ഓഹരി വിപണി മുൻനിര നിക്ഷേപകരെ പിന്തുടരുന്നതും അവരുടെ നിക്ഷേപ തന്ത്രങ്ങളെ പഠിക്കുന്നവരും നിരവധിയാണ്. സാധാരണഗതിയിൽ എയ്‌സ് നിക്ഷേപകർ വളർച്ച സാധ്യതയുള്ള ചെറുകിട ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. കൃത്യമായ പഠനത്തിലൂടെ കൃത്യ സമയത്ത് വിപണിയിലേക്ക് പ്രവേശിച്ച് മികച്ച റിട്ടേൺ നേടിയെടുക്കാൻ ഇത്തരം നിക്ഷേപങ്ങളിലൂടെ സാധിക്കാറുണ്ട്. എന്നാൽ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പരിഗണിക്കാതെ തന്നെ എയ്‌സ് നിക്ഷേപകർ വിവിധ ടാറ്റ ഗ്രൂപ്പ് ഓഹരികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഓഹരികളും എയ്സ് നിക്ഷേപകരുടെ പങ്കാളിത്തവും പരിശോധിക്കാം.
തേജസ് നെറ്റ്‍വർക്ക്
ടെലികോം സേവനദാതാക്കൾ, പ്രതിരോധ ശൃംഖലകൾ എന്നിവ ഉപയോഗിക്കുന്ന ഒപ്റ്റിക്കൽ, ഡാറ്റ നെറ്റ്‌വർക്കിംഗ് ഉൽപ്പന്നങ്ങൾ നിർമിക്കുന്ന ടെലികോം ഉപകരണ കമ്പനിയാണ് തേജസ് നെറ്റ്‌വർക്ക്സ്. 14,041 കോടി രൂപയുടെ വിപണി മൂല്യവുമായി ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള സ്മോൾ കാപ് ഓഹരിയാണിത്. 855.95 രൂപ നിലവാരത്തിലാണ് ഓഹരി വില.
താര നിക്ഷേപകനായ വിജയ് കേഡിയ, കേഡിയ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് വഴി തേജസ് നെറ്റ്‌വർക്കിൽ 34,00,000 ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ ആകെ ഓഹരികളുടെ 2.01 ശതമാനം വരുമിത്.

ടൈറ്റാൻ കമ്പനി
ലൈഫ്‌സ്‌റ്റൈൽ കമ്പനിയായ ടൈറ്റാൻ വാച്ചുകൾ, ആഭരണങ്ങൾ, കണ്ണടകൾ എന്നിവ വിപണിയിലെത്തിക്കുന്നു. 2,73,349 കോടി രൂപ വിപണി മൂല്യമുള്ള ലാർജ്കാപ് ഓഹരി 3,105രൂപയിൽ ലഭ്യമാണ്. അന്തരിച്ച മുൻനിര നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ പ്രിയപ്പെട്ട ഓഹരികളിൽ ഒന്നാണ് ടൈറ്റൻ. അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്ന ഭാര്യ രേഖ രാകേഷ് ജുൻജുൻവാലയ്ക്ക് കമ്പനിയിൽ 4,75,95,970 ഓഹരികളുണ്ട്. 5.36 ശതമാനം ഓഹരി പങ്കാളിത്തമാണിത്.
ഇന്ത്യൻ ഹോട്ടൽസ് കമ്പനി
ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയുടെ ഉടമസ്ഥതയിലും നടത്തിപ്പിലും ഏർപ്പെടുന്ന ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ഇന്ത്യൻ ഹോട്ടൽസ്. താജ് ഹോട്ടലുകൾ, താജ് സഫാരി, താജ് എക്സോട്ടിക്ക, ഗേറ്റ്‌വേ ഹോട്ടൽ, ജിഞ്ചർ എന്നി ബ്രാൻഡുകൾക്ക് കീഴിൽ കമ്പനിക്ക് ഹോട്ടലുകളുണ്ട്. 55,822 കോടി രൂപ വിപണി മൂല്യമുള്ള ഈ ലാർജ് കാപ് ഓഹരി വ്യാഴാഴ്ച 422 രൂപയിൽ ലഭിക്കും. രേഖ ജുൻജുൻവാലയ്ക്ക് കമ്പനിയിൽ 3,00,16,965 ഓഹരികൾ (2.11%) ഉണ്ട്.
റാലിസ് ഇന്ത്യ
ടാറ്റ കെമിക്കൽസിന്റെ ഉപസ്ഥാപനമാണ് റാലിസ് ഇന്ത്യ. വിത്ത്, കീടനാശിനികൾ, കുമിൾനാശിനികൾ, കീടനാശിനികൾ, പോഷകങ്ങൾ എന്നിവയുൾപ്പെടെ വിവിധ കാർഷിക സാധനങ്ങളുടെ ഉത്പാദനവും വിതരണവും കമ്പനിക്കുണ്ട്. 4,539 കോടി രൂപ വിപണി മൂല്യമുള്ള സ്മോൾകാപ് ഓഹരി 235.50 രൂപയിൽ ലഭിക്കും. രേഖ ജുൻജുൻവാല കമ്പനിയുടെ 1,50,71,091 ഓഹരികൾ (8%) കൈവശം വെയ്ക്കുന്നുണ്ട്.
ടാറ്റ മോട്ടോഴ്സ്
കാറുകൾ, സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ, പ്രതിരോധ വാഹനങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഉത്പ്പന്ന പോർട്ട്‌ഫോളിയോയുള്ള ഓട്ടോ മൊബൈൽ നിർമാതാക്കളാണ് ടാറ്റ മോട്ടോഴ്‌സ്. യുകെയിലെ ജാഗ്വാർ ലാൻഡ് റോവർ, ദക്ഷിണ കൊറിയയിലെ ടാറ്റ ഡേവൂ എന്നിവയുൾപ്പെടെയുള്ള സബ്‌സിഡിയറികളും കമ്പനിക്കുണ്ട്.
2,21,988 കോടി രൂപ വിപണി മൂല്യമുള്ള ലാർജ്കാപ് ഓഹരികൾ 608.25 രൂപയിൽ ലഭിക്കും. രേഖ ജുൻജുൻവാലയ്ക്ക് ടാറ്റ മോട്ടോഴ്സിന്റെ 5,22,56,000 ഓഹരികളും ടാറ്റ മോട്ടോഴ്‌സ് ഡിവിആറിൽ 97,75,000 ഓഹരികളും കൈവശം വെയ്ക്കുന്നു.
ടാറ്റ കമ്മ്യൂണിക്കേഷൻസ്
ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ടെലികോം കമ്പനിയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍സ്. 50,930 കോടി രൂപ വിപണി മൂല്യമുള്ള ലാർജ്കാപ് ഓഹരി 1,801.35 രൂപയിൽ ലഭ്യമാകും. രേഖ ജുൻജുൻവാല കമ്പനിയുടെ 52,34,687 ഓഹരികൾ (1.84%) ശതമാനം ഓഹരികൾ കൈവശം വെയ്ക്കുന്നുണ്ട്. രേഖ ജുൻജുൻവാല ജൂണ്‍ പാദത്തില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഓഹരി വിഹിതം ഉയര്‍ത്തിയിരുന്നു. 1.34 ലക്ഷം ഓഹരികളാണ് പുതുതായി വാങ്ങിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?



Click it and Unblock the Notifications