അമേരിക്കയിലെ കടമെടുപ്പ് പരിധിയിൽ സമവായായതും ആഗോള വിപണികൾ നേട്ടത്തിലേക്ക് വന്നതും ഇന്ത്യൻ വിപണിയിൽ വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ നേട്ടം കാണിച്ചു. ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് എത്തിയ തിങ്കളാഴ്ച നിഫ്റ്റിയും സെൻസെക്സും സർവകാല ഉയർന്ന നിലവാരത്തിന് അടുത്താണ് ട്രേഡ് ചെയ്യുന്നത്.
ബാങ്ക് നിഫ്റ്റി 44,483.35 എന്ന പുതിയ നിലവാരത്തിലെത്തി. നിഫ്റ്റി തിങ്കളാഴ്ച 18,641 എന്ന ഇൻട്രാഡേ ഉയർന്ന നിലയിലെത്തി. എക്കാലത്തെയും ഉയർന്ന നിലയായ 18,887.60 ലെവലിൽ നിന്ന് 1.4 ശതമാനം കുറവാണിത്. സെൻസെക്‌സും ഇൻട്രാഡേ ഉയർന്ന നിലയായ 63,026 ലെത്തി. ഉയർന്ന മാർക്കായ 63,583 ൽ നിന്ന് 557 പോയിന്റ് താഴേയാണിത്.
സൂചികകളിൽ നിന്ന് മാറി ഓഹരികളിലേക്ക് വന്നാൽ 20 ശതമാനം ഉയർന്ന് തുടർച്ചയായ രണ്ടാം ദിവസവും അപ്പർ സർക്യൂട്ട് തൊട്ട ഓഹരിയാണ് വിപണിയിലെ താരം. ന്യൂക്ലിയസ് സോഫ്റ്റ്വെയർ എക്‌സ്‌പോർട്ട് ഓഹരികൾ തിങ്കളാഴ്ച രാവിലെ തന്നെ 971.15 രൂപയിലെത്തി. മികച്ച പാദഫലമാണ് ഓഹരിക്ക് താങ്ങായത്.

ന്യൂക്ലിയസ് സോഫ്റ്റ്വെയർ എക്‌സ്‌പോർട്ട് ലിമിറ്റഡ്
ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് മേഖലയിൽ സോഫ്റ്റ്‍വെയർ സേവനങ്ങൾ നൽകുന്നൊരു ഒരു ഇന്ത്യൻ ഐടി കമ്പനിയാണ് ന്യൂക്ലിയസ് സോഫ്റ്റ്വെയർ എക്‌സ്‌പോർട്ട് ലിമിറ്റഡ്. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 50 ലധികം രാജ്യങ്ങളിലെ 200 ലധികം ധനകാര്യ സ്ഥാപനങ്ങൾക്ക് സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകുന്നു.
റീട്ടെയിൽ ലെൻഡിംഗ്, കോർപ്പറേറ്റ് ബാങ്കിംഗ്, ക്യാഷ് മാനേജ്‌മെന്റ്, മൊബൈൽ, ഇൻറർനെറ്റ് ബാങ്കിംഗ്, ഓട്ടോമോട്ടീവ് ഫിനാൻസ് തുടങ്ങിയ മേഖലകളിലാണ് കമ്പനിയുടെ സേവനം. 2,66.77 കോടി രൂപയാണ് വിപണി മൂല്യം.
തുടരെ അപ്പർ സർക്യൂട്ടിൽ
ന്യൂക്ലിയസ് സോഫ്റ്റ്‌വെയർ എക്‌സ്‌പോർട്ട്‌സ് ഓഹരികൾ തുടർച്ചയായ രണ്ടാം ദിവസമാണ് അപ്പർ സർക്യൂട്ടിലെത്തുന്നത്. മേയ് 29-ന് 949.50 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരികൾ വെള്ളിയാഴ്ചയിലെ ക്ലോസിംഗ് വിലയായ 809.30 രൂപയിൽ നിന്ന് 20 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് പരിധിയായ 971.15 രൂപയിലെത്തി. ഇത് കമ്പനിയുടെ 52 ആഴ്‌ചയിലെ പുതിയ ഉയർന്ന നിരക്കാണ്. തിങ്കളാഴ്ച 161.85 രൂപയാണ് ഓഹരി വിലയിലുണ്ടായ മുന്നേറ്റം.
മേയ് 26 വെള്ളിയാഴ്ച നാലാം പാദഫലം വന്നതിന് പിന്നാലെ ഓഹരികൾ അപ്പർ സർക്യൂട്ടിലെത്തിയിരുന്നു. വെള്ളിയാഴ്ച ഓഹരികൾ 20 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടായ 809.30 രൂപയിലാണ് ക്ലോസ് ചെയ്തത്. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 355.10 രൂപയാണ്.
മികച്ച പാദഫലം
ഓഹരിയുടെ തുടരെയുള്ള കുതിപ്പിന് കാരണം 2023 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിലെ ശക്തമായ റിസൾട്ടണ്. ന്യൂക്ലിയസ് സോഫ്റ്റ്വെയർ എക്‌സ്‌പോർട്ട് നാലാം പാദത്തിൽ ലാഭത്തിൽ കുതിപ്പുണ്ടാക്കി. കമ്പനിയുടെ അറ്റാദായം മുൻ വർഷത്തെ നാലാം പാദത്തിലെ 18.29 കോടി രൂപയിൽ നിന്ന് 67.65 കോടി രൂപയായി ഉയർന്നു. 76 ശതമാനം വളർച്ചയാണ് ലാഭത്തിലുണ്ടായിരിക്കുന്നത്. വരുമാനം മുൻപാദത്തേക്കാൾ 22 ശതമാനം വളർന്ന് 206 കോടി രൂപയായി.
2023 സാമ്പത്തിക വർഷത്തിൽ മൊത്തത്തിലുള്ള പ്രകടനം നോക്കുമ്പോൾ വരുമാനം 27 ശതമാനം വർധിച്ച് 634.46 കോടി രൂപയായി. ലാഭം 2023-ൽ മൂന്നിരട്ടിയായി 128 കോടി രൂപയിലെത്തി. 6.67 രൂപയായിരുന്ന പ്രതിയോഹരി വരുമാനം (ഇപിഎസ്) വർഷാടിസ്ഥാനത്തിൽ 278.86 ശതമാനം ഉയർന്ന് നാലാം പാദത്തിൽ 25.27 രൂപയായി. മികച്ച പാദഫലത്തിന് പിന്നാലെ ഓഹരി ഉടമകൾക്ക് ന്യൂക്ലിയസ് സോഫ്റ്റ്വെയർ എക്‌സ്‌പോർട്ട് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയോഹരി 10 രൂപ ലാഭവിഹിതം ലഭിക്കും.
ഓഹരി പ്രകടനം
കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഓഹരികൾ മൾട്ടിബാഗർ റിട്ടേൺ നൽകിയിട്ടുണ്ട്. 2022 നവംബർ 29 ന് 383.95 രൂപയായിരുന്ന ഓഹരി വില 2023 മേയ് 26 ന് 809.3 രൂപയായി ഉയർന്നു, ഇത് ആറ് മാസത്തെ ഹോൾഡിംഗ് കാലയളവിൽ ഏകദേശം 110 ശതമാനം വർധനവാണ് ഓഹരി വിലയിലുണ്ടായത്. അതേസമയം, ഒരാഴ്ചയ്ക്കിടെ 52.68 ശതമാനം റിട്ടേണാണ് ഓഹരി നൽകിയത്. 2023 ൽ ഇതുവരെ 148.38 ശതമാനം എന്ന മൾട്ടിബാഗർ റിട്ടേണാണ് ഓഹരി നൽകിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു



Click it and Unblock the Notifications