വലിയ കുതിപ്പിലേക്ക് ഉയർന്നതിന് ശേഷമാണ് വെള്ളിയാഴ്ച ഓഹരി വിപണി ചെറുതായി ഇടിഞ്ഞത്. 15.44 പോയിൻറ് താഴ്ന്ന് 73,142.80 തിൽ സെൻസെക്സും 4.75 പോയിൻറ് നഷ്ടത്തിൽ 22,212.70 തിൽ നിഫ്റ്റിയും വിപണി ക്ലോസ് ചെയ്തു. എന്നാൽ വലിയ ആത്മവിശ്വാസത്തിലാണ് ഓഹരി വിപണിയുള്ളത്. ഫെബ്രുവരി അവസാനത്തോടെ വാങ്ങൽ വശത്ത് കൂടുതൽ ട്രാക്ഷൻ കാണാനും നിഫ്റ്റി കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്നുമാണ് വിപണി വിദഗ്ധനായ രാജേഷ് പാൽവിയ പറയുന്നത്. നിഫ്റ്റി 22,400 മുതൽ 24,500 പോയിൻറ് വരെ ഉയർന്നേക്കുമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.
ബാങ്കിംഗ് മേഖലയിലെ ചാഞ്ചാട്ടം
കഴിഞ്ഞ ആഴ്ചയിൽ നിരന്തരമായ ചാഞ്ചാട്ടങ്ങളുണ്ടായത് ബാങ്കിംഗ് മേഖലയിലെ ഓഹരികളിലാണ്. നിഫ്റ്റി ബാങ്ക് സെക്‌ടർ 1% ഉയർന്നു, നിഫ്റ്റി പിഎസ്‌യു ബാങ്ക് സെക്‌ടർ ഏകദേശം 1% ഇടിഞ്ഞു, പൊതുമേഖലാ ബാങ്കുകൾ പിന്നോക്കം പോയതിനും ഓഹരി വിപണി സാക്ഷിയായി. അതേ സമയം സ്വകാര്യ ബാങ്കുകൾ പൊതുവിൽ മുന്നേറ്റത്തിലാണ് വിപണി അവസാനിപ്പിച്ചത്.

ഏത് ഓഹരി തെരഞ്ഞെടുക്കണം..?
അടുത്ത ദിവസങ്ങളിൽ സ്വകാര്യ ബാങ്കുകളുടേയൊ പൊതുമേഖലാ ബാങ്കുകളുടേയൊ ഓഹരി വാങ്ങണമെന്ന് ചിന്തിക്കുന്നവർക്ക് സ്വാകാര്യ ബാങ്കുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് വിപണി വിദഗ്ധനായ രാജേഷ് പാൽവിയ വ്യക്തമാക്കുന്നു. മിക്ക ബാങ്കിംഗ് സ്റ്റോക്കുകളും അസ്ഥിരമായിരുന്നു. അതേ സമയം മൊത്തത്തിലുള്ള ചാഞ്ചാട്ടത്തെ വിശകലനം ചെയ്യുമ്പോൾ ഐസിഐസി ബാങ്കാണ് മികച്ച തെരഞ്ഞെടുപ്പ്. ഐസിഐസി ബാങ്കിൻറെ ഓഹരി ഘടന ബുള്ളിഷ് ആണ്. ഓഹരി ഉയരുമ്പോൾ ചെറിയ സമ്മർദ്ദം ഉണ്ടായെങ്കിലും വീഴാതെ പിടിച്ചു നിൽക്കാൻ കമ്പനിയുടെ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. ഓഹരി മുന്നേറ്റം 1120 മുതൽ 1140 വരെ പോകാൻ സാധ്യതയുണ്ടെന്നാണ് രാജേഷ് പാൽവിയ വിലയിരുത്തുന്നത്.
പൊതുമേഖലയിൽ കാനറ ബാങ്ക്
പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളിലും കഴിഞ്ഞ ആഴ്ച ചാഞ്ചാട്ടങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ദീർഘകാലത്തെ പ്രവർത്തനം വിലിയിരുത്തുമ്പോൾ മിക്ക പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളും ഇപ്പോഴും അവരുടെ ബ്രേക്ക്ഔട്ട് ലെവലിന് മുകളിലാണ്. ഒരു പക്ഷെ 555-560 രൂപയിലേക്ക് കാനറാ ബാങ്കിൻറെ ഓഹരി താഴുകയാണെങ്കിൽ അപ്പോൾ വാങ്ങുന്നതാണ് നല്ലത്. ഭാവിയിൽ അത് 640 മുതൽ 650 വരെ ഉയർന്നേക്കാം. അതേ സമയം സ്റ്റോപ്പ് ലോസ് 535ൽ നിലനിർത്താം.
പഞ്ചാബ് നാഷണൽ ബാങ്ക്
പൊതുമേഖല ബാങ്കുകളിൽ മുന്നേറ്റമുണ്ടാക്കാൻ സാധ്യതയുള്ള മറ്റൊരു ഓഹരി പഞ്ചാബ് നാഷണൽ ബാങ്കിൻറേതാണ്. കമ്പനിയുടെ ഓഹരി വളരെ ഇടുങ്ങിയ പരിധിയിലാണ് ഏകീകരിക്കുന്നത്, ബാങ്ക് നിഫ്റ്റി അല്ലെങ്കിൽ ബാങ്കിംഗ് സ്റ്റോക്കുകൾ ഒരു നിശ്ചിത തലത്തിൽ തുടർന്നാൽ ബാങ്ക് അതിൻറെ മികച്ച പ്രകടനവും സാധ്യമായ ലക്ഷ്യവും കൈവരിക്കും. 145 മുതൽ 150 വരെ ഓഹരി വില ഉയരാം. അതേ സമയം സ്റ്റോപ്പ് ലോസ് 122-ൽ ക്രമീകരിക്കണം. വരുന്ന ആഴ്ച മുന്നേറ്റം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധനായ രാജേഷ് പാൽവിയ വിലയിരുത്തുന്ന ചില ഓഹരികൾ കൂടി പരിചയപ്പെടാം.
1. ജെ.എസ്.ഡബ്ല്യു എനർജി( Jsw energy )
ജെഎസ്.ഡബ്ല്യു ഗ്രൂപ്പിന് കീഴിൽ വൈദ്യുത ഉത്പാദനം, പ്രക്ഷേപണം, വ്യാപാരം എന്നിവ നടത്തുന്ന കമ്പനിയാണ് ജെഎസ്ഡബ്ലു എനർജി. കഴിഞ്ഞ ദിവസങ്ങളിൽ ഓഹരി വിലയിൽ മുന്നേറ്റമുണ്ടാക്കാൻ ജെ.എസ്.ഡബ്ല്യു എനർജിക്ക് കഴിഞ്ഞു. മൊത്തത്തിലുള്ള ഘടന നോക്കുമ്പോൾ, സ്റ്റോക്ക് അപ്‌ട്രെൻഡിലാണ്. അതോടൊപ്പം എക്കാലത്തേയും മികച്ച മുന്നേറ്റമാണ് കമ്പനിയുടെ ഓഹരി കാണിക്കുന്നതും. അതുകൊണ്ടു തന്നെ ആ മുന്നേറ്റം വരുന്ന ആഴ്ചയും ജെ.എസ്.ഡബ്ല്യു എനർജി തുടർന്നേക്കുമെന്നാണ് വലിയിരുത്തൽ.
നിലവിലെ ഓഹരി വില - 508 രൂപ
ടാർഗെറ്റ് വില - 540 രൂപ
സ്റ്റോപ്പ് ലോസ് - 495 രൂപ
2. ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ് ( Godrej Properties Ltd )
റിയൽ എസ്റ്റേറ്റ് മേഖയിൽ നിന്നും വരുന്ന ആഴ്ച മുന്നേറ്റമുണ്ടാക്കുമെന്ന് വലിയിരുത്തുന്ന ഓഹരി ഗോദ്‌റെജ് പ്രോപ്പർട്ടിയുടേതാണ്. ഗോദ്റെജ് ഗ്രൂപ്പിൻറെ റിയൽ എസ്റ്റേറ്റ് ഡെവലപ്മെൻറ് വിഭാഗമാണിത്.
നിലവിലെ ഓഹരി വില - 2455 രൂപ
ടാഗെറ്റ് വില - 2550
സ്റ്റോപ്പ് ലോസ് - 2430
3. മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra And Mahindra Ltd)
ഓട്ടോമൊബൈൽ മേഖലയിൽ നിന്നും നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തുന്ന ഓഹരികളിലൊന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കഴിഞ്ഞ കുറേ നാളുകളായി മികച്ച പ്രകടനമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരി കാഴ്ചവെക്കുന്നത്. കമ്പനി വിപണിയിൽ എക്കാലത്തേയും ഉയർന്ന വിലയിലുമാണ്. ഓഹരി വില 2000ന് മുകളിലേക്ക് ഉയർന്നേക്കും.
നിലവിലെ ഓഹരി വില - 1924.95 രൂപ
ടാർഗെറ്റ് വില - 2010 രൂപ
സ്റ്റോപ്പ് ലോസ് - 1900 രൂപ
അറിയിപ്പ്: മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications