്ച് നിക്ഷേപകർക്ക് ഇരട്ട നേട്ടം നൽകുകയാണ് 10 രൂപയിൽ താഴെ വിലയുള്ള പെന്നി ഓഹരി. വിശദാംശങ്ങൾ അറിയാം.
വിവാന്ത ഇന്‍ഡസ്ട്രീസ്
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് വിവാന്ത ഇൻഡസ്ട്രീസ്. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി കമ്പനി പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസി, ടെക്‌നോളജി സപ്ലൈ, ടേൺകീ പ്രോജക്‌റ്റ് പ്രവർത്തനങ്ങൾ നടത്തുന്നു. പദ്ധതി ആശയം, ഭൂമി സർവേ, പ്രോജക്റ്റ് ഡിസൈൻ, എൻജിനീയറിംഗ്, പ്രൊജക്ട് അപ്രൂവൽ,, സാമ്പത്തിക ആനുകൂല്യങ്ങളും സബ്‌സിഡിയും, പ്രോജക്ട് ഫണ്ടിംഗ് തുടങ്ങിയ ബിസിനസുകൾ കമ്പനിക്കുണ്ട്. സ്റ്റീൽ ഉത്പന്നങ്ങളിലും ഇലക്ട്രോണിക് വസ്തുക്കളിലും വ്യാപാരം നടത്തുന്ന കമ്പനിക്ക് ഓഹരികളിലും സെക്യൂരിറ്റികളിലും ഇടപാടുകളുണ്ട്.
ലാഭവിഹിതം
വിവാന്ത ഇൻഡസ്ട്രീസ് ആദ്യമായാണ് ഓഹരി ഉടമകൾക്ക് ലാഭവിഹിതം പ്രഖ്യാപിക്കുന്നത്. 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 3 ശതമാനം അന്തിമ ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചട്ടുള്ളത്. ഇതുപ്രകാരം 0.03 രൂപ പ്രതിയോഹരി ലാഭവിഹിതമായി ലഭിക്കും. നേരത്തെ ഓഗസ്റ്റ് 2 ആയിരുന്നു ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതിയായി നിശ്ചയിച്ചിരുന്നത്. ഇത് സെപ്റ്റംബര്‍ അഞ്ചിലേക്ക് പുതുക്കി. സെപറ്റംബർ അഞ്ചിനുള്ളിൽ ഓഹരി കെെവശമുള്ളവർക്ക് ലാഭവിഹിതം ലഭിക്കും.

ബോണസ് ഓഹരി
1:4 എന്ന അനുപാതത്തിലാണ് വിവാന്ത ഇന്‍ഡസ്ട്രീസ് ബോണസ് ഇഷ്യു നടത്തുന്നത്. നിലവില്‍ കയ്യിലുള്ള നാല് ഓഹരികള്‍ 1 അധിക ഓഹരികള്‍ ലഭിക്കും. 200 ഓഹരികള്‍ കയ്യിലുള്ളൊരാള്‍ക്ക് 50 എണ്ണം അധികമായി ലഭിക്കും. ബോണസ് ഇഷ്യുവിനുള്ള റെക്കോർഡ് തീയതി നേരത്തെ ഓഗസ്റ്റ് 2 ആയാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് സെപ്റ്റംബർ അഞ്ചിലേക്ക് മാറ്റി.
ഓഹരി വില പ്രകടനം
തിങ്കളാഴ്ച വിവാന്ത ഇന്‍സ്ട്രീസ് ഓഹരികള്‍ 4.84 ശതമാനം ഉയര്‍ന്ന് 5.63 രൂപയിലാണ് ക്ലോസ് ചെയ്തത്. 8.66 രൂപയാണ് 56 ആഴ്ചയിലെ ഉയര്‍ന്നവില. 1.53 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. 56 കോടിയാണ് വിപണി മൂല്യം. മൂന്ന് മാസത്തിനിടെ 21.15 ശതമാനം ഇടിവ് നേരിട്ട ഓഹരി ഒരു വര്‍ഷത്തിനിടെ 221.7 ശതമാനം റിട്ടേണ്‍ നല്‍കി.
2023 ല്‍ ഇതുവരെ 190.21 ശതമാനമാണ് റിട്ടേണ്‍. 3 വര്‍ഷത്തിനിടെ 1776 ശതമാനം റിട്ടേണ്‍ ഓഹരി നല്‍കി.
സാമ്പത്തികം
ജൂണില്‍ അവസാനിച്ച പാദത്തില്‍ വിവാന്ത ഇൻഡസ്ട്രീസിന്റെ വരുമാനം 39 കോടി രൂപയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 56.36 ശതമാനത്തിന്റെ വര്‍ധനവാണ് കമ്പനി ഉണ്ടാക്കിയത്. 2 കോടി രൂപയാണ് കമ്പനിയുടെ ലാഭം. 4 കോടിയാണ് കമ്പനിയുടെ കടം. വാര്‍ഷികാടിസ്ഥനത്തില്‍ 23.41 ശതമാനം ഇടിവാണ് നഷ്ടത്തിലുണ്ടായത്. പ്രമോട്ടർമാർക്ക് കമ്പനിയിൽ മികച്ച ഹോൾഡിംഗ്സുണ്ട്. കമ്പനിയുടെ 42.9 ശതമാനം ഓങരികളും പ്രമോട്ടര്‍മാര്‍ കൈവശം വെയക്കുന്നുണ്ട്. 57.1 ശതമാനംഓഹരികളാണ് പൊതുഓഹരി ഉടമകളുടെ കയ്യിലുള്ളത്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications