ചൈന- യുഎസ് കൊമ്പുകോർക്കൽ; സെന്‍സെക്‌സിലും നിഫ്റ്റിയിലും ഫ്‌ലാറ്റ് ക്ലോസിങ്!

തുടര്‍ച്ചയായ നാല് ദിവത്തെ മുന്നേറ്റത്തിനു ശേഷം വിപണിയില്‍ ഫ്‌ലാറ്റ് ക്ലോസിങ്. പ്രധാന സൂചികകളായ സെന്‍സെക്‌സിലും നിഫ്റ്റിയിലും കാര്യമായ മാറ്റമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണികളിലെ ചാഞ്ചാട്ടവും യുഎസും ചൈനയും തമ്മില്‍ തായ്‌വാന്‍ വിഷയത്തില്‍ കൊമ്പുകോര്‍ക്കുന്നതുമാണ് പ്രതികൂലമായത്. ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 5 പോയിന്റ് ഉയര്‍ന്ന് 17,345-ലും സെന്‍സെക്‌സ് 21 പോയിന്റ് നേട്ടത്തോടെ 58,136-ലും വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി

കഴിഞ്ഞ രണ്ട് വ്യാപാര ആഴ്ചയില്‍ പ്രധാന സൂചികകള്‍ 9 ശതമാനത്തോളം മുന്നേറിയതിനാല്‍ ഇന്നത്തേതിന് സമാനമായ 'കണ്‍സോളിഡേഷന്‍' തൊട്ടടുത്ത ദിവസങ്ങളിലും പ്രതീക്ഷിക്കാമെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. നാളെ മുതല്‍ റിസര്‍വ് ബാങ്കിന്റെ ധനനയ സമിതിയുടെ യോഗം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ വിപണിയില്‍ ചാഞ്ചാട്ടം വര്‍ധിക്കാം.

അതേസമയം നിഫ്റ്റി സൂചിക 17,400-ന് മുകളില്‍ സ്ഥൈര്യത്തോടെ ക്ലോസ് ചെയ്താല്‍ 17,800 നിലവാരങ്ങളിലേക്ക് മുന്നേറാനുള്ള വഴിതുറക്കും. എന്നാല്‍ ലാഭമെടുപ്പ് കനത്താല്‍ നിഫ്റ്റി 16,800- 17,000 നിലവാരങ്ങളിൽ നിന്നും പിന്തുണയാര്‍ജിക്കാമെന്നും റെലിഗേര്‍ ബ്രോക്കിങ് ചൂണ്ടിക്കാട്ടി.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

എന്‍എസ്ഇയില്‍ ചൊവ്വാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,149 ഓഹരികളില്‍ 1,062 എണ്ണം നേട്ടം കരസ്ഥമാക്കിയപ്പോള്‍ 781 ഓഹരികള്‍ നഷ്ടത്തോടെയും വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.23 ആയി. എഡി റേഷ്യോ 1-ന് മുകളില്‍ തുടരുന്നത് ബുള്ളുകള്‍ ആധിപത്യം നിലനിര്‍ത്തുന്നതിന്റെ ലക്ഷണമാണ്.

അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) നിരക്കുകള്‍ ഇന്ന് 6 ശതമാനത്തോളം കുതിച്ചുയര്‍ന്ന് 18.53 നിലവാരത്തിലേക്കെത്തി.

പിഎസ്‌യു ബാങ്ക് സൂചിക

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 15 ഓഹരി വിഭാഗം സൂചികകളില്‍ 6 എണ്ണം നഷ്ടത്തിലും 9 സൂചികകള്‍ നേട്ടത്തോടെയുമാണ് ചൊവ്വാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്. 2.68 ശതമാനം മുന്നേറിയ നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, ഓയില്‍ & ഗ്യാസ്, ഹെല്‍ത്ത്‌കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഫാര്‍മ, എഫ്എംസിജി, ഓട്ടോ വിഭാഗം സൂചികകളും നേട്ടം രേഖപ്പെടുത്തി.

അതേസമയം 1.69 ശതമാനം ഇടിഞ്ഞ നിഫ്റ്റി റിയാല്‍റ്റി സൂചികയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മീഡിയ, മെറ്റല്‍, ഐടി സൂചികകളും നേരിയ നഷ്ടം രേഖപ്പെടുത്തി.

എന്‍എസ്ഇ

നിഫ്റ്റി മിഡ് കാപ്-100 സൂചികയില്‍ 0.33 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 0.71 ശതനമാവും നേട്ടം രേഖപ്പെടുത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിനിടെ വില്‍ക്കാന്‍ ആരും സന്നദ്ധരാകാത്തതിനെ തുടര്‍ന്ന് 118 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും വാങ്ങാന്‍ ആരും തയ്യാറാകാത്തതിനെ തുടര്‍ന്ന് 63 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലുമാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്.

അതുപോലെ എന്‍എസ്ഇയില്‍ ഇന്നു നടന്ന വ്യാപാരത്തില്‍ 69 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയപ്പോള്‍ 10 ഓഹരികള്‍ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി.

നിഫ്റ്റി50

നിഫ്റ്റി50 സൂചികയിലെ 24 ഓഹരികള്‍ നേട്ടത്തിലും 26 എണ്ണം നഷ്ടത്തോടെയും ഇന്ന് ക്ലോസ് ചെയ്തു.

  • നേട്ടം-: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 2.11 %, ഏഷ്യന്‍ പെയിന്റ്‌സ് 1.91 %, എന്‍ടിപിസി 1.79 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ 1.47 %, മാരുതി സുസൂക്കി 1.46 %, ഗ്രാസിം ഇന്‍ഡസട്രീസ് 1.44 % വീതവും മുന്നേറ്റം കാഴ്ചവെച്ചു.
  • നഷ്ടം-: യുപിഎല്‍ -3.96 %, ഹീറോ മോട്ടോ കോര്‍പ് -2.46 %, എസ്ബിഐ ലൈഫ് -2.23 %, ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ് -1.96 %, ഹിന്‍ഡാല്‍കോ -1.89 %, ടെക് മഹീന്ദ്ര -1.83 % വീതവും നഷ്ടം രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X