റെയിൽവെ ഓഹരികളിലേക്ക് നോക്കിയാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച റിട്ടേണാണ് നൽകിയിട്ടുള്ളത്. പരിചിതമായ റെയിൽ വികാസ് നിഗം ലിമിറ്റഡ് മാത്രം 1 വർഷ കാലയളവിൽ 293.75 ശതമാനം മുന്നേറി. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ ഏറ്റവും കൂടുതൽ ഗുണഭോക്താവ് റെയിൽവേ മേഖലയായിരുന്നു. ഇന്ത്യൻ റെയിൽവേയ്‌ക്കായി 2.4 ട്രില്യൺ രൂപയാണ് കേന്ദ്ര സർക്കാർ മാറ്റിവെച്ചത്.
അടുത്ത 20-25 വർഷത്തിനുള്ളിൽ ഏകദേശം 1 ലക്ഷം കിലോമീറ്റർ പുതിയ പാത നിർമിക്കാനുള്ള പദ്ധതിക്ക് ഈ ഫണ്ടിന്റെ ഒരു ഭാഗം വിനിയോഗിക്കും. ഒരു മേഖല വളരുമ്പോൾ സ്വാഭാവികമായും അതാത് മേഖലയിൽ ഏർപ്പെടുന്ന കമ്പനികളുടെ ഓഹരികൾക്കും ഗുണം ഉണ്ടാകും. റെയിൽവെ സെക്ടറിൽ ഉറങ്ങി കിടക്കുന്ന ഓഹരികൾ ധാരളാമാണ്. ഈ മുന്നേറ്റത്തിന്റെ ഗുണം ലഭിക്കാൻ സാധ്യതയുള്ള ചില ഓഹരികളെ പരിചയപ്പെടാം.

ജുപ്പിറ്റർ വാഗൺ
കൊൽക്കത്ത ആസ്ഥാനമായ റെയിൽവേ വാഗണുകൾ, പാസഞ്ചർ കോച്ചുകൾ, വാഗൺ ഘടകങ്ങൾ, കാസ്റ്റിംഗുകൾ എന്നിവ നിർമിക്കുന്ന സ്വകാര്യ കമ്പനിയാണ് ജുപ്പിറ്റർ വാഗൺ. ഇന്ത്യൻ റെയിൽവേയോടൊപ്പം മറ്റ് നിരവധി സ്വകാര്യ കമ്പനികളും ജുപ്പീറ്റർ വാഗണിന്റെ ഉപഭോക്താക്കലാണ്.
അമേരിക്കൻ അസോസിയേഷൻ ഓഫ് റെയിൽവേയുടെ അംഗീകാരം നേടിയ ഇന്ത്യൻ കമ്പനി കൂടിയാണിത്. വാഗാൺ കൂടാതെ ഹൈ എൻഡ് ബ്രേക്ക് സിസ്റ്റം, അഗ്നിശമന വാഹനങ്ങൾ, ഖരമാലിന്യ സംസ്കരണ വാഹനങ്ങൾ, മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു)/ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് എന്നിവയും കമ്പനി നിർമിക്കുന്നുണ്ട്.
2023 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വിൽപ്പന 75.5 ശതമാനം വർധിച്ച് 20,682.5 മില്ല്യൺ രൂപയിലെത്തി. വിൽപ്പന വോളിയം ഉയർന്നത് ലാഭത്തിലും വർധനവുണ്ടാക്കി. അറ്റാദായം 152 ശതമാനം ഉയർന്ന് 1,252.8 മില്യൺ രൂപയിലെത്തി. 10,800 കോടി രൂപ വിപണി മൂല്യമുള്ള സ്മോൾ കാപ് ഓഹരി 354.67 ശതമാനം റിട്ടേണാണ് ഒരു വർഷത്തിനിടെ നൽകിയത്. 2023 ൽ ഇതുവരെ 196.68 ശതമാനം മുന്നേറ്റവും ഓഹരി വിലയിലുണ്ടായി. വെള്ളിയാഴ്ചയിലെ ക്ലോസിംഗ് വില 272.35 രൂപയാണ്.
കെർണക്സ് മെെക്രോസിസ്റ്റം
റെയിൽവേ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുമ്പോൾ നേട്ടം ഉണ്ടാക്കുന്നൊരു കമ്പനിയാണ് കെർണക്സ് മൈക്രോസിസ്റ്റംസ്. ഗതാഗത സംബന്ധമായ ഉപകരണങ്ങളും സേവനങ്ങളുമാണ് കമ്പനി നൽകുന്നത്. ഒഡീഷ ട്രെയിൻ അപകടത്തിന് ശേഷം കവാച്ച് സംവിധാനം നടപ്പിലാക്കുന്നത് വേഗത്തിലാക്കാനുള്ള സർക്കാർ തീരുമാനത്തിന് ശേഷമാണ് ഈ സ്റ്റോക്ക് ശ്രദ്ധാകേന്ദ്രമായത്. ട്രെയിൻ കൂട്ടിയിടി ഒഴിവാക്കനുള്ള സംവിധാനങ്ങൾ നിർമിക്കുന്ന കമ്പനിയാണിത്. ആന്റി-കൊളിഷൻ സിസ്റ്റം നിർമ്മാണത്തിനുള്ള പ്രത്യേക ലൈസൻസ് കമ്പനിക്കുണ്ട്.
ഇന്ത്യൻ റെയിൽവേയോടൊപ്പം മറ്റു റെയിൽവേകളുമായും കെർണക്സ് മൈക്രോസിസ്റ്റംസിന് വിവിധ പദ്ധതികളുണ്ട്. 609 കോടി രൂപയാണ് ഓഹരിയുടെ വിപണി മൂല്യം. 66.93 ശതമാനം റിട്ടേണാണ് ഓഹരി ഒരു വർഷത്തിനിടെ ഉണ്ടാക്കിയത്. 2023 ൽ ഇതുവരെ 42.63 ശതമാനം മുന്നേറിയ ഓഹരി വെള്ളിയാഴ്ച 393.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ
ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി) ഇന്ത്യൻ റെയിൽവേയ്‌ക്കോ റെയിൽവേ മന്ത്രാലയത്തിന്റെ വൻകിട പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക സഹായം എത്തിക്കുന്ന കമ്പനിയാണ്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വിദേശ വിപണിയിൽ നിന്നും കമ്പനി ഫണ്ട് സ്വരൂപിക്കുന്നു.
ഈ പണം ഉപയോഗിച്ച് നിർമിച്ചവ റെയിൽവെയ്ക്കോ റെയിൽ മന്ത്രാലയത്തിന് കീഴിലുള്ള മറ്റു കമ്പനികൾക്കോ പാട്ടത്തിന് നൽകിയാണ് കമ്പനി വരുമാനം ഉണ്ടാക്കുന്നത്. റെയിൽവെ വികസനത്തിനായി പണം സ്വരൂപിക്കുക എന്നതാണ് കമ്പനിയുടെ ഏക ലക്ഷ്യം. സർക്കാറിൽ നിന്ന് റെയിൽവെയിലേക്ക് ഗണ്യമായ നിക്ഷേപം എത്തുന്നത് ഐആർഎഫ്‌സിയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്.
ഒഎഫ്എസ് വഴി സർക്കാർ ഓഹരി വിൽക്കും എന്ന വാർത്തയ്ക്ക് പിന്നാലെ ഓഹരി 8 ശതമാനത്തോളം ഇടിഞ്ഞിരുന്നു. 61,748 കോടി രൂപ വിപണി മൂല്യമുള്ള ഓഹരി 1 വർഷത്തിനിടെ 120.79 ശതമാനം മുന്നേറ്റമാണ് നടത്തിയത്. വെള്ളിയാഴ്ചയിലെ ക്ലോസിംഗ് വില 47.25 രൂപയാണ്.
റെയിൽ വികാസ് നിഗം ലിമിറ്റഡ്
ഇന്ത്യൻ റെയിൽവെയുടെ ഗതാഗത അടിസ്ഥാന സൗകര്യ വികസനങ്ങൾ നടത്തുന്ന നിർമാണ വിഭാഗമാണ് റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ). പദ്ധതി വികസനം, ധനസഹായം, റെയിൽ സംബന്ധമായ അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കൽ എന്നി ജോലികൾ കമ്പനി നടപ്പിലാക്കുന്നു.
ഇന്ത്യൻ റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത് കമ്പനിക്ക് വളർച്ചാ അവസരങ്ങൾ നൽകും. സർക്കാർ നിർമാണ യൂണിറ്റുകളുടെയും ട്രെയിൻ സെറ്റ് ഡിപ്പോകളുടെയും നവീകരണം, വന്ദേ ഭാരത് ട്രെയിൻ സെറ്റുകളുടെ നിർമാണം, പരിപാലനം എന്നിവയ്ക്കുള്ള കരാർ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
മുംബൈ മെട്രോ ലൈൻ 2ബിയുടെ നിർമാണം, ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷനിൽ നിന്ന് രണ്ട് വ്യത്യസ്ത ഓർഡറുഖൾ, സൂറത്ത് മെട്രോ ഫേസ് 1 എന്നിങ്ങനെ നിരവധി ഓർഡറുകൾ കമ്പനിയും കമ്പനി ഉൾപ്പെടുന്ന കൺസേർഷ്യവും നേടിയിട്ടുണ്ട്. 25,614 കോടി രൂപ വിപണി മൂല്യമുള്ള ഓഹരി 122.90 രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഒരു വർഷത്തിനിടെ 293.75 ശതമാനം മുന്നേറിയ ഓഹരി 2023 ൽ ഇതുവരെ 80 ശതമാനം മുന്നേറ്റം നടത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications