സെപ്റ്റംബർ പാദത്തിലെ ഷെയർ ഹോൽഡിംഗ് കണക്കുകൾ പുറത്ത് വരുമ്പോൾ പ്രമുഖ നിക്ഷേപകർ വാങ്ങിയതും ഒഴിവാക്കിയതുമായ ഓഹരി വിശദാംശങ്ങളും പുറത്തെത്തുകയാണ്. എയ്‌സ് നിക്ഷേപകരുടെ പോർട്ഫോളിയോ പിന്തുടരുന്ന റീടെയിൽ നിക്ഷേപകർക്ക് പുതിയ ഓഹരികളുടെ വിശദാംശങ്ങൾ ഇതിലൂടെ ലഭിക്കും. വൻകിട നിക്ഷേപകർ കൃത്യമായ പഠനത്തിലൂടെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനാൽ പോർട്ഫോളിയോ അപ്പാടെ പകർത്തുന്നത് സാധാരണ നിക്ഷേപകനെ സംബന്ധിച്ച് ഗുണം ചെയ്യില്ല. മികച്ച നിലവാരമുള്ള ഓഹരിയെ പറ്റി പഠനത്തിന് പോർട്ട്ഫോളിയോ വിശദാംശങ്ങൾ ഉപകാരപ്പെടുത്താം.
സെപ്റ്റംബർ പാദത്തിലെ ഷെയർ ഹോൽഡിംഗ് ഡാറ്റ പ്രകാരം പൊറിഞ്ചു വെളിയത്ത് പുതിയ സ്മോൾകാപ് ഓഹരിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ ഓഹരിയുടെ വിശദാംശങ്ങൾ നോക്കാം.
സിംഗർ ഇന്ത്യ
ഏകദേശം 700 കോടി രൂപയുടെ വിപണി മൂലധനമുള്ള മൈക്രോകാപ് കമ്പനിയാണ് സിംഗർ ഇന്ത്യ. തയ്യൽ ഉൽപ്പന്നങ്ങളും വീട്ടുപകരണങ്ങളും നിർമിക്കുന്ന 2 ബിസിനസ് വിഭാഗങ്ങൾ കമ്പനിക്കുണ്ട്. വിവിധ തരം തയ്യൽ മെഷീനുകളും ഫുഡ് പ്രോസസറുകൾ, ഡ്രൈ അയൺ, സ്റ്റീം അയേണുകൾ, മിക്സർ ഗ്രൈൻഡറുകൾ, സാൻഡ്‌വിച്ച് മേക്കറുകൾ, ടോസ്റ്ററുകൾ, ഹാൻഡ് ബ്ലെൻഡറുകൾ തുടങ്ങിയവയാണ് വീട്ടുപകരങ്ങളും കമ്പനി നിർമിക്കുന്നു.

പുതിയ നിക്ഷേപം
സിംഗർ ഇന്ത്യ ലിമിറ്റഡിൽ സെപ്റ്റംബർ പാദത്തിൽ പുതിയ നിക്ഷേപമാണ് പൊറിഞ്ചു വെളിയത്ത് നടത്തിയത്. പുതിയ ഷെയർ ഹോൽഡിംഗ് ഡാറ്റ അനുസരിച്ച് കമ്പനിയുടെ 6.25 ലക്ഷം ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് വാങ്ങിയത്. കമ്പനിയുടെ ആകെ ഓഹരികളുടെ 1.02 ശതമാനം വരുമിത്. പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ ഭാര്യ രേഖ ജുൻജുൻവാലയും സിംഗർ ഇന്ത്യ ഓഹരികൾ കൈവശം വെക്കുന്നുണ്ട്.
2023 സെപ്തംബർ പാദത്തിലെ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച് കമ്പനിയിൽ 6.95 ശതമാനം ഓഹരി പങ്കാളിത്തം രേഖ ജുൻജുൻവാലയ്ക്കുണ്ട്. കമ്പനിയുടെ 31 ശതമാനം ഓഹരികളാണ് പ്രൊമോട്ടരമാർ കൈവശം വെയ്ക്കുന്നത്.
ഓഹരി പ്രകടനം
പൊറിഞ്ചു വെളിയത്ത് ഓഹരി വാങ്ങിയ വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഓഹരി കുതിപ്പ് തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച ഓഹരി 116.30 രൂപയിൽ 52 ആഴ്ചയിലെ ഉയർന്ന നിലവാരം തൊട്ടു. 57.91 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന വില. 90.05 മടങ്ങാണ് ഓഹരി യുടെ പിഇ അനുപാതം. 44.18 ആണ് സെക്ടറൽ പിഇ. 22.22 രൂപ പ്രതിയോഹരി ബുക്ക് വാല്യുവിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച 111.55 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഒരാഴ്ചയ്ക്കിടെ 9.63 ശതമാനത്തിന്റെ മുന്നേറ്റം ഓഹരി വിലയിലുണ്ടായി. 1 വർഷത്തിനിടെ 54.01 ശതമാനം മുന്നേറിയ ഓഹരി 2023 ൽ ഇതുവരെ 37.23 ശതമാനം മുന്നേറ്റം നടത്തി. മൂന്ന് വർഷം കാത്തിരുന്ന നിക്ഷേപകർക്ക് 293.99 ശതമാനം റിട്ടേണാണ് ഓഹരി നൽകിയത്.
പൊറിഞ്ചു വെളിയത്ത് പോർട്ഫോളിയോ
ഏറ്റവും പുതിയ കോർപ്പറേറ്റ് ഷെയർഹോൾഡിംഗുകൾ പ്രകാരം 17 ഓഹരികളിലാണ് പൊറിഞ്ചു വെളിയത്തിന് നിക്ഷേപമുള്ളത്. ഇവയ്ക്ക് 208.2 കോടിയിലധികം മൂല്യം വരും. പോർട്ഫോളിയോ ഓഹരികളിൽ ഓറിയന്റ് ബെൽ, സോം ഡിസ്റ്റിലറീസ്, സീ മീഡിയ, ഡ്യൂറോപ്ലി ഇൻഡസ്ട്രീസ് എന്നി ഓഹരികൾ ഉൾപ്പെടുന്നു.
ഈയിടെ പൊറിഞ്ചു വെളിയത്ത് കേരള ആയുര്‍വേദയുടെ ഓഹരികൾ സ്വന്തമാക്കിയിരുന്നു. നേരത്തെ നിക്ഷേപമുള്ള കേരള ആയുര്‍വേദയിൽ അധിക ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് ഒക്ടോബർ നാലിന് ബ്ലോക്ക് ഡീലിലൂടെ സ്വന്തമാക്കിയത്. 151.87 രൂപ നിരക്കില്‍ 1,03,231 ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് വാങ്ങിയത്.
ആരാണ് പൊറിഞ്ചു വെളിയത്ത്
വിപണിയിൽ അധികം അറിയപ്പെടാത്ത സ്മോൾകാപ് ഓഹരികളിലെ നിക്ഷേപത്തിലൂടെ ശ്രദ്ധേയനാണ് പൊറിഞ്ചു വെളിയത്ത്. ഓഹരി വിപണി നിക്ഷേപർക്ക് ഇടയിൽ സ്മോൾകാപ് ചക്രവർത്തി എന്നറിയപ്പെടുന്ന പൊറിഞ്ചു വെളിയത്ത്, പോർട്ട്‌ഫോളിയോ മാനേജ്‌മെന്റും ഇതര നിക്ഷേപ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഇക്വിറ്റി ഇന്റലിജൻസിന്റെ സ്ഥാപകനാണ്. നേരത്തെ കൊട്ടക് സെക്യൂരിറ്റീസ്, പരാഗ് പരീഖ് ഫിനാൻഷ്യൽ സർവീസസ് എന്നീ സാമ്പത്തിക സേവന സ്ഥാപനങ്ങളിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?



Click it and Unblock the Notifications