ഓഹരി വിപണിയിൽ കേരള കരയിൽ നിന്നുള്ള മുൻനിര നിക്ഷേപകനാണ് പൊറിഞ്ചു വെളിയത്ത്. പോർട്ട്ഫോളിയോ മാനേജ്മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജൻസ് വഴിയാണ് പൊറിഞ്ചു വെളിയത്ത് നിക്ഷേപങ്ങൾ നടത്തുന്നത്. പൊറിഞ്ചു വെളിയത്തിന്റെ പോർട്ട്ഫോളിയോയിൽ പബ്ലിക്കലി ഹോൾഡ് ചെയ്യുന്ന 16 ഓഹരികൾക്ക് ഇന്ന് 222 കോടി രൂപയോളം മൂല്യമുണ്ട്. അതിനിടെ കേരള കമ്പനിയായ കേരള ആയുർവേദയിൽ നിക്ഷേപം ഉയർത്താനും പൊറിഞ്ചു വെളിയത്ത് തീരുമാനിച്ചിട്ടുണ്ട്. 3 മാസത്തിനിടെ മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരിയിലാണ് നിക്ഷേപം ഉയർത്തുന്നത്.
കേരള ആയുർവേദ
എറണാകുളം ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആയുർവേദ ഉത്പ്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയാണ് കേരള ആയുർവേദ. നിലവില്‍ ആയുര്‍വേദ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന കമ്പനിക്ക് കീഴില്‍ റിസോര്‍ട്ടുകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, അക്കാഡമികള്‍ തുടങ്ങിയവയുണ്ട്. 255 കോടി രൂപ വിപണി മൂല്യമുള്ള സ്മോൾകാപ് കമ്പനിയാണിത്.
തിരഞ്ഞെടുത്ത നിക്ഷേപകര്‍ക്ക് ഓഹരികള്‍ നല്‍കി പണം സമാഹരിക്കുന്ന പ്രിഫറന്‍ഷ്യല്‍ ഇഷ്യു കമ്പനി തീരുമാനിച്ചിട്ടുണ്ട്. 9.49 ലക്ഷം ഓഹരികള്‍ അനുവദിച്ചുകൊണ്ട് 21.83 കോടി രൂപയാണ് കേരള ആയുര്‍വേദ ഇതുവഴി സമാഹരിക്കുന്നത്. 10 രൂപ മുഖ വിലയുള്ള ഓഹരികള്‍ 220 രൂപ പ്രീമിയത്തില്‍ 230 രൂപയ്ക്കാണ് വില്‍പ്പന നടത്തുക. വിപണി വിലയേക്കാൾ 5 ശതമാനത്തോളം കുറവാണ് ഈ വില.

അധിക ഓഹരികൾ വാങ്ങുന്നു
തിരഞ്ഞെടുത്ത നിക്ഷേപകര്‍ക്ക് ഓഹരികള്‍ നല്‍കി പണം സമാഹരിക്കുന്ന പ്രിഫറന്‍ഷ്യല്‍ ഇഷ്യു വഴി രണ്ട് കോടി രൂപ നിക്ഷേപിക്കാനാണ് പൊറിഞ്ചു വെളിയത്തിന്റെ തീരുമാനം. പുതിയ നിക്ഷേപം വഴി അധികമായി 87,000 ഓഹരികള്‍ സ്വന്തമാക്കും. ഇതോടെ കേരള ആയുര്‍വേദയിൽ പൊറിഞ്ചു വെളിയത്തിന്റെ ഓഹരി പങ്കാളിത്തം 5.17 ശതമാനമായി ഉയരും. ഡിസംബര്‍ 20ന് നടക്കുന്ന ഓഹരിയുടമകളുടെ യോഗത്തിനു ശേഷമായിരിക്കും ഓഹരി ഇഷ്യു അനുവദിക്കുക.
ഓഹരി വിഹിതം ഉയരും
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് പൊറിഞ്ചു വെളിയത്ത് കേരള മള്‍ട്ടിബാഗര്‍ ഓഹരിയില്‍ പങ്കാളിത്തമുയര്‍ത്തുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിന് പൊറിഞ്ചു വെളിയത്ത് കേരള ആയുർവേദയിൽ ഓഹരി പങ്കാളിത്തം ഉയർത്തിയിരുന്നു. 3.18 ശതമാനമായിരുന്ന ഓഹരി പങ്കാളിത്തം ഇതോടെ 4.16 ശതമാനയി ഉയർന്നിരുന്നു.
ഒക്ടോബർ നാലിന് 151.87 രൂപ നിരക്കില്‍ 1,03,231 ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് വാങ്ങിയത്. നിലവില്‍ 13 കോടി രൂപയാണ് പൊറിഞ്ചു വെളിയത്തിന് കേരള ആയുര്‍വേദയിലുള്ള ഓഹരികളുടെ വിപണി മൂല്യം. ട്രെൻഡ്ലൈൻ ഡാറ്റ പ്രകാരം 2017 ഡിസംബർ പാദം മുതൽ പൊറിഞ്ചു വെളിയത്തിന് കേരള ആയുർവേദയിൽ നിക്ഷേപമുണ്ട്.
ഓഹരി വില, പ്രകടനം
വെള്ളിയാഴ്ച 2 ശതമാനം നേട്ടത്തോടെ 242.40 രൂപയിലാണ് കേരള ആയുർവേദ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. 255 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില. 75.70 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
ഓഹരി പ്രകടനം നോക്കിയാൽ ഹ്രസ്വകാലം കൊണ്ട് മൾട്ടിബാഗർ റിട്ടേൺ നേടിയതായി കാണാം. 108.88 ശതമാനമാണ് മൂന്ന് മാസത്തിനിടെ ഓഹരി ഉയർന്നത്. 2023 ൽ ഇതുവരെ 129.11 ശതമാനം മുന്നേറിയ ഓഹരി ഒരു വര്‍ഷത്തിനുള്ളില്‍ 186.69 ശതമാനവും ഉയർന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications