ഇന്ത്യൻ ആഭ്യന്തര വിപണി എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ്. വ്യാഴാഴ്ച എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് കുതിച്ച നിഫ്റ്റിയും സെൻസെക്സും വെള്ളിയാഴ്ച 18,826ലും 63,384 നിലവാരത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണികൾ എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് തിരിച്ചെത്തിയതോടെ നിക്ഷേപകർ മികച്ച നേട്ടം കൊയ്യാൻ സാധ്യതയുള്ള മൾട്ടിബാഗർ ഓഹരികളെ തിരയുകയാണ്. നിലവിലെ വിപണി സാഹചര്യത്തിൽ ലാർജ് കാപ് മുതൽ സ്മോൾ കാപ് വരെയുള്ള ഓഹരികളെ പരിഗണിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഓഹരി വിപണിയില്‍ സെലിബ്രേറ്റി നിക്ഷേപകനായ പൊറിഞ്ചു വെളിയത്ത് നിലവിലെ സാഹചര്യത്തിൽ മൾട്ടിബാഗർ റിട്ടേൺ നൽകാൻ സാധിക്കുന്ന ഓഹരി പരിചയപ്പെുത്തുന്നുണ്ട്. സ്‌മോള്‍ കാപ് ഓഹരികളുടെ ചക്രവർത്തിയെന്നറിയപ്പെടുന്ന അദ്ദേഹം അധികം അറിയപ്പെടാത്തതും എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ളതുമായ അണ്ടർ വാല്യൂഡ് ഓഹരി വാങ്ങുക എന്ന തന്ത്രമാണ് പിന്തുടരുന്നത്. കൊച്ചി ആസ്ഥാനമായി ഇക്വിറ്റി ഇന്റലിജൻസിലെ പൊറിഞ്ചു വെളിയത്ത് നേട്ടം കാണുന്ന ഓഹരി വിശദമായി പരിശോധിക്കാം.
റെസ്റ്റോറന്റ് ബ്രാൻഡ്സ് ഏഷ്യ
വലിയ നിക്ഷേപ അവസരമായി പൊറിഞ്ചു വെളിയത്ത് കാണുന്നത് റെസ്റ്റോറന്റ് ബ്രാൻഡ്സ് ഏഷ്യയെ (ആർബിഎ) ഓഹരിയാണ്. ബർഗർ കിംഗ് ഉൾപ്പെടെയുള്ള റെസ്റ്റോറന്റുകളുടെ ശൃംഖലയുള്ള കമ്പനിയാണ് റെസ്റ്റോറന്റ് ബ്രാൻഡ്സ് ഏഷ്യ. രാജ്യത്തെ 60 നഗരങ്ങളിലായി ഒമ്പത് സബ് ഫ്രാഞ്ചൈസി റെസ്റ്റോറന്റുകൾ ഉൾപ്പെടെ ഏകദേശം 315 റെസ്റ്റോറന്റുകളുടെ ശൃംഖല കമ്പനിക്കുണ്ട്.

2023 ൽ പൊതുവെ കാര്യമായ നേട്ടമൊന്നും ഓഹരി വിലയിലുണ്ടായിട്ടില്ല. 3.59 ശതമാനം നഷ്ടമാണ് 2023ൽ ഇതുവരെയുള്ള പ്രകടനം. കഴിഞ്ഞ ഒരു വർഷ കാലയളവിൽ കാലയളവിൽ വെറും 10 ശതമാനം റിട്ടേണാണ് ഓഹരി നൽകിയത്. വെള്ളിയാഴ്ച 110.20 രൂപയിൽ ക്ലോസ് ചെയ്ത ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 137.80 രൂപയാണ്. 52 ആഴ്ചയിലെ താഴ്ന്ന വില 84.50 രൂപയാണ്.
വളരാൻ സാധ്യത
കഴിഞ്ഞ കുറച്ച് വർഷങ്ങളായി റസ്റ്റോറന്റ് ബ്രാൻഡ്സ് ഏഷ്യ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിലും വളരെ വേഗത്തിൽ വളരാനും ഭാവിയിൽ ക്യാഷ് ഫ്ളോ സൃഷ്ടിക്കാനും സാധിക്കുമെന്നാണ് പൊറിഞ്ചു വെളിയത്തിന്റെ നിരീക്ഷണം. 107-108 രൂപയിൽ ഓഹരികൾ മികച്ച അവസരമാണെന്നും കാത്തിരിക്കാമെന്നും അദ്ദേഹം പറയുന്നു.
പൊറിഞ്ചു വെളിയത്തിന്റെ പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സർവീസിലും എഐഎഫിലും ഈ ഓഹരിയിൽ നിക്ഷേപമുണ്ട്. നിലവിൽ ഏകദേശ 5,000 കോടി രൂപ വിപണി മൂല്യമുള്ള കമ്പനി 20,000 കോടി രൂപ വരെ പോകാനുള്ള സാധ്യതയുണ്ടെന്നാണ് പൊറിഞ്ചു വെളിയത്തിന്റെ നിരീക്ഷണം.
മറ്റു ഓഹരികൾ
മൾട്ടിബാഗർ സ്റ്റോക്കുകൾക്ക് അടുത്ത മാസത്തേക്ക് ചില മികച്ച നിക്ഷേപ ആശയങ്ങളും വിദഗ്ധർ മുന്നോട്ട് വെയ്ക്കുന്നുണ്ട്. സ്വതന്ത്ര അനലിസ്റ്റായ ഷാഹിന മുക്കാദം സ്മോൾകാപ് ഓഹരിയായ വാദിലാൽ ഇൻഡസ്ട്രീസിനെ ശുപാർശ ചെയ്യുന്നുണ്ട്. എയുഎം ക്യാപ്പിറ്റലിന്റെ രാജേഷ് അഗർവാളിന്റെ നിർദ്ദേശത്തിൽ പൈപ്പ്-ട്യൂബ് കമ്പനിയായ ആസ്ട്രൽ പോളി ഓഹരികൾ വാങ്ങാം. നിലവിൽ 1,960 രൂപ വിലയുള്ള ഓഹരികൾ 1 വർഷത്തിനുള്ളിൽ 2,300 രൂപ നിലവാരത്തിലെത്താം എന്നാണ് രാജേഷ് അഗർവാളിന്റെ നിർദ്ദേശം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications