തുടർച്ചയായ മൂന്നാം സെഷനിലും നേട്ടത്തിൽ ക്ലോസ് ചെയ്ത് ഇന്ത്യൻ ആഭ്യന്തര സൂചികകൾ. സെൻസെക്സ് 152.12 പോയിന്റ് ഉയർന്ന് 65,780.26ലും നിഫ്റ്റി 46.10 പോയിന്റ് നേട്ടത്തോടെ 19,574.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിൽ അപ്പോളോ ഹോസ്പിറ്റൽസ്, കോൾ ഇന്ത്യ, സൺ ഫാർമ, ബിപിസിഎൽ, ബജാജ് ഓട്ടോ എന്നിവ മികച്ച നേട്ടമുണ്ടാക്കി. അൾട്രാടെക് സിമന്റ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, മാരുതി സുസുക്കി, ഐഷർ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.
സെക്ടറൽ സൂചികകളിൽ ബാങ്ക് നേരിയ തോതിൽ ഇടിഞ്ഞു. ഹെൽത്ത് കെയർ സൂചിക ഒരു ശതമാനവും റിയൽറ്റി സൂചിക 1.50 ശതമാനവും നേട്ടമുണ്ടാക്കി. മറ്റ് സെക്ടറൽ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്കാപ് സൂചിക ഒരു ശതമാനവും സ്മോൾകാപ് സൂചിക 0.6 ശതമാനവും ഉയർന്നു. നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക ഒരു ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന നിലയിലെത്തി. 423.25 പോയിന്റ് നേട്ടത്തോടെ 40,253.60 ലാണ് സൂചിക ക്ലോസ് ചെയ്തത്.

പൊതുചിത്രം
പ്രോപ്പർട്ടി രജിസ്ട്രേഷനിലെ വർധനവ് റിയാലിറ്റി ഓഹരികളിൽ നേട്ടമുണ്ടാക്കി. ജി20, ലോകകപ്പ് എന്നിവയിൽ വലിയ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള റീട്ടെയിൽ, ക്വിക്ക് സർവീസ് റസ്റ്റോറന്റ് ഓഹരികളിൽ വാങ്ങൽ കാണാം. ജൂബിലന്റ് ഫുഡ്‍വർക്ക് 6.23 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. ഫാർമ ഓഹരികൾ ആരോഗ്യകരമായ അരബിന്ദോ, ലോറസ്, സൺ ഫാർമ എന്നിവ 3 ശതമാനം വീതം ഉയർന്നു.
അപ്പോളോ ഹോസ്പിറ്റൽസ് 3 ശതമാനം ഉയർന്നു. സോണി ലയനവുമായി ബന്ധപ്പെട്ട കോടതി നടപടികൾക്കിടെ സീ എൻർടെയിൻമെന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. മെറ്റൽ ഓഹരികളിൽ ഭേദപ്പെട്ട പ്രകടനമാണെങ്കിലും നിഫ്റ്റി മെറ്റൽ റെക്കോർഡ് ഉയരത്തിലണ് ക്ലോസ് ചെയ്തത്. വില വർധനവിനെ തുടർന്ന് കുതിപ്പുണ്ടായ സിമന്റ് ഓഹരികളിൽ ചിലതിൽ ലാഭം ബുക്കിംഗ് നടന്നു. 2 ബ്രോക്കറേജുകളിൽ വാങ്ങാൻ നിർദ്ദേശിച്ചതോടെ റെയ്മണ്ട് ഓഹരികൾ 9 ശതമാനം ഉയർന്നു.
നിഫ്റ്റിയിൽ അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസ് ലിമിറ്റഡ് (3.22 ശതമാനം), കോൾ ഇന്ത്യ (3.07 ശതമാനം), സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് (2.08 ശതമാനം) എന്നി ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
