ഓഹരി വിലയിലെ വർധനവിനൊപ്പം നിക്ഷേപകർക്കുള്ള അധിക നേട്ടങ്ങളാണ് ലാഭവിഹിതവും ബോണസ് ഓഹരിയും. പണമായി തന്നെ ലഭിക്കുന്നതിനാൽ ലാഭവിഹിതത്തിൽ നിന്ന് ഉടനടി നേട്ടം ഓഹരി ഉടമയ്ക്ക് ലഭിക്കും. അതേസമയം, ബോണസ് ഓഹരികൾ ലഭിക്കുമ്പോൾ കയ്യിലുള്ള ഓഹരികൾ വർധിക്കുന്നതിനാൽ ഓഹരി ഉടമയക്ക് ഓഹരി വില ഉയരുമ്പോഴും ലാഭവിഹിതം പ്രഖ്യാപിക്കുമ്പോഴും അധിക നേട്ടം ലഭിക്കും. ലാഭവിഹിതവും ബോണസ് ഓഹരിയും പ്രഖ്യാപിച്ച 12 രൂപയിൽ താഴെ വിലയുള്ള ഓഹരിയെയാണ് ചുവടെ വിശദമാക്കുന്നത്.
ലാഭവിഹിതവും ബോണസ് ഓഹരിയും
12 രൂപയില്‍ തഴെയുള്ള തപാരിയ ടൂള്‍സ് 2023 മേയ് 30 നാണ് 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 775 ശതമാനം അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് 77.50 രൂപ ഓഹരി ഉടമയ്ക്ക് ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി ജൂണ്‍ 26 ആണ്.
ഇതോടൊപ്പം തപാരിയ ടൂള്‍സ് ജൂണ്‍ 19 തിന് ബോണസ് ഓഹരിയും പ്രഖ്യാപിച്ചിട്ടുണ്ട്. 4:1 അനുപാതത്തിലാണ് കമ്പനി അധിക ഓഹരി നല്‍കുന്നത്. കയ്യിലുള്ള ഒരു ഓഹരിക്ക് 4 ഓഹരികള്‍ അധികമായി ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി ജൂലായ് 11 ആണ്.

ഓഹരി വില
വെള്ളിയാഴ്ച 11.57 രൂപയിലാണ് തപാരിയ ടൂൾസ് ഓഹരികള്‍ ക്ലോസ് ചെയ്ത്. 5 ശതമാനം ഉയര്‍ന്ന ഓഹരികള്‍ അപ്പര്‍സര്‍ക്യൂട്ടിലെത്തി.3.51 കോടി രൂപ വിപണി മൂല്യമുള്ള ഓഹരിയുടെ 52ആഴ്ചയിലെ ഉയര്‍ന്ന വില 12.14 രൂപയും 52 ആഴ്ചയിലെ താഴ്ന്ന വില 10.50 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരി 10 ശതമാനം നേട്ടമാണ് നല്‍കിയത്.
പെന്നി ഓഹരിയില്‍ വമ്പന്‍ ലാഭവിഹിതം
2023 സാമ്പത്തിക വര്‍ഷത്തില്‍ പ്രത്യേക ലാഭവിഹിതമായി 77.50 രൂപയും അന്തിമ ലാഭവിഹിതമായി 77.50 രൂപയുമാണ് കമ്പനി പ്രഖ്യാപിച്ചത്. ഇത് പ്രകാരം 155 രൂപ സാമ്പത്തിക വര്‍ഷത്തില്‍ ലാഭവിഹിതമായി വിതരണം ചെയ്തു. 1,550 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. അതേസമയം കമ്പനിയുടെ ഓഹരികള്‍ ഭൂരിഭാഗവും പ്രമോട്ടര്‍മാര്‍ ഹോള്‍ഡ് ചെയ്യുന്നതിനാല്‍ ലാഭവിഹിതത്തില്‍ വലിയൊരളവും കമ്പനി ഉടമകളിലേക്ക് എത്തും.
70 ശതമാനം ഓഹരി പ്രമോട്ടര്‍മാരും 30 ശതമാനം ഓഹരി പൊതു ഓഹരി ഉടമകളുടെയും കയ്യിലാണ്. പൊതു ഓഹരി ഉടമകളില്‍ ഭൂരിഭാഗവും പ്രൊമോട്ടര്‍മാരുമായി ബന്ധമുള്ളവരാണ്. ഉദാഹരണത്തിന്, സ്പിന്നിംഗ്, നെയ്ത്ത്, തുണിത്തരങ്ങള്‍ എന്നി ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന വീര്‍ എന്റര്‍പ്രൈസസിന് തപാരിയ ടൂള്‍സില്‍ ഏകദേശം 9 ശതമാനം ഓഹരിയുണ്ട്. വീര്‍ എന്റര്‍പ്രൈസസിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് അനില്‍ തപരിയ.
ശ്രീ കാന്ത ദേവി തപരിയ, അനന്ത് തപരിയ, ആര്യമാന്‍ തപരിയ എന്നിവരാണ് മറ്റ് പൊതു ഓഹരി ഉടമകള്‍. കൂടാതെ, പൊതു ഓഹരി ഉടമകളിൽ 17.5 ശതമാനം തപരിയ, ബംഗൂർ കുടുംബാംഗങ്ങളിലാണ്.
തപരായി ടൂൾസ്
ഹാൻഡ് ടൂളുകളുടെ നിർമാണത്തിലും വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് തപരിയ ടൂൾസ്. മഹാരാഷ്ട്രയിലെ നാസികിൽ കമ്പനിക്ക് 42,832 ചതുരശ്ര മീറ്ററിലുള്ള പ്ലാന്റുണ്ട്. സ്ക്രൂ ഡ്രൈവറുകൾ, സൈഡ് കട്ടിംഗ് പ്ലയർ, ലോംഗ് നോസ് പ്ലയർ, സർക്ലിപ്പ് പ്ലയർ, വാട്ടർ പമ്പ് പ്ലയർ, പിൻസർ, വൈസ് ഗ്രിപ്പ് പ്ലയർ, ടൂൾ സെറ്റ് തുടങ്ങിയ ഉത്പ്പന്നങ്ങളാണ് കമ്പനി നിർമിക്കുന്നത്.
സാമ്പത്തികം
തപാരിയ ടൂൾസ് കഴിഞ്ഞ അഞ്ച് വർഷമായി വരുമാനത്തിലും ലാഭ മാർജിനിലും ശക്തമായ വളർച്ച രേഖപ്പെടുത്തുന്നുണ്ട്. 2018-23 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം പ്രതിവർഷം 13.5 ശതമാനം വർദ്ധിച്ച് 764 കോടി രൂപയായി EBITDA ഏകദേശം 35 ശതമാനം മുതൽ 94 കോടി രൂപയായും അറ്റാദായം 39 ശതമാനം മുതൽ 72 കോടി രൂപയായും വർധിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?



Click it and Unblock the Notifications